"ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവേചനങ്ങൾ
വരി 41:
== ക്രിസ്തുമതം കേരളത്തിൽ ==
{{main|ക്രിസ്തുമതം കേരളത്തിൽ}}
ക്രിസ്തുമതം കേരളത്തിൽ പ്രചരിപ്പിച്ചത് ക്രി.വ. 52-ൽ കേരളത്തിൽ എത്തിയ [[തോമാശ്ലീഹ|തോമാശ്ലീഹയാണെന്നും]] [[ചെന്നൈ]]ക്കടുത്തുള്ള [[മൈലാപ്പൂർ|മൈലാപ്പൂരിലാണ്‌]] അദ്ദേഹം മരണമടഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ [[മാർ തോമാ നസ്രാണികൾ]] അഥവാ സുറിയാനി ക്രിസ്ത്യാനികൾ എന്ന് പൊതുവെ വിളിച്ചിരുന്നു. അവിടെ തോമാശ്ലീഹയുടെ നാമത്തിൽ ഒരു കല്ലറയുണ്ട്. ഇതു പക്ഷെപക്ഷേ പോർച്ചുഗീസുകാർ മൈലാപ്പൂർ കീഴടക്കിയശേഷം 1523-ൽ പണികഴിപ്പിച്ചതാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. ഏഴു പള്ളികൾ തോമാശ്ലീഹ പണിഞ്ഞു എന്നും ചിലർ വിശ്വസിക്കുന്നു.<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=28|url=}}</ref>. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ ([[കൽ‍ദായ]]) സുറിയാനിഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. [[വാസ്കോ ഡ ഗാമ]] കേരളത്തിൽ കാലുകുത്തുന്നതു വരെ (1498) ഇവർ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു.
 
പോർച്ചുഗീസുകാർ ഇന്ത്യയിൽ വന്നതിനുശേഷം നിരവധി ക്രിസ്തീയ മതാചാര്യന്മാർ ഇവിടെയെത്തി മതപ്രചരണം നടത്തുകയും അനേകർ ലത്തീൻ കത്തോലിക്കാ ആരാധനക്രമം സ്വീകരിക്കുകയും ചെയ്തു. വിദേശീയരായ പല ക്രിസ്ത്യാനികളും ഇവിടേയ്ക്ക് കുടിയേറിയതായും ചരിത്രരേഖകൾ ഉണ്ട്. 1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ റോമൻ ലത്തീൻ കത്തോലിക്ക ദേവാലയം പണിതത്<ref name=rockliff/>. നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് [[മിഷണറിമാർ നൽകിയ സംഭാവനകൾ]] നിരവധിയാണ്. അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു.
 
==ക്രിസ്തുമതത്തിലെ വിവേചനങ്ങൾ==
നീഗ്രോകളായ ക്രിസ്തുമത വിശ്വാസികൾക്കും ജാതീയമായ അടിമത്തത്തിൽ നിന്നും വിവേചനത്തിൽ നിന്നുമുള്ള മോചനം ആഗ്രഹിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അധസ്ഥിത ജനവിഭാഗങ്ങളിൽപ്പെട്ടവർക്കും ക്രിസ്തുമതത്തിലും ജാതിവിവേചനവും വർണ്ണവിവേചനവും അനുഭവിക്കേണ്ടിവന്നു. ക്രിസ്തുമത സങ്കല്പങ്ങൾക്ക് വിരുദ്ധമായ സമീപനം നേരിടേണ്ടിവന്ന അവരിലെ അമേരിക്കയിലെയും ആഫ്രിക്കിയിലെയും വിഭാഗങ്ങൾ [[കറുത്ത പള്ളി]] എന്ന പ്രത്യേക സഭ തന്നെ രൂപീകരിക്കുകയുണ്ടായി. <ref>[https://web.archive.org/web/20150227235449/https://www.energizeinc.com/art/black-church ബ്ലാക് ചർച്ച്]</ref> ഇന്ത്യയിൽ [[ദളിത് ക്രിസ്ത്യാനി|ദളിത് ക്രിസ്ത്യാനികൾ]], പരിവർത്തിത ക്രൈസ്തവർ, അവശ ക്രിസ്ത്യാനികൾ എന്നിങ്ങനെ വിവിധ പേരുകളിൽ ഇക്കൂട്ടർ വിശേഷിപ്പിക്കപ്പെട്ടു.<ref>[https://web.archive.org/web/20060216081119/http://timesofindia.indiatimes.com:80/articleshow/496862.cms ദളിത് ക്രിസ്ത്യൻസ് ഡിമാൻഡ് ഇക്വാലിറ്റി]</ref>
"https://ml.wikipedia.org/wiki/ക്രിസ്തുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്