"ക്വാസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
 
അതിവിദൂര താരാപഥങ്ങളുടെ കേന്ദ്രങ്ങളിൽ അതിസ്ഥൂല തമോഗർത്തങ്ങളുണ്ടെന്നു(Supermassive black holes)കരുതുന്നു. പത്തുലക്ഷം മുതൽ നൂറുകോടി വരെ സൂര്യപിണ്ഡം അവയ്ക്കു കാണും. അതിനാൽ തന്നെ ശക്തമായ ഗുരുത്വാകർഷണവും, കാന്തിക മണ്ഡലവും അവയ്ക്കുണ്ടാകും.
സമീപമുള്ള നക്ഷത്രങ്ങളിലെയും, [[നക്ഷത്രാന്തരീയ മാധ്യമത്തിലെയും]] ദ്രവ്യം ഇവയിലേക്കു ആകർഷിക്കപ്പെടുന്നു. ഇത് തമോഗർത്തത്തിനു ചുറ്റും വലയം ചെയ്ത് ഒരു ഭീമൻ അക്രീഷൻ ഡിസ്ക് രൂപപ്പെടുന്നു. അങ്ങനെഅക്രീഷൻ തമോഗർത്തത്തിലേക്ക്ഡിസ്കിൽ ചുറ്റുമുള്ളനിന്നും
ദ്രവ്യം തമോഗർത്തത്തിലേക്ക് പതിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണം വാതകത്തെയും, ധൂളികളെയും ചൂട് പിടിപ്പിച്ച് ഊർജ്ജം വർദ്ധിക്കുകയും, എക്സ്-റേ ഉത്സർജ്ജനം നടക്കുകയും, അതോടൊപ്പം ശക്തമായ കാന്തിക മണ്ഡലത്തിൽപ്പെട്ട ഇലക്ട്രോണുകൾ എക്സ്-റേ ബഹിർഗമനവും സൃഷ്ടിക്കുന്നു. ഇതു അക്രീഷൻ ഡിസ്കിനു ലംബമായി രണ്ട് വാതകജെറ്റുകളെയും സൃഷ്ടിക്കുന്നു. ഇതാണു ക്വാസാറുകളെ അതീവ പ്രകാശമുള്ളതാക്കുന്ന വിപുലമായ ഊർജ്ജത്തിന്റെ ഉറവിടം.
അതിനാൽ ക്വാസാറുകൾ, "അതിസ്ഥൂല തമോദ്വാരങ്ങളുടെഅക്രീഷൻതമോദ്വാരങ്ങളുടെ അക്രീഷൻ ഡിസ്കുകളാണെന്നും പറയാം".
 
ക്വാസാറുകളിൽ ഏറ്റവും പ്രഭ കൂടിയവയുടെ ഊർജ്ജ പ്രസരണം ശരാശരി താരാപഥങ്ങളുടെ ഊർജ്ജ പ്രസരണങ്ങളെ കടത്തിവെട്ടുന്നതാണ്, ഏകദേശം ഒരു ട്രില്ല്യൺ (10<sup>12</sup>) സൂര്യന്മാർക് തുല്യം. സൂര്യൻ ആയിരം കോടി വർഷം കൊണ്ട് പുറപ്പെടുവിക്കുന്ന ഊർജ്ജത്തിന്റെ ആയിരം കോടി മടങ്ങ് ഊർജ്ജം ഒരു ക്വാസാർ വെറും പത്തുവർഷം കൊണ്ട് പുറത്തുവിടുന്നു. അനേകായിരം സാധാരണ ഗാലക്സികൾ പുറപ്പെടുവിക്കുന്ന ഊർജ്ജത്തെക്കാൾ കൂടുതൽ ഊർജ്ജം ക്വാസാറുകൾ ഓരോന്നും പുറപ്പെടുവിക്കും.
"https://ml.wikipedia.org/wiki/ക്വാസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്