"മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57:
}}
[[മലപ്പുറം]] ജില്ലയിലെ, തെക്കേ അറ്റത്ത് [[പൊന്നാനി]] [[താലൂക്ക്|താലൂക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണ് '''മാറഞ്ചേരി'''. ഒരു ഗ്രാമമാണ്‌. ഐക്യകേരളം രുപമെടുക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന മലബാർ ജില്ലയിലെ തെക്കേ അറ്റത്തുള്ള താലൂക്കായ പൊന്നാനി താലൂക്കിൽ ആദ്യമായി രുപീകരിക്കപ്പെട്ട പഞ്ചായത്തുകളിൽ ഒന്നാണ് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്.
 
==ചരിത്രം==
മാറഞ്ചേരിയുടെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഇല്ലം (മന) ആദ്യം മാറഞ്ചേരിയിലായിരുന്നു. സാമൂതിരിയും പെരുമ്പടപ്പ് സ്വരൂപവും (കൊച്ചി) തമ്മിലുള്ള സ്പർധയുടെ ഫലമായി സാമൂതിരിയുടെ ആവശ്യപ്രകാരം അവിടംവിട്ട് ഭാരതപ്പുഴയുടെ കിഴക്കൻ മേഖലയിൽ ആതവനാട്ടിൽ‍ എത്തുകയായിരുന്നുവെന്നു് പറയപ്പെടുന്നു. ക്രിസ്ത്വബ്ദം 16-ആം നൂറ്റാണ്ടിൻെറ പൂർ‍വാർദ്ധത്തിലായിരുന്നു ഇത്. എ.ഡി. 2000 വരെ ആഴ്വാഞ്ചേരി മനയുടെ ശേഷിപ്പുകളും പടുകൂറ്റൻ പൂവ്വമരവും ഇവിടെ ഉണ്ടായിരുന്നു. കുളങ്ങളും വട്ടത്തിലും ചതുരത്തിലുമുള്ള കിണറുകളും ഉണ്ടായിരുന്നു. ഇന്ന് ആ പ്രദേശം നിരവധി വീടുകൾക്ക് വഴിമാറിയിട്ടുണ്ട്. സാമൂതിരി ദാനംചെയ്ത സ്ഥലത്താണ് ഇപ്പോൾ തമ്പ്രാക്കൾ താമസിക്കുന്നത്. മലപ്പുറം ജില്ലയിൽ ആതവനാട് പഞ്ചായത്തിലാണ് ആഴ്‌വാഞ്ചേരി മന. ആതവനാട് എന്നത് 'ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വാഴും നാട്' എന്നത് ലോപിച്ചതാണ്. കേരളക്കരയിലെ രാജാക്കന്മാരെ കിരീടധാരണം ചെയ്യുന്നതിന്റെ ചുമതലയുള്ളവരായിരുന്നു ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ. അതായതു് കോരപ്പുഴയ്‌ക്ക്‌ തെക്കുള്ള എല്ലാ നാടുവാഴികൾക്കും അരിയിട്ടുവാഴ്‌ചയ്‌ക്ക്‌ തമ്പ്രാക്കൾക്കായിരുന്നു അധികാരം. തിരുവിതാംകൂർ മഹാരാജാവിൻെറയും കൊച്ചി മഹാരാജാവിൻെറയും കോഴിക്കോട് സാമൂതിരിപ്പാടിൻെറയും കിരീടധാരണം തമ്പ്രാക്കളാണ് നടത്തിയിരുന്നത്‌. കോലത്തിരിയെയും മങ്കട വള്ളുവക്കോനാതിരിയെയും കക്കാട്ട് കാരണവസ്ഥാനിയെയും അരിയിട്ട് വാഴിക്കുന്നതും (കിരീടധാരണം) ആഴ്വാഞ്ചേരി തമ്പ്രാക്കൾ തന്നെ. ക്രിസ്ത്വബ്ദം.16ാം നൂറ്റാണ്ടിൽ സാമൂതിരിയും പെരുമ്പടപ്പ് സ്വരൂപവും (കൊച്ചി) തമ്മിലുള്ള സ്പർധയുടെ സമയത്ത് സാമൂതിരിയുടെ പക്ഷത്ത് ചേർ‍ന്ന് മാറഞ്ചേരിയിൽ നിന്ന് ആതവനാട്ടേക്ക് പോയപ്പോൾ‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ‍ക്ക് പെരുമ്പടപ്പ് സ്വരൂപത്തിലെ അവകാശങ്ങൾ പലതും ത്യജിയ്ക്കേണ്ടിവന്നു. കുട്ടിയേട്ടൻരാജ എന്ന മാനവിക്രമൻരാജയാണ് അരിയിട്ട് വാഴ്ചയോടെ രാജാവായ അവസാനത്തെ കോഴിക്കോട് സാമൂതിരിപ്പാടേ. 1937 സപ്തംബർ ഏഴിനായിരുന്നു ആ ചടങ്ങ്. ആഴ്‌വാഞ്ചേരി രാമൻ വലിയ തമ്പ്രാക്കളാണ് അദ്ദേഹത്തെ അരിയിട്ട് വാഴിച്ചത്. അതിനുശേഷം തമ്പ്രാക്കന്മാർ ആരെയും രാജാവായി വാഴിച്ചിട്ടില്ല.
==ഇ. മൊയ്തു മൗലവി==
സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപരിഷ്കർത്താവുമായിരുന്നു ഇ.മൊയ്തു മൗലവി. സാമൂഹികപരിഷ്കർത്താവായിരുന്ന കോടഞ്ചേരി മരക്കാർ മുസ്ലിയാരുടെ മകനായി പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിലായിരുന്നു ജനനം. മാതാവ് എളയേടത്ത് ഉമ്മത്തി ഉമ്മ.ഖിലാഫത്ത്, കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു ഇ.മൊയ്തു മൗലവി. മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബിൻെറ വലംകൈയായി പ്രവർത്തിച്ചു. പത്രപ്രവർത്തനരംഗത്തും അദ്ദേഹം സംഭാവന നല്കിയിട്ടുണ്ട് അൽ അമീൻ പത്രം തുടങ്ങിയപ്പോൾ അതിന്റെ സഹപത്രാധിപരായി. തുടർന്ന് വളരെക്കാലം അൽ അമീനിൻെറ മുഖ്യ പത്രാധിപരായിരുന്നു. കോൺഗ്രസ് പ്രവർത്തകനായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും പിന്നീട് കെ.പി. കേശവൻമേനോൻ, കെ. കേളപ്പൻ, കെ. മാധവൻ നായർ, എ.കെ.ജി. തുടങ്ങിയ കോൺഗ്രസ് പ്രവർത്തകരോടൊപ്പം മലബാറിലെ നേതാവായി വളരുകയും ചെയ്തു. 1921- ലെ മലബാർ ലഹളക്കാലത്ത് മൊയ്തുമൗലവി ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. മാറഞ്ചേരിയിലെ വീട് പട്ടാളക്കാർ കൊള്ളയടിച്ചു. മലബാർ ലഹള, ഖിലാഫത്ത്, നിയമലംഘനം‌ എന്നിങ്ങനെ സം‌ഭവബഹുലമായിരുന്നു അദ്ദേഹത്തിൻെറ പ്രക്ഷോഭകാലം. ഇക്കാലത്ത് വെല്ലൂർ, രാജമന്ത്രി എന്നീ ജയിലുകളിലും‌ അദ്ദേഹം ജയിൽവാസം അനുഭവിച്ചു.
പറയരിക്കൽ കൃഷ്ണപണിക്കർ
സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു കൃഷ്ണപണിക്കർ. കോൺഗ്രസ് പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം വിദേശ ശക്തികൾക്കെതിരെ നിലകൊണ്ടത്. രാജ്യത്തിൻെറ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ച അദ്ദേഹത്തിൻെറ ചരിത്രം വീരോജിതമാണ്.
പതിനാലാം നൂറ്റാണ്ടിലെ ഒരു വിലപ്പെട്ട കൃതിയാണ് കോക സന്ദേശം (ചക്രവാകസന്ദേശം). ഉണ്ണുനീലി സന്ദേശത്തിനൊപ്പം പ്രാധാന്യമുള്ളതെന്നു വിശ്വസിക്കുന്ന പ്രാചീനമലയാള സന്ദേശകാവ്യമാണ് ചക്രവാകസന്ദേശം. വിശദമായ മാർഗ്ഗവർണ്ണനകൊണ്ട് ചരിത്രകാരന്മാർക്കും സാഹിത്യഭംഗികൊണ്ട് കാവ്യാസ്വാദകർക്കും വിലപ്പെട്ട കൃതിയാണ് ഇത്. എന്നാൽ കോകസന്ദേശത്തിൻ്റെ 96 ശ്ളോകങ്ങളേ കണ്ടുകിട്ടിയിട്ടുള്ളൂ എന്നത് ഖേദകരമായ വസ്തുതയാണ്. പ്രിയപ്പെട്ടവരെ ഇത്രയും പ്രസിദ്ധവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ ഈ സന്ദേശ കാവ്യത്തിലെ 28ാം ശ്ളോകത്തിൽ പറയുന്നത് നമ്മുടെ പ്രിയപ്പെട്ട മാറഞ്ചേരിയെ കുറിച്ചാണ്. അതാണ് എനിക്ക് കിട്ടിയ നിധി. അതിങ്ങനെയാണ്:-
'നേരേ കാതം തികയുമവിണൂ
രിട്ടൽ പിന്നിട്ടു മാറ
ഞ്ചേരിൽച്ചെല്ലൂ, പുനരവിടെ നീ
തേവരെക്കൈവണങ്ങി
ആഴം കാണ്മാൻ പലരുമരുതെ
ൻ്റിൻ്റ സൗജന്യസിന്ധോ
രാഴാഞ്ചേരിക്ഷിതിസുരപതേ
രാലയം കണ്ടു പോക'.
മഹാകവി ഉള്ളൂർ കേരളസാഹിത്യ ചരിത്രം ഒന്നാം ഭാഗത്തിൽ 372 മുതൽ 375 വരെ പുറങ്ങളിലായി ഈ കൃതിയപ്പറ്റി 'കോകസന്ദേശ'മെന്ന പേരിൽ പ്രതിപാദിച്ചിരിക്കുന്നു. ഉണ്ണുനീലിസന്ദേശം പോലെയോ അതിൽ അധികമായോ പഴക്കമുള്ള ഒരു കാവ്യമാണിതെന്നും ക്രി.പി. പതിന്നാലാം ശതകത്തിൻ്റെ ഉത്തരാർദ്ധത്തിലെങ്കിലും ഇത് ആവിർഭവിച്ചിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തെളിവിനുവേണ്ടി പ്രസ്തുത കൃതിയിൽ കാണുന്ന ഏതാനും പ്രാചീന പദങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു. കവിതാഗുണം കൊണ്ടു നോക്കിയാൽ ഉണ്ണുനീലിസന്ദേശത്തിൻ്റെ കനിഷ്ഠസാഹോദരത്വമാണ് ഇതിനു കല്പിക്കാവുന്നത്. കാവ്യത്തൻെറ ഇതിവൃത്തം ഇങ്ങനെ, ചേതിങ്കനാട്ടിൽ (ദേശിങ്ങനാട്, കൊല്ലം) നായകൻ ഒരു വസന്തകാലത്ത് പ്രിയതമയുമായി സുഖിച്ചിരിക്കുമ്പോൾ ഒരു രാത്രിയിൽ ദുഃഖിതനായി കാണപ്പെട്ടു. അതിൻ്റെ കാരണം ചോദിച്ച നായികയോട് നായകൻ സ്വപ്നത്തിൽ സംഭവിച്ച പ്രണയിനീവിയോഗത്തിൻ്റെ കഥ പറഞ്ഞു കേൾപ്പിക്കുന്നു. ഒരു ആകാശചാരി ആ യുവാവിനെ നായികയിൽനിന്നു വേർപ്പെടുത്തി തെക്കെ മലയാളത്തിൽ വെള്ളോട്ടുകര എന്ന പ്രദേശത്താക്കുന്നു. അവിടെവെച്ച് ആ വിരഹപരവശൻ ഒരു ചക്രവാകത്തെ കാണുകയും, ആ പക്ഷിയെ സന്ദേശഹരനാക്കുകയും കോട്ടയ്ക്കൽനിന്നു തെക്കോട്ടുള്ള വഴി പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. ഇടപ്പള്ളി വരെയുള്ള വർണ്ണനം കൊണ്ടു കണ്ടുകിട്ടിയിടത്തോളം ഭാഗം അവസാനിക്കുന്നു.
വഴിയിലുള്ള നഗരങ്ങൾ, ഗ്രാമങ്ങൾ, നദികൾ, ക്ഷേത്രങ്ങൾ തുടങ്ങി എല്ലാം വർണ്ണനയ്ക്കു വിഷയമാകുന്നു. തിരുനാവായ, പേരാറും പരിസരങ്ങളും തിരുമലച്ചേരി നമ്പൂതിരിയുടെ ഗോവർദ്ധനപുരം, മാറഞ്ചേരി, ആഴ്വാഞ്ചേരി മന, ഗോവിന്ദപുരം, പുന്നത്തൂർ, വൈരത്തൂർ, കുരവയൂർ (ഗുരുവായൂർ) ക്ഷേത്രം, വമ്മേനാട്, വെൺകിടങ്ങ്, മുച്ചുറ്റൂർ, നന്തിയാറ്, ചുരലൂർ, കാക്കത്തുരുത്തി, തിരുപ്പോർക്കളം എന്നിങ്ങനെ മുറയ്ക്ക് വർണ്ണിച്ച് തൃക്കണാമതിലകത്ത് എറാൾപ്പാടിനെ സന്ദർശിക്കാൻ ചക്രവാകത്തോട് പറയുന്നു. തൃക്കണാമതിലകം അന്ന് സാമൂതിരി പിടിച്ചടക്കിയിരുന്നു. എറാൾപ്പടിനെ യുദ്ധോദ്യുക്തനായി കവി വിവരിക്കുന്നു. എറാൾപ്പാടിനെ സന്ദർശിച്ച് തിരിച്ച് സർവ്വാദിത്യൻചിറ, കാമപ്പുഴ, കോതപ്പറമ്പ്, ചിങ്ങപുരം, അരയകുളം എന്നീ സ്ഥലങ്ങളിൽക്കൂടി തിരുവഞ്ചിക്കുളം വഴി കൊടുങ്ങല്ലൂർ ചേന്നമംഗലത്തിലൂടെ പറവൂർ, ചേരാനല്ലൂർ എന്നിവിടങ്ങൾ കടന്ന് ഇടപ്പള്ളിയിൽ എത്തണം എന്ന് നിർദ്ദേശിക്കുന്നതു വരെയാണ് കിട്ടിയ ഭാഗത്തുള്ളത്. ഇടപ്പള്ളിക്കു തെക്കു കൊല്ലം വരെയുള്ള പ്രദേശങ്ങൾ വർണ്ണിക്കുന്ന ഭാഗം കിട്ടിയിട്ടില്ല.
മാറഞ്ചേരി എന്ന പേരിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന എൻെറ വാദത്തെ പലരും എതിർവാദം കൊണ്ട് നേരിടാറുണ്ട്. എന്നാൽ എൻെറ വാദം ശരിവെക്കുന്നതാണ് 14 നൂറ്റാണ്ടിൽ എഴുതിയ കോകസന്ദേശത്തിലെ ഈ 29ാം ശ്ളോകം. ഇത് കൊണ്ട് എൻെറ ചരിത്രാന്വേഷണം പൂർത്തിയാകുന്നില്ല. തുടക്കമായിട്ടെയുള്ളു. ഒരപേക്ഷയുണ്ട്. ഇത് കോപ്പി ചെയ്ത് സ്വന്തം പേരിൽ പ്രചരിപ്പിക്കരുത്. തണ്ണീർ പന്തലിൻെറ ആദ്യ സുവനീറിൽ മാറഞ്ചേരിയുടെ ചരിത്രം കുറിച്ചപ്പോൾ കോസന്ദേശത്തെ കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. വായനയാണല്ളോ അറിവിൻെറ കേദാരം. മാറഞ്ചേരിയെ കുറിച്ചുള്ള മറ്റ് ചില പ്രാചിന രേഖകളും ഇപ്പോൾ കൈവശമുണ്ട്. തത്കാലം അതിവിടെ പ്രസ്താവിക്കുന്നില്ല. ഒരു പുസ്തകത്തിലേക്കുള്ള ഒരു കൂട്ടലായത് കൊണ്ടാണ് അത് മറച്ച് പിടിക്കുന്നത്.
സ്നേഹത്തോടെ, പ്രാർഥനയോടെ ബഷീർ മാറഞ്ചേരി
 
 
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/മാറഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്