"മതം മതത്തിനെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇറാനിയന്‍ വിപ്ലവകാരിയും ചിന്തകനുമായ [[അലി ശരീഅത്തി|അ...
(വ്യത്യാസം ഇല്ല)

08:56, 14 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഇറാനിയന്‍ വിപ്ലവകാരിയും ചിന്തകനുമായ അലി ശരീഅത്തിയുടെ പ്രസിദ്ധമായ ഗ്രന്ഥം. മദ്‌ഹബ് അലൈ മദ്‌ഹബ് എന്നാണ്‌ പേര്‍‍ഷ്യനിലുള്ള മൂലഗ്രന്ഥത്തിന്റെ പേര്‌. ഈ ഗ്രന്ഥത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച ആശയങ്ങള്‍ മതത്തേയും സാമൂഹ്യശാസ്ത്രത്തേയും കുറിച്ച അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളെ പൊതുവില്‍ പ്രതിനിധീകരിക്കുന്നു. മതത്തിന്റെ പരസ്പരവിരുദ്ധമായ രണ്ട് ധര്‍മങ്ങളെ അപഗ്രഥിച്ചു കൊണ്ട് ശരീഅത്തി എഴുപതുകളില്‍ നടത്തിയ രണ്ട് പ്രഭാഷണങ്ങാളിണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതവും മതനിഷേധവും തമ്മിലല്ല, മതവും മതവും തമ്മിലാണ്‌ ചരിത്രത്തിലെന്നും സം‌ഘട്ടനങ്ങള്‍ നടന്നിട്ടുള്ളത്. വര്‍ഗ വിഭജനങ്ങളേയും കഷ്ടപ്പാടുകളേയും സാധൂകരിക്കുകയും സം‌രക്ഷിക്കുകയും ചെയ്യുന്ന ബഹുദൈവവാദവും, യാഥാസ്ഥിതിക്കെതിരില്‍ നില കൊള്ളുകയും മര്‍ദിതരേയും ദരിദ്രരേയും പിന്തുണക്കുകയും ചെയ്യുന്ന ഏകദൈവവാദവും തമ്മില്‍. നിയമസാധുത്വത്തിന്റേയും വിപ്ലവത്തിന്റേയും മതങ്ങള്‍ തമ്മില്‍.

മലയാളത്തില്‍ ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് അരീക്കോട്ടെ ഇസ്ലാമിക് ഫൗണ്ടേഷന്‍ പ്രസ്സ് ആണ്‌. പിന്നീട് അദര്‍ ബുക്സ് പുനഃപ്രസിദ്ധീകരിച്ച ഇതിന്റെ വിവര്‍ത്തകന്‍ എം‌.എ. കാരപ്പഞ്ചേരി ആണ്‌.

"https://ml.wikipedia.org/w/index.php?title=മതം_മതത്തിനെതിരെ&oldid=253672" എന്ന താളിൽനിന്ന് ശേഖരിച്ചത്