"വിയറ്റ്നാമിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
-POV
വരി 2:
{{History of Vietnam}}
{{Culture of Vietnam}}
വിയറ്റ്നാമിനെ ലോക ചരിത്രത്തിൽ നാം ഓർമ്മിക്കുന്നത്,അമേരിക്കയ്ക്കെതിരെ അവർ നടത്തിയഅസാധാരണയുദ്ധവും ജയവുമാണ്. സാമ്രാജ്യങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പും യുദ്ധങ്ങളും ഒരു കാലത്തും വിയറ്റ്നാമിന് അപരിചിതമല്ല. ചൈനയും ഫ്രാൻസും ജപ്പാനുമുൾപ്പെടെയുള്ള സാമ്രാജ്യശക്തികൾ പലകാലങ്ങളിലും നടത്തിയ നടത്തിയ അധിനിവേശങ്ങൾ ചെറുത്തുനിന്നാണ് ഈ ജനത അധിജീവിച്ചത്.പുരാവൃത്തമനുസരിച്ച് വ്യാളി ദേവനായ,ലാക് ലോങ് കുവാന് അപ്സരസായ ഔകോകിയിലിലുണ്ടായ നൂറു മക്കളുടെ പിൻഗാമികളാണ് വിയറ്റ്നാംകാരെന്ന് അവർ വിശ്വസിക്കുന്നു. തെക്കു കിഴക്കൻഏഷ്യൻ രാജ്യങ്ങളിൽ പുരാവൃത്തങ്ങളിൽ പ്രാധാന്യമുള്ള ഒരു ജന്തുവാണ് വ്യാളി. 2500-ൽ അധികം വർഷത്തെ ചരിത്രമുള്ള വിയറ്റ്നാം ജനതയ്ക്ക്; ഒട്ടേറെ രാജവംശങ്ങൾ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്.ബി.സി 111-ൽ[[ചൈന]]യിലെ [[ഹാൻ രാജവംശം]] വിയറ്റ്നാമിൽ പ്രവേശിച്ചു, പിന്നീട് പല തവണ ചൈനയിലെ വിവിധ രാജവംശങ്ങൾ വിയറ്റ്നാമിനെ ആക്രമിച്ച് തങ്ങളോട് കൂട്ടിച്ചേർത്തു. നൂറ്റാണ്ടുകൾ നീണ്ട ചൈനീസ് വാഴ്ചയിൽ നിന്നും എ.ഡി. 939-ൽ [[വിയറ്റ്നാം]] മോചിതമായി. വടക്കൻ വിയറ്റ്നാമിലെ ബാക്ക്ദാങ് നദീതീരത്തു നടന്ന യുദ്ധത്തിൽ എൻഗോ ക്യൂയെൻ എന്ന പ്രഭുവാണ് ചൈനയെ തോൽപ്പിച്ചത്.പിന്നീട് ഒട്ടേറെ വംശങ്ങളുടെ ഭരണത്തിലൂടെ വിയറ്റ്നാം കടന്ന് പോയി. 13-നൂറ്റാണ്ടിൽ മംഗോളിയാക്കാർ ആക്രമിച്ചു. ദായ് വിയറ്റ് എന്നായിരുന്നു വിയറ്റ്നാമിന്റെ അന്നത്തെ പേര്.മൂന്ന് മംഗോളിയൻ ആക്രമണത്തെ വിയറ്റ്നാം ചെറുത്തു നിന്നു.15 -നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചൈനയിലെ മിങ് വംശം വിയറ്റ്നാമിൽ ആധിപത്യം സ്ഥാപിച്ചു. എന്നാൽ വർഷങ്ങൾ നീണ്ട ഒളിപ്പോരിലൂടെ വിയറ്റ്നാം അവരെ പുറത്താക്കി.16-ാം നൂററാണ്ടിൽ യൂറോപ്യൻമാർ വ്യാപാരലഷ്യവുമായി വിയറ്റ്നാമിലെത്തുമ്പോൾ അധികാരത്തിനു വേണ്ടി പരസ്പരം പൊരുതുന്ന യുദ്ധപ്രഭുക്കന്മാരുടെ നാടായിരുന്നു. 1802 - ൽ എൻഗുയെൻ അഞ് തന്റെ ആഭ്യന്തര യുദ്ധവിജയത്തിലൂടെ ഏകീകൃത വിയറ്റ്നാം രൂപപ്പെടുത്തി. [[ഗിയാ ലോങ് ]] എന്ന പേരു സ്വീകരിച്ചാണ് അദ്ദേഹം അധികാരത്തിലേറിയത്. എൻഗുനയൻ രാജവംശത്തിന്റെ ഭരണം1945-ൽ ബാവോ ദായ് സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതു വരെ തുടർന്നു. നാം വിയറ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം, വിയറ്റ്നാം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയതും ഗിയാലോങ്ങിന്റെ ഭരണകാലം മുതലാണ്. മതപരിവർത്തനം എന്ന ലക്ഷ്യവുമായ വിയറ്റ്നാമിൽ ആദ്യം എത്തിച്ചേർന്നത് പോർച്ചുഗീസ് ക്രിസ്തുമത പ്രചാരകരാണ്. 17- നൂറ്റാണ്ടിന്റെ തുടക്കത്തിൽ അലക്സാന്ദ്രെ റോഡ്സ് എന്ന ഫ്രഞ്ച് പുരോഹിതൻ എത്തി വിയറ്റാം കാരെ കത്തോലിക്ക വിശ്വാസികളാക്കാൻ ശ്രമം തുടങ്ങി എന്നാൽ പിയർ - ജോസഫ് പിഗ്നോ എന്ന പുരോഗതനാണ് ഫ്രഞ്ച് കോളനി വാഴ്ചക്ക് തറക്കല്ലിട്ടത്. [1]
 
[[വർഗ്ഗം:വിയറ്റ്നാമിന്റെ ചരിത്രം]]
"https://ml.wikipedia.org/wiki/വിയറ്റ്നാമിന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്