"ക്വാസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
 
അതിവിദൂര താരാപഥങ്ങളുടെ കേന്ദ്രങ്ങളിൽ അതിസ്ഥൂല തമോഗർത്തങ്ങളുണ്ടെന്നു(Supermassive black holes)കരുതുന്നു. പത്തുലക്ഷം മുതൽ നൂറുകോടി വരെ സൂര്യപിണ്ഡം അവയ്ക്കു കാണും. അതിനാൽ തന്നെ ശക്തമായ ഗുരുത്വാകർഷണവും, കാന്തിക മണ്ഡലവും അവയ്ക്കുണ്ടാകും.
സമീപമുള്ള നക്ഷത്രങ്ങളിലെയും, [[നക്ഷത്രാന്തരീയ മാദ്ധ്യമം|നക്ഷത്രാന്തരീയ മാധ്യമത്തിലെയും]] ദ്രവ്യം ഇവയിലേക്കു ആകർഷിക്കപ്പെടുന്നു. ഇത് തമോഗർത്തത്തിനു ചുറ്റും വലയം ചെയ്ത് ഒരു ഭീമൻ അക്രീഷൻ ഡിസ്ക് രൂപപ്പെടുന്നു. അക്രീഷൻ ഡിസ്കിൽ നിന്നും
ദ്രവ്യം തമോഗർത്തത്തിലേക്ക് പതിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണം വാതകത്തെയും, ധൂളികളെയും ചൂട് പിടിപ്പിച്ച് ഊർജ്ജം വർദ്ധിക്കുകയും, എക്സ്-റേ ഉത്സർജ്ജനം നടക്കുകയും, അതോടൊപ്പം ശക്തമായ കാന്തിക മണ്ഡലത്തിൽപ്പെട്ട ഇലക്ട്രോണുകൾ എക്സ്-റേ ബഹിർഗമനവും സൃഷ്ടിക്കുന്നു. ഇതു അക്രീഷൻ ഡിസ്കിനു ലംബമായി രണ്ട് വാതകജെറ്റുകളെയും സൃഷ്ടിക്കുന്നു. ഇതാണു ക്വാസാറുകളെ അതീവ പ്രകാശമുള്ളതാക്കുന്ന വിപുലമായ ഊർജ്ജത്തിന്റെ ഉറവിടം.
അതിനാൽ ക്വാസാറുകൾ, "അതിസ്ഥൂല തമോദ്വാരങ്ങളുടെ അക്രീഷൻ ഡിസ്കുകളാണെന്നും പറയാം".
"https://ml.wikipedia.org/wiki/ക്വാസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്