== പേരിനു പിന്നിൽ ==
ഈഴവൻ എന്ന വാക്കിന്റെ ഉദ്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് (ഈഴം - [[ശ്രീലങ്ക]] പഴയ തമിഴ് നാമം) നിന്നും വന്നവർ ആയതുകൊണ്ട് ഈഴവർ എന്ന് ഒരു വാദഗതി. ദീപം എന്നതിന്റെ പാലി രൂപമാണ് തീപം/തീയം അതുകൊണ്ട് സിംഹള ദീപിൽ നിന്നു വന്നവരാണ് [[തിയ്യ|തിയ്യർ]]. <ref> {{cite book |last=വില്യം| first= ലോഗൻ|authorlink=വില്യം ലോഗൻ |coauthors=|editor= ടി.വി. കൃഷ്ണൻ|others |title=മലബാർ മാനുവൽ|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-ാം|series= |date= |year= |month= |publisher= മാതൃഭൂമി|location= കോഴിക്കോട്|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref><ref>{{Cite journal|url=http://www.languageinindia.com/june2016/prasanthmalayalamwords.pdf|title=ലോസ്റ്റ് വോഡ് ഇസ് ലോസ്റ്റ് വേൾഡ് - എ സ്റ്റഡി ഒഫ് മലയാളം|last=ഡോ. ആർ. ഐ.|first=പ്രശാന്ത്|date=6 June 2016|journal=Language in India|accessdate=2001 മാർച്ച് 3|doi=|pmid=1930 - 2940}}</ref> മലബാർ മാനുവലിന്റെ രചയിതാവായ വില്യം ലോഗന്ന്റ്റെ അഭിപ്രായത്തിൽ സിംഹള ദ്വീപിൽ നിന്ന് വന്നവരായിരുന്നതിനാൽ ദ്വീപർ എന്നും അത് ലോപിച്ച് [[തീയ്യ]] ആയി എന്നും കരുതുന്നു. <ref>കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - നിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ലിഷിംഗ് കമ്പനി. കോഴിക്കോട് 2000.</ref> എന്നാൽ ഈഴത്തു നിന്നു വന്ന ബുദ്ധമതക്കാരോട് ഏറ്റവും കൂടുതൽ സഹകരിച്ചിരുന്നവരെയാണ് ഈഴുവർ എന്ന് വിളിച്ചിരുന്നത് എന്നാണ് പി.എം.ജോസഫ് അഭിപ്രായപ്പെടുന്നത്. {{തെളിവ്}} മുണ്ഡ ഭാഷയിലെ ഇളി എന്ന പദത്തിന്റെ സംസർഗ്ഗം കൊണ്ടായിരിക്കണം ചെത്തുകാരൻ എന്നർത്ഥം വന്ന് ചേർന്നത് എന്നുമാണ് അദ്ദേഹത്തിന്റെ നിഗമനം.
മദ്ധ്യകേരളത്തിൽ ഈഴവരെ വിളിക്കുന്നത് “ചോവൻ“ എന്നാണ്. സേവകൻ എന്ന പദം [[ചേകവൻ]] എന്നും പിന്നീട് “ചോവൻ“ എന്നുമായി മാറി എന്നാണ് ഒരു കൂട്ടം ചരിത്രകാരന്മാർ പറയുന്നത്. <ref name=":0" />.ചരിത്രകാല ഈഴവർ പൊതുവെ നായന്മാരോട് കൂറ് പുലർത്തിയിരുന്നവരായിരുന്നു എന്നു.പ്രബലകുടുംബങ്ങളിലും പ്രമാണിമാരുടെയും സേവചെയ്തിരുന്നതിനാലും പ്രതിഫലം വാങ്ങി വ്യക്തിതർക്കവും മറ്റും തീർക്കാൽ ദ്വന്തയുദ്ധം ചെയ്തിരുന്നതിനാലും സേവകർ എന്ന് വിളിക്കപ്പെട്ടു.പിൽക്കാലത്ത് ചേകവനായി എന്ന് വൈദേശികരടക്കം പല ചരിത്രകാരൻമാലും പറയുന്നു.
തമിഴ്നിഘണ്ടുവിൽ ഉള്ള “ചീവകർ“ എന്ന പദം ചോവനായി എന്നു സി.വി. കുഞ്ഞുരാമൻ അഭിപ്രായപ്പെടുന്നു. “ചീവകർ“ എന്നതിൻ ‘ധർമ്മം വാങ്ങിയുണ്ണുന്നവൻ‘എന്ന അർത്ഥവും കാണുന്നു.ബുദ്ധമതക്കാരായിരുന്ന ഇവരിൽ തികഞ്ഞ അഭ്യാസികളും ഭിഷഗ്വരൻമാരും ഉണ്ടായിരുന്നു. <ref>പി.കെ. ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിന്റെ സാംസ്കാരികചരിത്രം”-ഏഴാം അദ്ധ്യായം</ref>.
== ഉല്പത്തി ==
}}</ref>
# എൽ.എ. അനന്തകൃഷ്ണയ്യരുടെ ഗ്രന്ഥത്തിൽ പറയുന്ന മറ്റൊരു കഥ അനുസരിച്ച്, തമിഴ് പുരാണങ്ങളിൽ വിവരിക്കപ്പെട്ടിട്ടുള്ള എന്ന സിംഹളീസ് രാജാവ് തന്റെ രാജ്യത്തെ ബുദ്ധമത പണ്ഡിതരുടേയും ദക്ഷിണേന്ത്യയിലെ ശൈവ പണ്ഡിതനായിരുന്ന മാണിക്യവാചകകരും തമ്മിലുണ്ടായ മതവ്യാഖ്യാനങ്ങളിൽ പങ്കെടുക്കുകയും മാണിക്യവാചകരുടെ പാണ്ഡിത്യത്തിൽ ആകർഷിക്കപ്പെട്ട് ശൈവ മതം സ്വീകരിക്കുകയും ചെയ്തു എന്നാണ്. അദ്ദേഹം ദക്ഷിണേന്ത്യയിൽ താമസമാക്കുകയും തന്റെ അനുയായികളും അനന്തരവംശവും ഇള്ളവർ അഥവാ ഇഴവർ എന്നറിയപ്പെടുകയും ചെയതതാവാം എന്ന് അനന്തകൃഷ്ണയ്യർ പ്രസ്താവിക്കുന്നു. <ref name=":1" />
#
==== തെളിവുകളായുള്ള ചരിത്ര രേഖകൾ ====
# ഫ്രാൻസിസ് ഡേ, തന്റെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ പറയുന്നത് ഈഴവർ അഥ്വാ ഈലവർ എന്നത് ഇളനാട് എന്ന സിംഹളദേശത്തുനിന്നാണ് എന്നാണ്. ഇളനാടിനെ മുൻകാലങ്ങളിൽ വിളിച്ചിരുന്നത് ഇഴൂവെൻ ദ്വീപ് എന്നാൺ വിളിച്ചിരുന്നത്. ഈഴുവർ മലബാറിലെ തീയ്യരും വേണാടിലെ ചാന്നന്മാരുമായും ശ്രീലങ്കയിലെ കറുകപ്പട്ട വിളയിക്കുന്ന ജാതിക്കാരുമായും ബന്ധപെട്ടിരിക്കുന്നു എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. <ref>{{Cite book
| url = https://archive.org/stream/landpermaulsorc01daygoog#page/n4/mode/2up
| title = , The Land of the Perumals or Cochin, Its Past and Its Present
| last = Francis
| first = Day
| publisher = Gantz Brothers
| year = 1863
| isbn =
| location = Madras:
| pages = 319
}}</ref>
# വില്യം ലോഗൻ എന്ന ചരിത്രകാരൻ, പെരിപ്ലസ് എന്ന പ്രാചീന ഗ്രന്ഥത്തിന്റേയും കോസ്മോസ് ഇന്റികോപ്ലെയുസ്തുസിന്റെയും (ക്രി.വ. 522 /525-547) ഗ്രന്ഥങ്ങളെ വിശകലനം ചെയ്ത് ഈഴവർ കേരളത്തിലെത്തിയത് പെരിപ്ലസിന്റെ കാലത്തിനു ശേഷവും ഇന്റികോപ്ലെയുസ്തുസിന്റെ കാലത്തിനു മുൻപായിരിക്കണം എന്ന നിഗമനത്തിലെത്തുന്നു. <ref>{{Cite book
| title = Malabar Manual Vol.I, Reprint, p.172.
| last = William
| first = Logan
| publisher = Charithram Publications
| year = 1981
| isbn =
| location = Trivandrum
| pages = 143, 172
}}</ref>
# പെരുന്നാറ്റു പടൈ എന്ന സംഘ കൃതിയിൽ കരികാല ചോളൻ എന്ന തമിഴ് രാജാവ് 12000 സിംഹളീയരെ തടവുകാരായി തമിഴ്നാട്ടില്ലേക്ക് കൊണ്ടുവന്നതായി പറയുന്നുണ്ട്. <ref>{{Cite book
| title = South India and Ceylon
| last = K.K.
| first = Pillay
| publisher = Madras: University of Madras,
| year = 1963
| isbn =
| location =
| pages = 134
}}</ref>കരികാലന്റെ വിജയത്തെപ്പറ്റി നിരവധി ശിലാലിഖിതങ്ങളും ലഭ്യമായിട്ടുണ്ട്. <ref>Census of India, 1931, Vol . XXVIII: Travancore Report, p.382.</ref>
=== കേരളത്തിലെ ആധിമ നിവാസികളെന്ന വാദം ===
ചില ചരിത്രകാരന്മാർ വില്യം ലോഗനും മറ്റും സ്വീകരിച്ചുവന്ന കുടിയേറ്റവാത്തെ എതിർക്കുന്നു. ഈ വാദത്തെ ന്യായീകരിക്കുവാനും ഇതേ പൊലെ ചരിത്രത്തേയും പാരമ്പര്യകഥകളേയും അവർ ഉപയോഗപ്പെടുത്തുന്നുണ്ട്.
==== ഐതിഹ്യ- പാരമ്പര്യകഥകൾ ====
== ചരിത്രം ==
[[File:Castestribesofso07thuriala 0096.jpg|thumb| ഒരു തിയ്യ കുടുംബം 1900 കളിൽ എഡഗാർ തുർസ്റ്റന്റെ ഗ്രന്ഥത്തിൽ നിന്ന്111 ]]
തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ. ഉത്തരകേരളത്തിലെ തീയ്യരേയും ഈഴവരായിത്തന്നെയാണ് കാണുന്നത്. പക്ഷെ മദ്ധ്യകേരളത്തിലെ തിയ്യരും മലബാറിലെ തിയ്യരും ആചാരംകൊണ്ടും സാംസ്കാരിക പാരമ്പര്യംകൊണ്ടും തിരുവാതാംകൂറിലെയും മ
== ചേകവർ ==
ഉപവിഭാഗമായ തീയർ അവരെ സ്വയം പോരാളികൾ ആയി കണക്കാക്കിയിരുന്നു, അവർ ചേകവർ എന്നറിയപ്പെട്ടു. വടക്കൻ പാട്ടുകളിൽ പ്രകീർത്തിക്കപ്പടുന്ന ഏതാനും '''ചേകവൻ'''മാർ വീരൻമാരും അഭ്യാസകളുമാണ്. നാട്ടുരാജാക്കന്മാർക്കും നാടുവാഴികൾക്കും പ്രമാണിമാർക്കും വേണ്ടി പ്രതിഫലം വാങ്ങി ജീവൻ പണയം വച്ച് അങ്കം എന്ന ദ്വന്തയുദ്ധം ചെയ്യുന്ന യോദ്ധാക്കളായിരുന്നു ഇവർ. തിയ്യരിലെ ഇല്ലസമ്പ്രദായത്തിൽ ആഭിജാത്യമുള്ള എണ്ണപ്പെട്ട ചില തറവാടുൾ മാത്രം ആയിരുന്നു ചേകവസ്ഥാനമുള്ളവർ ആയി ഉണ്ടായിരുന്നത് അവരുടെ പൂർവ്വികർ ചിലർ ആയോധന വിദ്യയുമായി ബന്ധപ്പെട്ട് തെക്കൻ പ്രദേശങ്ങളിൽ എത്തപ്പെട്ടിട്ടുണ്ട്[ചീരപ്പൻചിറ മുപ്പനെ പോലുള്ളവർ].ഇവിടെ അവർ ഈഴവ ഗണത്തിൽ പെട്ടിരുന്നെങ്കിലും പ്രാദേശിക ഈഴവ സംസ്കാരമുള്ളരിൽ നിന്നും വേറിട്ട സംസ്കാരവും പ്രൗഡിയും പാലിച്ചിരുന്നു.തെക്കൻ ഈഴവരെക്കാൾ ആഭിജാത്യവും കുലമഹിമയും വടക്കുള്ളവർക്കും മലബാറിലുള്ളവരുമായ തിയ്യർക്ക് പരക്കെ കല്പിക്കപ്പെട്ടിരുന്നു.വടക്കേ മലബാറുള്ള തിയ്യർ ആഭിജാത്യ ശ്രേഷ്ഠത ഏറിയവരെന്നും വിശ്വസിച്ചിരുന്നു.അതിന്റെ പിൻതുടർച്ചയെന്നോണം വൈവാഹിക ബന്ധങ്ങളിൽ നിന്നും മറ്റും തെക്കുള്ളവരിൽ നിന്നും ഇന്നും കഴിവതും വിട്ടു നിൽക്കാൻ താല്പര്യപ്പെടുന്നവരാണ് അധികവും. ഈഴവർ പത്തൊൻപതാം നൂറ്റാണ്ട് വരെ ചേകവർ എന്നത് ജാതിത്വമായ പേരായി ഉപയോഗിച്ചിരുന്നു. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ട [[ഹോർത്തൂസ് മലബാറിക്കൂസ്]] എന്ന പുസ്തകം ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന '''[[ഇട്ടി അച്യുതൻ വൈദ്യർ]]''' ആയിരുന്നു. ഹോർത്തൂസ് മലബാറിക്കസിന് അദ്ദേഹം നല്കിയിരിക്കുന്ന സാക്ഷ്യപത്രത്തിൽ അദ്ദേഹത്തിന്റെ ജാതിപ്പേർ രേഖപ്പെടുത്തിയിരിക്കുന്നത് '''ചേകവർ''' എന്നാണ് . ഈ സാക്ഷ്യപത്രം ഹോർതൂസ് മലബരിക്കസിന്റെ 1 3 , 1 5 പേജുകളിൽ ലഭ്യമാണ് .
1853-ൽ അവർണ്ണർക്കായി തൃക്കുന്നപ്പുഴ മംഗലത്ത് ഇടയ്ക്കാട്ട് ശിവക്ഷേത്രം പണിയിച്ചു് പ്രസിദ്ധനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർത്ഥ പേര് '''കല്ലിശ്ശേരി വേലായുധൻ ചേകവർ''' എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു '''ടി.കെ. മാധവൻ''' ശ്രീമൂലം പ്രജാസഭയിൽ അംഗമായത് അദ്ദേഹത്തിന്റെ അമ്മാവനായ '''കോമളേഴത്ത് കുഞ്ഞുപിള്ള ചേകവരുടെ''' മരണത്തെ തുടർന്നായിരുന്നു
== തിയ്യർ ==
|