"എം.ടി. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
== രചനകൾ==
'''[[സ്കൂൾവിദ്യാഭ്യാസകാലത്തു| സ്കൂൾവിദ്യാഭ്യാസകാലം]]''' തന്നെ സാഹിത്യരചന തുടങ്ങി. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ [[ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ]] സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
1957-ൽ [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി]] ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേർന്നു. ’[[പാതിരാവും പകൽ‌വെളിച്ചവും]]’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘[[നാലുകെട്ട് (നോവൽ)|നാലുകെട്ട്]]’ആണ്. ആദ്യനോവലിനു തന്നെ [[കേരള സാഹിത്യ അക്കാദമി|കേരളാ സാഹിത്യ അക്കാദമി]] പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘[[സ്വർഗ്ഗം തുറക്കുന്ന സമയം]]’, ‘[[ഗോപുരനടയിൽ]]’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/എം.ടി._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്