"അലി ശരീഅത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ku:Elî Şerîatî
No edit summary
വരി 34:
 
ഇസ്ലാമിക പ്രചാരണങ്ങള്‍ക്കു വേണ്ടി 1969-ല്‍ [[ഹുസൈനിയ്യത്തുല്‍ ഇര്‍ശാദ്‌]] സ്ഥാപിക്കപ്പെട്ടതോടെ ശരീഅത്തിയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം അവിടെയായി മാറി. ഇസ്ലാമിനെക്കുറിച്ചും ശിയാ ഇസ്ലാമിക ചരിത്രത്തെക്കുറിച്ചും മൂടുറച്ചു പോയ പിന്തിരിപ്പന്‍ ധാരണകളെ അദ്ദേഹം നിശിതമായി വിചാരണ ചെയ്തു. ശാഹ്‌ ഉയര്‍ത്തിക്കൊണ്ടു വന്ന [[പാശ്ചാത്യവല്‍ക്കരണ]]ത്തിന്‍റെ മുദ്രാവാക്യത്തേയും അധികാരദാസ്യം പിടിപെട്ട പിന്തിരിപ്പന്‍ മത പണ്ഢിതരേയും ഭരണകൂടാനുകൂലികളായ വലതുപക്ഷ കപടബുദ്ധിജീവികളേയും അദ്ദേഹം ശക്തിയായി വിമര്‍ശിച്ചു. ഹുസൈനിയ്യത്തുല്‍ ഇര്‍ശാദിന്‍റെ പ്രവര്‍ത്തനങ്ങള്‍ അതിരുകടക്കുന്നുവെന്ന് മനസ്സിലാക്കിയ ഭരണകൂടം 1973-ല്‍ കേന്ദ്രം അടച്ചു പൂട്ടി ശരീഅത്തിയേയും പിതാവിനേയും അറസ്റ്റ്‌ ചെയ്തു. പതിനെട്ട്‌ മാസത്തോളം ജയിലറയില്‍ കഠിനമായ പീഢനങ്ങള്‍ സഹിക്കേണ്ടി വന്ന ശരീഅത്തി അള്‍ജീരിയന്‍ അധികൃതരുടെ പ്രേരണയാല്‍ 1975-ല്‍ വിട്ടയക്കപ്പെട്ടു. ഭരണകൂടത്തിന്‍റെ കര്‍ശനമായ നിരീക്ഷണത്തിനു കീഴെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കപ്പെട്ട അദ്ദേഹത്തിന്‌ 1977 മേയില്‍ ഇറാനില്‍ നിന്നും നാടു വിട്ട്‌ പോകാനുള്ള അനുമതി ലഭിച്ചു. തുടര്‍ന്ന് ലണ്ടനിലെത്തിയെ ശരീഅത്തിയെ ഏതാനും ആഴ്ച്ചകള്‍ക്ക്‌ ശേഷം 1977 ജൂണ്‍ 19ന്‌ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയസ്തംഭനമാണ്‌ മരണകാരണമെന്നാണ്‌ ഭരണകൂടഭാഷ്യമെന്നാലും ഷായുടെ ചാരസംഘടനയായ [[സവാക്ക്‌]] ആണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നാണ്‌ വ്യാപകമായി സംശയിക്കപ്പെടുന്നത്‌.
 
==[[മതം മതത്തിനെതിരെ]]==
 
=='''പ്രധാന കൃതികള്‍'''==
"https://ml.wikipedia.org/wiki/അലി_ശരീഅത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്