"ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
| children = അഹിലാഷ്, ഐശ്വര്യ <small>(അന്തരിച്ചു) </small>
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര രംഗത്തെ]] ഒരു [[സംവിധായകന്|‍സംവിധായകനാണ്‌‍]] '''ജോഷി'''. [[വർക്കല]] സ്വദേശിയായ ജി വാസുവിന്റെയും ഗൗരിയുടെയും മകനായി 1952 ജൂലൈ 18നു [[രോഹിണി (നക്ഷത്രം)|രോഹിണി ]]നാളിൽ ജനിച്ചു. വർക്കല ഗവൺമെന്റ് ഹൈസ്ക്കൂളിലും, ചേർത്തല എസ് എൻ കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കി<ref>http://malayalasangeetham.info/displayProfile.php?artist=Joshi&category=director</ref>
ആദ്യ കാലത്ത് എം കൃഷ്ണൻ നായരുടേയും ശശികുമാറിന്റേയും അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്തു.<ref>http://www.m3db.com/artists/14761</ref> കോസ് ബെൽറ്റ് മണിയുടെ സഹായിയായി ധാരാളം ചിത്രങ്ങളിൽ പ്രവർത്തിച്ചു ഇദ്ദേഹം [[1978]]-ൽ ടൈഗർ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. [[മമ്മൂട്ടി|മമ്മൂട്ടിയെ]] സൂപ്പർ താര പദവിയിൽ എത്തിക്കുന്നതിൽ ജോഷി ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല{{തെളിവ്}}. [[നായർസാബ്]], [[ന്യൂ ഡെൽഹി (മലയാളചലച്ചിത്രം)|ന്യൂദൽഹി]] തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ബിഗ് ബജറ്റ് ആക്ഷൻ ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകൻ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. മമ്മൂട്ടി നായകനായ [[ദുബായ് (മലയാളചലച്ചിത്രം)|ദുബായ്]] എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നപ്പോൾ അത് സംവിധായകന്റെ കരിയറിലെ വൻ തിരിച്ചടിയായി. തുടർന്ന് നീണ്ട ഇടവേളക്കുശേഷം [[ദിലീപ്|ദിലീപിനെ]] നായകനാക്കി ഒരുക്കിയ റൺവേയാണ് തിരിച്ചുവരവിന് അവസമൊരുക്കിയത്. [[2009]]-ൽ പുറത്തിറങ്ങിയ [[റോബി‌ഹുഡ് (മലയാളചലച്ചിത്രം)|റോബിൻഹുഡ്]] അടക്കം 2015ൽ ലൈല ഒ ലൈല വരെ ഒരുപാട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
1998ൽ എയർപോർട്ട് എന്ന തമിഴ് സിനിമ സംവിധാനം ചെയ്തു.
താരസംഘടനയായ അമ്മ മലയാളത്തിലെ താരങ്ങളെ വച്ച് നിർമ്മിച്ച ‘ട്വന്റുഇ ട്വന്റി” എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു.<ref>http://www.m3db.com/artists/14761</ref>
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ജോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്