"അബൂ അയ്യൂബുൽ അൻസ്വാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[മുഹമ്മദ് നബി]]യുടെ [[അൻസ്വാർ]] സഹചാരികളിൽ പ്രശസ്തൻ പൂർണ്ണ നാമം ഖാലിദ് ബിൻ സൈദ്. മദീനയിലെ ഖസ്രജ് ഗോത്രത്തിൽ ജനനം. നബിയെ മദീനയിലേക്ക് ക്ഷണിക്കാൻ വന്നപ്പോൾ അവരുമായി നടത്തിയ [[അഖബ ഉടമ്പടി]]യിലും അബൂ അയ്യൂബുൽ അൻസ്വാരിയുമുണ്ടായിരുന്നു.മിസ് അബ് ബിൻ ഉമൈറിനെയും അബൂഅയൂബിൽ അൻസാരിയെയും ചേർത്ത് പിടിച്ച് മുഹാജിറുകളെയും അൻസ്വാറുകളെയും പരസ്പര സഹോദങ്ങളെന്ന് നബി പ്രഖാപിച്ചു.നബി മദീനയിൽ വന്ന സമയത്ത് ഒട്ടകം മുട്ട്കുത്തിയത് അബൂ അയ്യൂബിൽ അൻസാരിയുടെ ഭവനത്തിന് സമീപമായിരുന്നു.നബിയുടെ മദീനയിലെ ആദ്യ ആതിഥേയനും അദ്ദേഹമായിരുന്നു. [[മുആവിയ]]യുടെ നേതൃത്വത്തിൽ നടന്ന [[Constantinople|കോൺസ്റ്റാൻഡിനോപ്പിൾ]] മുന്നേറ്റ ത്തിൽ പങ്കെടുക്കെ രോഗിയായി മരണപ്പെട്ടു. തന്റെ മൃതദേഹം [[ഇസ്താംബുൾ|ഇസ്താന്മ്പൂളി]]ൽ അടക്കം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് [[സുൽത്താൻ മുഹമ്മദ് (മുഹമ്മദ് II)|സുൽത്ത്വാൻ മുഹമ്മദ് രണ്ടാമ]]ന്റെ കാലത്താണ് പ്രസ്തുത ശവകുടീരം കണ്ടെടുക്കുകയും അതിന് മുകളിൽ നിർമ്മാണം നടത്തപ്പെടുകയുമുണ്ടായത്.
 
==മരണം==
ഉമവിയ്യ ഭരണത്തിലെ ഒന്നാം ഖലീഫ മുആവിയ്യ(റ) നാടുവാഴുന്ന കാലം. ലോകത്തിൻറെ സകലകോണുകളിലും ഇസ്ലാം പ്രചരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിൻറെ മകൻ യസീദിൻറെ നേതൃത്വത്തിൽ പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ കോൺസ്റ്റാൻറിനോപ്പിളിലേക്ക് ഒരു സൈന്യം പുറപ്പെട്ടു. പടിഞ്ഞാറൻ റോമിൻറെ ഭാഗമായ തുർക്കിയിലെ ഇസ്തംബൂളിനടുത്ത നദിക്കരയിലാണ് ആ സൈനികർ എത്തിച്ചേർന്നത്. പ്രായം ഏറെ ചെന്നെങ്കിലും അബൂഅയ്യൂബ്(റ)യും ആ സൈന്യത്തിൽ അണിചേർന്നു.
 
റോമിലെത്തിയപ്പോൾ അദ്ദേഹത്തിൻറെ ആരോഗ്യം ക്ഷയിച്ചു. ശരീരത്തിന് മനസ്സിനൊപ്പമെത്താനാവാത്ത സ്ഥിതിയായി. തിരുനബി(സ്വ)യിൽ നിന്ന് നേരിൽ പഠിച്ച വല്ലതും പരസ്യപ്പെടുത്താൻ ബാക്കിയുണ്ടെങ്കിൽ അതിനിപ്പോഴാണ് സമയമെന്ന് അദ്ദേഹം ഉറപ്പിച്ചു. താമസിയാതെ കൂട്ടുകാരെയും സഹയാത്രികരെയും വിളിപ്പിച്ചു.
 
ഒരു ഹദീസ് കൂടി പഠിപ്പിക്കുവാൻ ഞാൻ ബാക്കിവെച്ചിട്ടുണ്ട്. ‘ശിർക്ക് ചെയ്യാത്തവരായി മരിച്ചവരാരോ അവർ സ്വർഗം പൂകും’ ഇതാണ് ഹദീസ്.
 
മരണം വിളിപ്പാടകലെ എത്തിനിൽക്കുന്നു. അവസാനം അദ്ദേഹം വസ്വിയ്യത്ത് രേഖപ്പെടുത്തി.
 
‘എൻറെ ആത്മാവ് പിരിഞ്ഞാൽ നിങ്ങൾ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ശത്രുരാജ്യത്തിൻറെ മണ്ണിൽ എന്നെ മറമാടണം.’
 
‘മുസ്ലിംകളുടെ ഭൂമി ഒഴിവാക്കി ശത്രുവിൻറെ മണ്ണിലോ?’ അത്ഭുതത്തോടെ അവരന്വേഷിച്ചു.
 
‘അതേ, ശത്രുവിൻറെ നാട്ടിൽ.’
 
അധികം താമസിയാതെ അബൂഅയ്യൂബ്(റ) മരണത്തിന് കീഴടങ്ങി. കൂടെയുള്ളവർ വസ്വിയ്യത്ത് നിറവേറ്റാനൊരുങ്ങി. ആ രാത്രിയിൽ തന്നെ അവർ അദ്ദേഹത്തെ റോമിൽ മറമാടി.
 
‘ഇന്നലെ രാത്രി നിങ്ങളിൽ പുതിയ വല്ല സംഭവവും ഉണ്ടായിട്ടുണ്ടോ?’ അവർ മുസ്ലിംകളോടന്വേഷിച്ചു. കളവ് പറയാനറിയാത്ത അവർ ഉത്തരം നൽകി.
 
‘ഞങ്ങളിൽ ബഹുമാന്യനും വയോധികനുമായ നബിശിഷ്യൻ അബൂഅയ്യൂബ് ഇന്നലെ അന്ത്യയാത്രയായി. അദ്ദേഹത്തിൻറെ അന്തിമാഭിലാഷം മാനിച്ച് ഞങ്ങൾ നിങ്ങളുടെ മണ്ണിൽ സംസ്കരിച്ചിട്ടുണ്ട്.’
 
ക്ഷോഭം കൊണ്ട് ചക്രവർത്തിയുടെ നാസിക വിറച്ചു. അയാൾ അലറി:
 
‘യസീദേ, നീ എത്ര വലി വിഡ്ഢി. നിന്നെ ഇങ്ങോട്ടയച്ചവനും വിഡ്ഢിതന്നെ. ഞങ്ങളുടെ ഭൂമിയിൽ അടക്കം ചെയ്ത മൃതശരീരം മാന്തിയെടുത്ത് തീയിട്ട് ചാമ്പലാക്കിയാൽ നിങ്ങളെന്തു ചെയ്യും?
 
യസീദിൻറെ മുഖം പരിഹാസം കൊണ്ട് കോടി:
 
‘നീയാരാ എന്നെ ഭീഷണിപ്പെടുത്താൻ. ആ ഖബ്റിന് വല്ല കേടുപാടും സംഭവിച്ചാൽ ഞങ്ങളുടെ അറേബ്യൻ ഭൂമികയിലെ സകല കൃസ്ത്യൻ ദേവാലയങ്ങളും ശവകുടീരങ്ങളും തകർത്ത് തരിപ്പണമാക്കും.’
 
വജ്രത്തേക്കാൾ കാഠിന്യമുണ്ടായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾക്ക്.
 
ഇടിവെട്ട്കൊണ്ട സർപ്പത്തെപ്പോലെ അയാൾ വേഗം ഉൾവലിഞ്ഞു. ഒന്നിന് ആയിരം വെച്ച് പകരം വാങ്ങേണ്ടതില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു. ദേഷ്യവും പകയും വലിച്ചെറിഞ്ഞ് പകരം സ്നേഹത്തിൽ ചാലിച്ച വചനങ്ങൾ കൊണ്ടദ്ദേഹം മുസ്ലിംകളെ സംബോധന ചെയ്തു:
 
‘ഞങ്ങളുടെ മതം കൊണ്ടാണയിട്ടു പറയുന്നു. അന്ത്യനാൾ വരെ അദ്ദേഹത്തിൻറെ ഖബ്റിടം സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുമെന്നുറപ്പ്.’
 
ചക്രവർത്തിയുടെ ഉത്തരവിൽ ആത്മാർത്ഥത നിഴലിച്ചു. കോരിത്തരിപ്പിൻറെ കുത്തൊഴുക്കിൽ മുസ്ലിംകൾ ലയിച്ചു. തിരുനബി(സ്വ)യുടെ കാവൽ പ്രാർത്ഥന ഫലിച്ചു. ഒരു രാത്രി മുഴുവൻ കാവൽ നിന്ന് വാങ്ങിയ കാവൽ. അബൂഅയ്യൂബ്(റ)ൻറെ മഖ്ബറ തുർക്കിയിൽ ഏറെ പ്രശസ്തമായി ഇന്നും സംരക്ഷിക്കുന്നു. റോമക്കാർ മഴക്ക് ക്ഷാമം നേരിടുമ്പോൾ അവിടെ വന്നു പ്രാർത്ഥിക്കുന്നു. മഴ വർഷിക്കുന്നു.<ref>https://sunnivoice.net/%E0%B4%B1%E0%B4%B8%E0%B5%82%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B4%BE%E0%B4%B5%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D/</ref>
"https://ml.wikipedia.org/wiki/അബൂ_അയ്യൂബുൽ_അൻസ്വാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്