"ചെറുനാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കപ്പൽ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന [[സ്കർവി]] അഥവാ മോണവീക്കം, നാരങ്ങാ നീര്‌ കുടിച്ചാൽ മാറുമെന്ന്‌ തെളിഞ്ഞതോടെയാണ്‌ നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്‌. ശരീരത്തിന്‌ രോഗപ്രതിരോധ ശേഷി നൽകുന്ന ജീവകങ്ങളിൽ മുഖ്യമായ ജീവകം - സിയുടെ നല്ല ശേഖരമാണ്‌ നാരങ്ങ. മോണവീക്കവും , വേദനയും രക്‌തസ്രാവവും , സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം -സി യുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്‌.
 
ദിവസവും നാരങ്ങാനീര്‌ കുടിക്കുന്നതും ഇതു കൊണ്ട്‌ മോണയിൽ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകൾ മാറാൻ സഹായിക്കും. [[ജീവകം]] സി ക്കു പുറമേ [[ജീവകം ബി കോംപ്ലക്സ്|ബി- കോംപ്ലക്സ്‌]] ജീവകങ്ങളും [[പൊട്ടാസ്യം|പൊട്ടാസ്യവും]] [[ഫ്ലവനോയിഡുകളും]] ചെറുനാരങ്ങയിൽ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്‌. നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ , പ്രമേഹത്തോടനുബന്ധിച്ച്‌ ചെറു രക്‌തഞ്ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന [[രക്‌തസ്രാവം]] , [[അണുപ്രസരണം]] മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , [[ത്രിദോഷങ്ങൾ#പിത്തം|പിത്തം]] എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുമെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.
 
ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള [[സിട്രിക്‌ അമ്ലം]] രക്‌തഞ്ഞരമ്പുകളിൽ [[കൊളസ്ട്രോൾ]] അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. നല്ല അണുനാശിനിയാണ്‌ സിട്രിക്‌ ആസിഡ്‌. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗർഭാശയ രക്‌തസ്രാവവും നാരങ്ങാനീര്‌ പുരട്ടുന്നതിലൂടെ കുറയുമെന്ന്‌ കിങ്ങ്സ്‌ അമേരിക്കൻ ഡിസ്പെൻസറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാൻ നാരങ്ങാനീര്‌ നൽകുന്നത്‌ ഫലവത്താണെന്ന്‌ ചില ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ട്‌.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2550864" എന്ന താളിൽനിന്ന് ശേഖരിച്ചത്