"അടാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 88:
==വ്യക്തിത്വങ്ങൾ ==
* '''[[കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്]]''' മഹാത്മാഗാന്ധിയുടെ ആദർശങ്ങളെ പിന്തുടർന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അദ്ദേഹം 1896 ജനുവരി 1 നു തൃശ്ശൂരിലെ '''അടാട്ട്''' എന്ന ഗ്രാമത്തിലെ അമ്പലംകാവ് എന്ന പ്രദേശത്തു ''കുറൂർ മനയിൽ'' ജനിച്ചു. അദ്ദേഹത്തിന്റെ കുട്ടിക്കാലം അദ്ദേഹം ചിലവഴിച്ചത് കുറൂർ മനയിലും അടാട്ടിലും ആയിരുന്നു. വയലുകളാലും തോടുകളും കുളങ്ങളാലും ചുറ്റപ്പെട്ട ദ്വീപിനു സമാനമായ അടാട്ടിലെ ജീവിതം അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ അധികം സ്വാധീനം ചെലുത്തിയിരുന്നതായി പറയുന്നു. കൂറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌ "'''കുറൂർ''' " എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം അതിരുകൾ പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്ര്യത്തിനായും ഹരിജനങ്ങളുടെ ഉന്നമനത്തിനായും പോരാടി. ഗാന്ധിജിയുടെ പാത പിന്തുടർന്ന് '''ഖാദി''' ഉത്പന്നങ്ങളുടെ പ്രചാരണവും നിർമ്മാണവും കേരളത്തിൽ നടത്തിയ ഇദ്ദേഹം [[മാതൃഭൂമി]] പത്രത്തിന്റെ സ്ഥാപകരിൽ പ്രധാനിയാണ്. സ്വാതന്ത്ര്യസമരത്തിന്‌ ആവേശം പകരുന്നതിന്‌ ഒപ്പം മലയാളികളുടെ ഏകീകരണവും സംസ്‌കാരികമായ വളർച്ചയും സാമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിർമ്മാർജ്ജനവും കുറൂരിന്റെതെന്ന പോലെ തന്നെ മാതൃഭൂമിയുടെയും ലക്ഷ്യങ്ങളിൽ പ്രാധാന്യമുള്ളവയായിരുന്നു.
* മഹാകവി ടി. ആർ . നായർ
* അനിൽ അക്കര എം എൽ എ.(2016 )
* പരമേശ്വരൻ മാസ്റ്റർ - മികച്ച അധ്യാപകനുള്ള രാഷ്‌ട്രപതി അവാർഡ് ജേതാവ് 2010
* ബ്രഹ്മശ്രീ കാപ്പിൽ മഠം ശംഭു എമ്പ്രാന്തിരി.
* [[പി. വേണു]] - പ്രശസ്ത ചലച്ചിത്ര സംവിധായകൻ. പുറനാട്ടുകര പാട്ടത്തിൽ വേണുഗോപാലമേനോൻ എന്ന് മുഴുവൻ പേര്. 1967-ൽ പുറത്തിറങ്ങിയ 'ഉദ്യോഗസ്ഥ' എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ വേണു 'ഉദ്യോഗസ്ഥ വേണു' എന്നും അറിയപ്പെട്ടിരുന്നു. ഇരുപതോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം [[ചെന്നൈ]]യിലാണ് ചെലവഴിച്ചത്. 2011-ൽ അദ്ദേഹം അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/അടാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്