"അമല പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
==ആദ്യകാലം==
ആലുവ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെസ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോളേജിൽ ചേർന്നത്. സെന്റ് തെരേസാസ് കോളേജിൽ ബി.എ. കമ്മൂണിക്കേറ്റിവ് ഇംഗ്ലീഷിൽ ഡിഗ്രി എടുത്തു. ഈ സമയങ്ങളിൽ മോഡലിങ്ങിൽ സജീവമായി. ഈ സമയത്താണ്‌ സംവിധായകൻ [[ലാൽ ജോസ്]] അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ഒന്നും അത് കൊണ്ടു വന്നില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.
 
2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം [[വിക്രം]] നായകനായ [[ദൈവതിരുമകൾ]] എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു.
"https://ml.wikipedia.org/wiki/അമല_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്