"മുംബൈ ടൂറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
മഹാരാഷ്ട്ര സംസ്ഥാനത്തിൻറെ തലസ്ഥാനമാണ് മുംബൈ, മുൻപ് ബോംബെ എന്ന പേരിലറിയപ്പെട്ടിരുന്നു. 1 കോടി 30 ലക്ഷം ആളുകൾ വസിക്കുന്ന മുംബൈ ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ നഗരമാണ്. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു. ഒരിക്കലും ഉറങ്ങാത്ത ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്‌. നഗരപ്രാന്തം കൂടി ഉൾപ്പെടുന്ന മുംബൈ മെട്രോപൊളിറ്റൻ പ്രദേശം 25 ദശലക്ഷം ജനസംഖ്യയോടുകൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരമാണ്‌.
 
മുംബൈയിലെ ആഴക്കടൽ തുറമുഖത്തിലൂടെയാണ്‌ ഭാരതത്തിലെ 50 ശതമാനത്തോളം ചരക്കുഗതാഗതവും നടക്കുന്നത്‌. മുംബൈ ഇന്ത്യയുടെ വ്യാപാര വിനോദ തലസ്ഥാനം കൂടിയാണ്‌. റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ, ബോംബേ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌, നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ എന്നിവയും, പലരാജ്യങ്ങളുടെ എംബസി മന്ദിരങ്ങളും, പല ഇന്ത്യൻ കമ്പനികളുടെയും കോർപ്പറേറ്റ്‌ ആസ്ഥാന മന്ദിരങ്ങളും മുംബൈയിലാണുള്ളത്‌. മുംബൈയിലെ അദമ്യമായ തൊഴിൽ - വ്യവസായ സാധ്യതകൾ കാരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും അനേകം പ്രവാസികളെ ആകർഷിക്കാൻ മുംബൈക്കു കഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ്‌. നഗരത്തിലെ സംസ്കാരം ഇന്ത്യയിലെ വിവിധ മതങ്ങളുടെയും പ്രദേശങ്ങളുടെയും സംസ്കാരങ്ങൾ കൂടിച്ചേർന്നു രൂപപ്പെട്ട ഒരു സങ്കര സംസ്കാരമത്രെ. ഹിന്ദി ടെലിവിഷൻ- ചലച്ചിത്ര വ്യവസായം മുംബൈയിൽ അടിസ്ഥാനമിട്ടിരിക്കുന്നു. നഗരത്തിനുള്ളിൽ തന്നെയുള്ള സഞ്ചയ്‌ ഗാന്ധി നാഷണൽ പാർക്ക്‌, മുംബൈയെ നഗരത്തിനുള്ളിൽ തന്നെ ഒരു ദേശീയ ഉദ്യാനമുള്ള ചുരുക്കം ചില നഗരങ്ങളുടെ പട്ടികയിൽ ഇടം നൽകുന്നു.
 
==കാലാവസ്ഥ==
"https://ml.wikipedia.org/wiki/മുംബൈ_ടൂറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്