"ഏകവർഗ്ഗകൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,428 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
'''ഏകവർഗ്ഗകൃഷി''' എന്നത് ഒരേ സമയം ഒരു [[കാർഷികവിള|കാർഷികവിളയോ]], സസ്യമോ, അവയുടെ വിവിധതരത്തിൽപ്പെട്ട കന്നുകാലി സ്പീഷീസുകളേയോ അല്ലെങ്കിൽ ബ്രീഡുകളെയോ പാടത്തോ അല്ലെങ്കിൽ ഒരു കാർഷികവ്യവസ്ഥയിലോ ഉൽപ്പാദിപ്പിക്കുയോ, വളർത്തുകയോ ചെയ്യുന്ന കാർഷികസമ്പ്രദായമാണ്. ഒരേസമയം ഒരേസ്ഥലത്തുതന്നെ ഒന്നിൽക്കൂടുതൽ വിളകൾ വളർത്തുന്ന [[ബഹുവർഗ്ഗകൃഷി|ബഹുവർഗ്ഗകൃഷിയിൽ]] (Polyculture) ഏകവർഗ്ഗകൃഷിയ്ക്ക് ഒരു ബദലാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിരീതിയിലും [[ജൈവകൃഷി|ജൈവകൃഷിരീതിയിലും]] ഏകകൃഷിരീതി വ്യാപകമായി ഉപയോഗിക്കുന്നു. ഈ കൃഷിരീതി കൃഷിചെയ്യുന്നതിലും വിളവെടുപ്പിലും കൂടുതൽ ക്ഷമത പ്രദാനം ചെയ്യുന്നു.
 
ഒരേ സ്പീഷീസിലുള്ള വിളകൾ തന്നെ വർഷങ്ങളോളം തുടർച്ചയായി കൃഷിചെയ്യുന്ന ഏകവർഗ്ഗകൃഷി കീടങ്ങളുടേയും അസുഖങ്ങളും കൂടുതൽ വേഗം ഉണ്ടാകുന്നതിനു കാരണമാകുന്നു. പത്തോജന്റെ വേഗത്തിലുള്ള വ്യാപനം ഒരേതരത്തിലുള്ള കാർഷികവിളകളെ എളുപ്പത്തിൽ ബാധിക്കുന്നു. പാരിസ്ഥിതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതിനാലും, ഭക്ഷണലഭ്യതാസൃംഖലയെ അപകടത്തിലാക്കുന്നതിനാലും ഈ കൃഷിരീതി വിർശിക്കപ്പെടുന്നുണ്ട്.
ഏതാനും കാർഷികവിളകളുടെ ചാക്രികമായ കൃഷിരീതി നിർദ്ദേശിക്കുന്ന, ലോകത്തിന്റെ പലഭാഗങ്ങളിൽ നടത്തിവരുന്ന ഒലിഗോകൾച്ചർ ഏകവർഗ്ഗകൃഷി ബദലായി നിർദ്ദേശിക്കുന്നുണ്ട്.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2546113" എന്ന താളിൽനിന്ന് ശേഖരിച്ചത്