"ഭാംഗ്രനൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 3:
{{mergeto|ഭാൻഗ്ര നൃത്തരൂപം}}
പഞ്ചാബ് പ്രവിശ്യയിലെ മജ്ഹ പ്രദേശത്ത് ഉണ്ടായ നൃത്തരൂപമാണ് '''ഭാംഗ്ര നൃത്തം'''. സ്വതന്ത്ര പരമ്പരാഗത ഭാംഗ്ര നൃത്തം ഇന്ത്യൻ പഞ്ചാബിന്റെ സംഭാവനയാണ് എന്നാൽ ആധുനിക ഭാംഗ്ര പഞ്ചാബി ഡയസ്പോറയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പഞ്ചാബികളുടെ തനതു നൃത്ത കലാരൂപമാണ് ഭാംഗ്ര നൃത്തം. പാട്ടിനൊപ്പം ചടുലമായ ചുവടുവെപ്പുകൾ ഇതിന്റെ സവിശേഷതയാണ്. പഞ്ചാബിലെ തനതു വേഷവും തലപ്പാവുമണിഞ്ഞ് യുവാക്കൾ സംഘം ചേർന്നാണ് നൃത്തം അവതരിപ്പിക്കാറുള്ളത്.വിവാഹം, ഉത്സവവാഘോഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ ആണ് സാധാരണയായി ഈ നൃത്തരൂപം അവതരിപ്പിക്കാറുള്ളത്.
 
പഞ്ചാബിലെ മാഝ പ്രദേശത്ത് ഉത്ഭവിച്ച പരമ്പരാഗത നൃത്തരൂപമാണ് ഭാംഗ്ര. <ref>[http://www.britannica.com/EBchecked/topic/63998/bhangra Encyclopædia Britannica]</ref>
പഞ്ചാബിൻറെ വടക്ക് ഭാഗത്തായി ബീസ് നദിയുടേയും ഝലം നദിയുടേയും തീരത്തായി കിടക്കുന്ന ഒരു പ്രദേശമാണ് മാഝ. ഈ പ്രദേശം ബരി ദോബ് (ബീസ്, രവി എന്നീ നദികളുടെ ഇടയിൽ കിടക്കുന്ന പ്രദേശം) എന്ന പ്രദേശത്തിൻറെ നല്ലൊരു ഭാഗവും, രച്ന ദോബ് (രവി, ചെനബ് എന്നീ നദികളുടെ ഇടയിൽ കിടക്കുന്ന പ്രദേശം) എന്ന പ്രദേശവും, ജെച് ദോബ് (ഝലം, ചെനബ് എന്നീ നദികളുടെ ഇടയിൽ കിടക്കുന്ന പ്രദേശം) എന്ന പ്രദേശത്തിൻറെ ചെറിയൊരു ഭാഗവും ഉൾപ്പെടുന്നതാണ്.
 
പഞ്ചാബ് പ്രവിശ്യയുടെ വിഭജനത്തിനു ശേഷം കിഴക്കൻ പഞ്ചാബ് (പഞ്ചാബ്, ഇന്ത്യ) പടിഞ്ഞാറൻ പഞ്ചാബ് (പഞ്ചാബ്, പാകിസ്താൻ), 1947-ൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തോടനുബന്ധിച്ച് നീക്കം ഇന്ത്യയിലും പാകിസ്താനിലും (ബ്രിട്ടീഷ്, ഇന്ത്യ) ഉണ്ടായപ്പോൾ മാഝ എന്ന പ്രദേശം ബീസ്, രവി എന്നീ നദികൾക്ക് ഇടയിൽ ആയിരുന്നു. സത്ലജ് നദിയുടെ ഉത്തര ദിശയിൽ, അതായത് ടൻ ടരൺ ജില്ലയിലുള്ള ബീസ്, സത്ലജ്, ഹാരികെ എന്നീ നദികളുടെ നദീസംഗമം മുതൽ രവി നദി വരെ വ്യാപിച്ച് കിടക്കുന്ന പ്രദേശം മുഴുവൻ മാഝ പ്രവിശ്യയിൽ ഉൾപ്പെട്ടതാണ്.
 
==വിവിധ തരങ്ങൾ==
 
ഭാംഗ്ര നൃത്തത്തിൻറെ ഉത്ഭവത്തെ കുറിച്ചു പല ഊഹാപോഹങ്ങളും ഉണ്ട്. ധില്ലൻറെ അഭിപ്രായത്തിൽ പഞ്ചാബിൻറെ ആയോധനകലയായ ഭാഗായുമായി ബന്ധപ്പെട്ടതാണ് ഭാംഗ്ര. <ref>Folk Dances of Panjab Iqbal S Dhillon National Book Shop 1998</ref> അതേസമയം, മാഝയിലെ നാടോടി നൃത്തം ഉത്ഭവിച്ചത് സിയാൽക്കോട്ടിലാണ്, അതിൻറെ വേരുകൾ ഉള്ളത് ഗുജ്രൻവാല, ശേഖുപുർ, ഗുജറാത്ത്‌, ഗുർദാസ്പൂർ എന്നിവടങ്ങളിലാണ്. <ref>Folk Dances of Panjab Iqbal S Dhillon National Book Shop 1998</ref><ref>Tony Ballantyne Between Colonialism and Diaspora: Sikh Cultural Formations in an Imperial World [https://books.google.com/books?id=R9PXaUmk-sAC&pg=PA128&dq=bhangra+originated+in+sialkot&hl=en&sa=X&ei=wLdLVbSzI8rV7AbYqIDIAQ&ved=0CCUQ6AEwAQ#v=onepage&q=gurdaspur&f=false]</ref><ref>[https://books.google.com/books?id=_nmZjCerzi4C&pg=PA85&dq=bhangra+gurdaspur&hl=en&sa=X&ei=6J5TVYGFIYbkUo7dgYgL&ved=0CC0Q6AEwADgK#v=onepagdnhdhgdhgdhgge&q=bhangra%20gurdaspur&f=false Khushwant Singh (2006) Land of Five Rivers]</ref> സിയാൽക്കോട്ടിലെ ഗ്രാമങ്ങളിൽ നടക്കുന്ന പരമ്പരാഗത രൂപമാണ് സ്റ്റാൻഡേർഡ് ആയി കണക്കാക്കപ്പെടുന്നത്. [6]
 
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഒരു പ്രധാന പട്ടണവും സിയാൽകോട്ട് ജില്ലയുടെ ആസ്ഥാനനഗരവുമാണ് സിയാൽകോട്ട്. വടക്കുകിഴക്കൻ പഞ്ചാബിൽ ഇന്ത്യൻ അതിർത്തിയിലായാണ് സിയാൽകോട്ട് നഗരം സ്ഥിതി ചെയ്യുന്നത്. 19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള സിയാൽകോട്ട് പാകിസ്താനിലെ പന്ത്രണ്ടാമത്തെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ്.
 
==വൈവിദ്ധ്യങ്ങൾ==
 
===പരമ്പരാഗത ഭാംഗ്ര / മജ്ഹയിലെ പരമ്പരാഗത നൃത്തം===
പരമ്പരാഗത ഭാംഗ്രയുടെ ഉത്ഭവം ഊഹാപോഹങ്ങൾ നിറഞ്ഞതാണ്. പഞ്ചാബിലെ ആയോധന നൃത്തമായ ബഗായിൽ നിന്നാണ് ഭാംഗ്ര ഉണ്ടായത്എന്നാണ് ഐ.എസ് ഝില്ലൺ പ്രസ്താവിക്കുന്നത്.
 
എന്നാൽ മജ്ഹ പ്രദേശത്തെ പരമ്പരാഗത നൃത്തം ഉണ്ടായത് സിയാൽകോട്ടിലാണ്. ഗുജ്രൻവാല, ഷെയ്കുപൂർ, പാകിസ്താനി പഞ്ചാബിലെ ഗുജറാത്ത് ജില്ല, ഗുർദാസ്പൂർ എന്നിവിടങ്ങളിലെയെല്ലാം പരമ്പരാഗത നൃത്തത്തിന് ഭാംഗ്രയുമായി ബന്ധമുണ്ട്. സിയാൽകോട്ട് ജില്ലയിലെ ഗ്രാമങ്ങളിലുള്ള ഭാംഗ്രയാണ് പരമ്പരാഗത ഭാംഗ്ര നൃത്തത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്.
 
==അവലംബം==
<references/>
 
[[വർഗ്ഗം:ഇന്ത്യയിലെ നൃത്തങ്ങൾ]]
"https://ml.wikipedia.org/wiki/ഭാംഗ്രനൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്