"മതം മതത്തിനെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:മതം മതത്തിനെതിരെ.JPG|thumb|250px| മതം മതത്തിനെതിരെ എന്ന ഗ്രന്ഥത്തിന്റെ മലയാള വിവര്‍‍ത്തനം]]
[[ഇറാന്‍|ഇറാനിയന്‍]] വിപ്ലവകാരിയും ചിന്തകനുമായ [[അലി ശരീഅത്തി|അലി ശരീഅത്തിയുടെ]] പ്രസിദ്ധമായ ഗ്രന്ഥം. മദ്‌ഹബ് അലൈ മദ്‌ഹബ് എന്നാണ്‌ [[പേര്‍ഷ്യന്‍|പേര്‍‍ഷ്യനിലുള്ള]] മൂലഗ്രന്ഥത്തിന്റെ പേര്‌. ഈ ഗ്രന്ഥത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച ആശയങ്ങള്‍ മതത്തേയും സാമൂഹ്യശാസ്ത്രത്തേയും കുറിച്ച അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളെ പൊതുവില്‍ പ്രതിനിധീകരിക്കുന്നു. മതത്തിന്റെ പരസ്പരവിരുദ്ധമായ രണ്ട് ധര്‍മങ്ങളെ അപഗ്രഥിച്ചു കൊണ്ട് ശരീഅത്തി എഴുപതുകളില്‍ നടത്തിയ രണ്ട് പ്രഭാഷണങ്ങാളിണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതവും മതനിഷേധവും തമ്മിലല്ല, മതവും മതവും തമ്മിലാണ്‌ ചരിത്രത്തിലെന്നും സം‌ഘട്ടനങ്ങള്‍ നടന്നിട്ടുള്ളത്. വര്‍ഗ വിഭജനങ്ങളേയും കഷ്ടപ്പാടുകളേയും സാധൂകരിക്കുകയും സം‌രക്ഷിക്കുകയും ചെയ്യുന്ന [[ബഹുദൈവത്വം|ബഹുദൈവവാദവും]], യാഥാസ്ഥിതിക്കെതിരില്‍ നില കൊള്ളുകയും മര്‍ദിതരേയും ദരിദ്രരേയും പിന്തുണക്കുകയും ചെയ്യുന്ന [[ഏകദൈവത്വം|ഏകദൈവവാദവും]] തമ്മില്‍. നിയമസാധുത്വത്തിന്റേയും വിപ്ലവത്തിന്റേയും മതങ്ങള്‍ തമ്മില്‍, അഥവാ മതത്തിന്റെ പുരോഹിത ധര്‍മവും പ്രവാചക ധര്‍‍മവും തമ്മില്‍.
 
വിഗ്രഹാരാധന ബഹുദൈവവാദത്തിന്റെ ഒരു ശാഖ മാത്രമാണ്‌. വര്‍ഗ വിഭജനങ്ങളേയും സാമൂഹ്യ രാഷ്ട്രീയ അസമത്വങ്ങളേയും ശാശ്വതീകരിക്കുന്ന മതവ്യാഖ്യാനങ്ങള്‍ പരോക്ഷ ബഹുദൈവവാദമാണ്‌. പരോക്ഷ ബഹുദൈവവാദത്തെ പിന്തുണക്കുക എന്നത് മതത്തിന്റെ 'പുരോഹിത ധര്‍മ'മാണ്‌. എന്നാല്‍ ആധിപത്യം പുലര്‍ത്തുന്ന സമൂഹത്തിലെ അം‌ഗീകൃത മൂല്യങ്ങളോടും നയങ്ങളോടുമുള്ള പ്രതിഷേധത്തിന്റെ മാധ്യമമെന്ന നിലയിലാണ്‌ മതത്തിന്റെ 'പ്രവാചകധര്‍മം' ചരിത്രത്തില്‍ പങ്കു വഹിച്ചിട്ടുള്ളത്.
 
മതത്തിന്റെ പ്രവാചക ധര്‍മം ഒരു ദ്വിമുഖ പോരാട്ടമാണ്‌. ആന്തരിക തലത്തില്‍ സ്വന്തത്തേയും അതിന്റെ മനോവിഗ്രഹങ്ങളേയും ബാഹ്യലോകത്തില്‍ സാമൂഹിക-രാഷ്ട്രീയ വിഗ്രഹങ്ങളേയും അത് നേരിടുന്നു. ദൈവത്തോടുള്ള സമ്പൂര്‍ണ്ണമായ ആത്മബന്ധത്തിന്റെ മുന്നില്‍ വിഘ്നം സൃഷ്ടിക്കുന്ന സ്വാര്‍ഥതയുടെ താല്‍പര്യങ്ങളാണ്‌ മനോവിഗ്രഹങ്ങള്‍‌. വിശ്വാസത്തിന്റെ പാതയില്‍ ദുര്‍ബലരാക്കുന്ന, മനുഷ്യര്‍ നടത്തുന്ന മുന്നേറ്റം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന, ഉത്തരവാദിത്വത്തെപ്പറ്റി സം‌ശയം ജനിപ്പിക്കുന്ന, ന്യായവല്‍ക്കരണത്തിലേക്കും രാജിയാവാന്‍ പ്രേരിപ്പിക്കുന്ന വ്യാഖ്യാനക്കസര്‍ത്തുകളിലേക്കും നയിക്കുന്ന എന്തും തകര്‍ക്കപ്പെടേണ്ട മനോവിഗ്രഹമാണ്‌.
 
സാമൂഹിക-രാഷ്ട്രീയ വിഗ്രഹങ്ങള്‍ അധികാരം, മൂലധനം, പൗരോഹിത്യം എന്നിവയുടെ ശക്തികളാണ്‌. ഇവ പ്രവാചക ധര്‍മത്തെ നേര്‍ക്കു നേരെ എതിര്‍ക്കുമ്പോള്‍ അവരെ തിരിച്ചറിയാന്‍ പ്രയാസമില്ല. എന്നാല്‍ ബഹുദൈവത്വത്തിന്റെ ശക്തികള്‍ ഏകദൈവത്വത്തിന്റെ വേഷമണിഞ്ഞും വിശ്വാസമഭിനയിച്ചും രം‌ഗപ്രവേശം ചെയ്യുമ്പോള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്‌.
 
മലയാളത്തില്‍ ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് [[അരീക്കോട്|അരീക്കോട്ടെ]] [[ഇസ്ലാമിക് ഫൗണ്ടേഷന്‍ പ്രസ്സ്]] ആണ്‌. പിന്നീട് [[അദര്‍ ബുക്സ്]] പുനഃപ്രസിദ്ധീകരിച്ച ഇതിന്റെ വിവര്‍ത്തകന്‍ എം‌.എ. കാരപ്പഞ്ചേരി ആണ്‌.
"https://ml.wikipedia.org/wiki/മതം_മതത്തിനെതിരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്