"സൂഫിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
== സൂഫിസത്തിന്റെ വളർച്ച ==
 
[[ഹസ്സൻ ബസ്‌രി]] (ഹി:55) , [[അബൂഹനീഫ]] (ഹി:80) ,[[ഇമാം മാലിക്]] (ഹി: 93), [[റാബിയ അൽ അദവിയ്യ]] (145) ഇമാം ശാഫിഈ (150), [[ദുന്നൂറുൽ മിസ്‌രി]] (155) ഇമാം അഹ്മദ് ഹമ്പലി (164), ജുനൈദുൽ ബാഗ്‌ദാദി (210) ഇമാം അലി അബു ഹസൻ അൽ അശ്അരി (260) തുടങ്ങിയവർ അതാത് കാലഘട്ടത്തിൽ സൂഫിസത്തിനു മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും ഇസ്ലാമിക വർഷം ഹിജ്റ 500നു ശേഷമാണ് സൂഫിസം വളർന്നു പന്തലിച്ചത് വിവിധ ത്വരീഖതുകളുടെ ശൈഖുമാർ ആയ ഔലിയാക്കൾ എന്ന പദവി കരസ്ഥമാക്കിയവർ ധാരാളമായി സൂഫിസത്തിൽ ഉണ്ടായി, അബ്ദുൽ ഖാദിർ ജീലാനി, അഹ്മദുൽ കബീർ രിഫാഈ, ദസൂഖി,ഖാജാ അജ്മീർ, അഹമദുൽ ബദവി, ശാദുലി എന്നിവരൊക്കെ ഇവരിൽ പെടുന്നു, സലാഹുദ്ധീൻ അയ്യൂബി അടക്കമുള്ള രാജാക്കന്മാരും സൂഫിസത്തെ പിന്തുടർന്നത് സൂഫികളുടെ വളർച്ച ദ്രുത ഗതിയിൽ ആക്കി, ഈജിപ്തിൽ സലാഹുദ്ധീൻ കെട്ടി നൽകിയ പർണ്ണ ശാല ഈജിപ്തിലെ സൂഫികളുടെ വളർച്ചയ്ക്ക് നിദാനമായി, സലാഹുദ്ദീന്റെ സൈന്യാധിപൻ മുളഫ്ഫർ രാജാവ് നബി ദിന ആഘോഷങ്ങൾക്കും, മൗലീദുകൾക്കും ധാരാളം പണം ചിലവഴിച്ചിരുന്നു. ഇത് സൂഫികളും ജനങ്ങളും തമ്മിൽ കൂടുതൽ അടുത്ത് ഇടപഴകുവാനും സൂഫി ആചാരങ്ങൾ ജനങ്ങളിലേക്ക് എത്തുവാനും കാരണമായി. [[എർഡുഗുൽ ബേ]] , [[സുൽത്താൻ ഉസ്മാൻ]] , [[മുറാദ് രണ്ടാമൻ]] , [[മുഹമ്മദ് രണ്ടാമൻ]] തുടങ്ങി ഓട്ടോമൻ ഖിലാഫത്തിലെ സുൽത്താൻമാർ അധികവും സൂഫികളും സൂഫിസത്തെ പ്രോത്സാഹിപ്പിച്ചവരുമായിരുന്നു. കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാൻ [[സുൽത്താൻ മുഹമ്മദ് (മുഹമ്മദ് II)|സുൽത്താൻ മുഹമ്മദി]]നെ പ്രേരിപ്പിച്ചതും, പ്രവാചക അനുചരൻ അബു അയ്യൂബ് അൽ അൻസാരിയുടെ ശവ കുടീരം കണ്ടെടുത്തതും, ദർഗയും പള്ളിയും നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയതും [[മുഹമ്മദ് ഷംസ് അൽദീൻ]] എന്ന സൂഫിഗുരുവായിരുന്നു.
 
മധ്യ കാലഘട്ടം സൂഫികളുടെ സുവർണ്ണ കാലമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.[[ഇബ്നു അറബി]] അബു നസർ ഫറാബി, [[ഇമാം ഗസ്സാലി]] പോലുള്ള തത്ത്വ ചിന്തകന്മാരും, റൂമി, [[ഒമർഖയാം]] എന്നിവരെ പോലെയുള്ള കവികളും അൽ ഖ്വരിസ്മി, അബ്ദുൽ റഹ്മാനെ പോലുള്ള ധാരാളം ശാസ്ത്രഞ്ജരും, ഇബ്നുസിനയെ പോലുള്ള വൈദ്യ പ്രതിഭകളും സൂഫികൾക്കിടയിൽ നിന്നും ഉയർന്നു വന്നു, ജെങ്കിസ് ഖാന്റെ പൗത്രന്മാർ സൂഫിസത്തിൽ ആകൃഷ്ടരായത് മധേഷ്യയിൽ സൂഫിസ വളർച്ചയെ ഉത്തേജിപ്പിച്ചു. സൂഫി കേന്ദ്രങ്ങളായിരുന്നു ബാഗ്‌ദാദും, കൊറദോവയും, ബുഖാറയും, കൈറോയും  വിജ്ഞാന കുതുകികളുടെ സംഗമ സ്ഥാനമായി മാറി.
"https://ml.wikipedia.org/wiki/സൂഫിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്