"അബൂ അയ്യൂബുൽ അൻസ്വാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മുഹമ്മദ് നബിയുടെ അൻസ്വാർ സഹചാരികളിൽ പ്രശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:30, 26 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

മുഹമ്മദ് നബിയുടെ അൻസ്വാർ സഹചാരികളിൽ പ്രശസ്തൻ പൂർണ്ണ നാമം ഖാലിദ് ബിൻ സൈദ്. മദീനയിലെ ഖസ്രജ് ഗോത്രത്തിൽ ജനനം. നബിയെ മദീനയിലേക്ക് ക്ഷണിക്കാൻ വന്നപ്പോൾ അവരുമായി നടത്തിയ അഖബ ഉടമ്പടിയിലും അബൂ അയ്യൂബുൽ അൻസ്വാരിയുമുണ്ടായിരുന്നു.മിസ് അബ് ബിൻ ഉമൈറിനെയും അബൂഅയൂബിൽ അൻസാരിയെയും ചേർത്ത് പിടിച്ച് മുഹാജിറുകളെയും അൻസ്വാറുകളെയും പരസ്പര സഹോദങ്ങളെന്ന് നബി പ്രഖാപിച്ചു.നബി മദീനയിൽ വന്ന സമയത്ത് ഒട്ടകം മുട്ട്കുത്തിയത് അബൂ അയ്യൂബിൽ അൻസാരിയുടെ ഭവനത്തിന് സമീപമായിരുന്നു.നബിയുടെ മദീനയിലെ ആദ്യ ആതിഥേയനും അദ്ദേഹമായിരുന്നു. മുആവിയയുടെ നേതൃത്വത്തിൽ നടന്ന കോൺസ്റ്റാൻഡിനോപ്പിൾ മുന്നേറ്റ ത്തിലും അദ്ദേഹം പങ്കെടുക്കെ രോഗിയായി മരണപ്പെട്ടു. തന്റെ മൃതദേഹം ഇസ്താന്മ്പൂളിൽ അടക്കം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് സുൽത്ത്വാൻ മുഹമ്മദ് രണ്ടാമന്റെ കാലത്താണ് പ്രസ്തുത ശവകുടീരം കണ്ടെടുക്കുകയും അതിന് മുകളിൽ നിർമ്മാണം നടത്തപ്പെടുകയുമുണ്ടായത്.

"https://ml.wikipedia.org/w/index.php?title=അബൂ_അയ്യൂബുൽ_അൻസ്വാരി&oldid=2536452" എന്ന താളിൽനിന്ന് ശേഖരിച്ചത്