"എരുമേലി പേട്ടതുള്ളൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മേര്‍ജിങ്ങ്
വരി 1:
{{mergeto|പേട്ടതുള്ളല്‍}}
[[ശബരിമല]] തീര്‍ത്ഥാടനത്തിന്റെ ഭാഗമായി താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണ്‌ '''എരുമേലി പേട്ടതുള്ളല്‍'''. [[വൃശ്ചികം|വൃശ്ചിക]]-[[ധനു]] മാസക്കാലങ്ങളിലെ ([[ഡിസംബര്‍]]-[[ജനുവരി]] മാസങ്ങളില്‍) മണ്ഡലമകരവിളക്കു കാലത്ത് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[എരുമേലി]] പട്ടണത്തിലാണ് ഈ അനുഷ്ഠാനം നടക്കുന്നത്.
 
[[ശബരിമല|ശബരിമലയില്‍]] ആദ്യമായി വരുന്ന ഭക്തര്‍ (ഇവര്‍ കന്നിസ്വാമിമാര്‍ എന്ന് അറിയപ്പെടുന്നു) ആണ് പേട്ടതുള്ളുക. മുഖത്ത് ചായം തേച്ച് തടികൊണ്ടുള്ള ആയുധങ്ങളും ആയി നൃത്തം ചവിട്ടുന്ന ചടങ്ങാണ് പേട്ടതുള്ളല്‍. ഈ പ്രാ‍ര്‍ത്ഥനയുടെ അര്‍ത്ഥം ഒരുവന്റെ അഹന്തയെ (ego) വെടിഞ്ഞ് [[അയ്യപ്പന്‍|അയ്യപ്പന്]] സ്വയമായി അടിയറവു വയ്ക്കുക എന്നതാണ്. പേട്ടതുള്ളുന്നവര്‍ അയ്യപ്പക്ഷേത്രത്തിനും വാവരുടെ മോസ്കിനും ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പിന്നീട് ഇവര്‍ നദിയില്‍ പോയി കുളിക്കുന്നു.
 
കുളികഴിഞ്ഞ ശേഷം ഭക്തര്‍ വീണ്ടും ക്ഷേത്രം സന്ദര്‍ശിച്ച് അയ്യപ്പനില്‍ നിന്ന് ശബരിമല കയറുവാനുള്ള അനുവാദം വാങ്ങുന്നു. പിന്നീട് ഭക്തര്‍ തങ്ങളുടെ ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് സന്നിധാനത്തിലേക്ക് പോവുന്നു.
 
ശബരിമല തീര്‍ഥാടകരായ "അയ്യപ്പന്മാര്‍" എരുമേലി പേട്ടയിലുള്ള [[എരുമേലി കൊച്ചമ്പലം അയ്യപ്പക്ഷേത്രം|കൊച്ചമ്പലം അയ്യപ്പക്ഷേത്രത്തില്‍]] നിന്നും തുടങ്ങി "[[വാവര്‍‌പള്ളി]]" എന്നു വിളിക്കപ്പെടുന്ന മുസ്ലിം ദേവാലയത്തില്‍ കയറി വലംവെച്ചു പ്രാര്‍ഥന നടത്തി അര കിലോമീറ്റര്‍ തെക്കുമാറിയുള്ള [[എരുമേലി വലിയമ്പലം ശാസ്താക്ഷേത്രം|വലിയമ്പലം ശാസ്താക്ഷേത്രത്തിലേക്കു]] നടത്തുന്ന താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണിത്‍.
Line 14 ⟶ 17:
 
അയ്യപ്പന്മാര്‍ വാവരുസ്വാമിയെ സന്ദര്‍ശിക്കയും അവിടെ കാണിക്കയിടുകയും ചെയ്യുന്നു.അവിറ്റെ നിന്നു കിട്ടുന്ന കുരുമുളക് പ്രസാദവും വാങ്ങി വലിയമ്പലത്തേക്കു തുള്ളി നീങ്ങുന്നു.വലിയമ്പലത്തിലെത്താന്‍ അര മണിക്കൂര്‍ എടുക്കും. വലിയമ്പലത്തിലെത്തിയാല്‍ പ്രദിക്ഷണം വച്ച് പച്ചിലക്കമ്പുകള്‍ ക്ഷേത്രത്തിനു മുകളില്‍ നിക്ഷേപിക്കുന്നു.വലം വച്ചു കര്‍പ്പൂരം കത്തിച്ചു തുള്ളല്‍ അവസാനിപ്പിക്കുന്നു.വലിയമ്പലത്തിനു സമീപം ഒഴുകുന്ന തോട്ടില്‍ ഇറങ്ങിക്കുളിക്കുന്നു. വീണ്ടും ക്ഷേത്ര ദര്‍ശ്നം നടത്തി ഇരുമുടിക്കെട്ടു വച്ചിരിക്കുന്ന വിരിയില്‍ പോയി വിശ്രമിക്കുന്നു. അടുത്ത ദിവസം കുളിച്ച്‌ അമ്പലത്തില്‍ തൊഴുത്‌ വാവരുസ്വാമിയേയും കൊച്ചമ്പലത്തില്‍ അയ്യപ്പനേയും വന്ദിച്ച് ‌" കോട്ടപ്പടിയാസ്ഥാനവും കടന്ന് ,പേരൂത്തോട്ടില്‍ നീരാടി കനിവിനോടു കാളകെട്ടി, അഴകിനൊടു അഴുതാനദിയില്‍ പുക്ക്‌ ,അഴുതയില്‍ കുളിച്ച്‌ കല്ലുമെടുത്ത് കല്ലൊരു ചുമടുമേന്തി കല്ലിടും കുന്നു കേറി കല്ലിട്ടു വലം തിരുഞ്ഞ്‌ ,കരിമല മുകളില് പുക്കു ,വില്ലും ശരവും കുത്തി കിണറും കുളവും തോണ്ടി, പമ്പയില്‍ തീര്‍ഥമാടി ,വലിയോരു ദാനവും കഴിച്ച്‌, ബ്രാഹ്മിണദക്ഷിണയും ചെയ്തു സദ്യയും കഴിച്ചു,ഗുരുക്കന്മാരെ വന്ദിച്ചുകൊണ്ടു, നീലിമല ചവിട്ടിക്കേറി ശബരിപീഠത്തിലധിവസിച്ച്‌ ,ശരംകുത്തി വലം തിരിഞ്ഞു സത്യമായ പൊന്നു പതിനെട്ടാമ്പടിയും ചവിട്ടിക്കേറി ഹരിഹരസുതനെ " ദര്‍ശിക്കയായിരുന്നു പഴയകാലത്തെ രീതി. ചാലക്കയം വഴിയുള്ള യാത്ര പ്രചാരമായതോടെ പരമ്പരാരീതിയില്‍ മല ചവിട്ടുന്നവര്‍ കുറഞ്ഞു.എങ്കിലും തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഭക്തരില്‍ നല്ല പങ്കും ഈ മാര്‍ഗ്ഗമാണ് സ്വീകരിക്കാറ്.
== പേട്ടതുള്ളലിന്റെ സന്ദേശം- ==
 
 
==
-പേട്ടതുള്ളലിന്രെ സന്ദേശം- ==
 
 
അധര്‍മ്മത്തിനും അനീതിക്കും അക്രമത്തിനും എതിരെ ഉയര്‍ന്ന ജനശക്തിയുടെ വിശ്വരൂപമാണ്‌ എരുമേലി പേട്ടതുള്ളല്‍. മഹിഷിയെ നിഗ്രഹിച്ച്‌ ധര്‍മ്മ സംസ്ഥാപനം നടത്തിയ അയ്യന്‍ അയ്യപ്പന്‍ എന്ന വെള്ളാലകുലജാതനായ മലയാളി ശേവുകന്‍, ജനങ്ങളില്‍ വൈകാരിക ഐക്യവും മുന്നേറ്റവും ഉണ്ടാക്കി.ജനശക്തി ആണ്‌ സാമൂഹ്യപരിവര്‍ത്തനത്തിന്രെ ആണിക്കല്ല്‌ എന്ന തിരിച്ചറിവാണ്‌ പേട്ടതുള്ളല്‍ നല്‍കുന്ന സന്ദേശം
 
-==അധികവായനക്ക്-==
 
*ഡോ.കാനം ശങ്കരപ്പിളള,ആനിക്കാട് ശങ്കരപ്പിള്ള "പേട്ട തുളളലും ക്ഷേത്രപുരാവൃത്തങ്ങളും"{൧൯൭൬}\
 
*ഇടമറുക് ശബരിമലയും പരുതു പറക്കലും മകരവിളക്കും,ഇന്ത്യന്‍ എതീസ്റ്റ് പബ്ലീഷേര്‍സ് {൧൯൮൮}
 
==ബാഹ്യ കണ്ണികള്‍==
-ബാഹ്യലിങ്ക്-
 
http://www.youtube.com/watch?v=02DvdyO0e-8
 
==അവലംബം==
 
 
==അവലംബം==
*[http://www.sabarimala.org/trekroutes.htm ശബരിമല . ഓര്‍ഗ്ഗ്]
<references/>
 
"https://ml.wikipedia.org/wiki/എരുമേലി_പേട്ടതുള്ളൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്