"മ്യാൻമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.) (Haris Mohammed (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
സ്ത്രീകളെയാണ് പട്ടാള ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ബുദ്ധ തീവ്രവാദികൾ ലക്ഷ്യം വെക്കാറുള്ളത്. ഒരു സമൂഹത്തെ അപമാനിക്കാനുള്ള ഏറ്റവും കുടിലമായ വഴി അവരിലെ സ്ത്രീകളെ അപമാനിക്കലാണല്ലോ. നിൽക്കക്കള്ളിയില്ലാതെ വരുമ്പോൾ ചിലർ പലായനത്തിന് മുതിരും. ലോകത്തെ ഏറ്റവും അപകടകരമായ പലായനമാണ് ഇത്. കടൽ വഴി തായ്‌ലാൻഡിലേക്കും മലേഷ്യയിലേക്കും നടത്തുന്ന യാത്രകൾ യന്ത്രരഹിത ബോട്ടുകളിലാണ്. മരണത്തിന്റെ കൈപിടിച്ചുള്ള ഈ യാത്രകൾ പലതും കടലിൽ ഒടുങ്ങുകയാണ് ചെയ്യാറുള്ളത്. ദുരിതക്കടൽ താണ്ടി തായ് തീരത്തെത്തുമ്പോഴാണ് ഏറ്റവും വലിയ ദുരന്തം സംഭവിക്കുക. അവിടെ തായ് തീരസേന സർവായുധ സജ്ജരായി നിൽക്കുന്നുണ്ടാകും, തിരിച്ചയക്കാൻ. കൈയിലുള്ള വിലപിടിപ്പുള്ളതെല്ലാം നൽകും കൈക്കൂലിയായി. സ്ത്രീകളെപ്പോലും കാഴ്ച വെക്കേണ്ടി വരും. ഇതൊക്കെ നൽകിയാലും സൈന്യം വഴങ്ങില്ല. വീണ്ടും കടലിലേക്ക്. ആട്ടിയിറക്കപ്പെട്ട മണ്ണിലേക്ക് വീണ്ടും. അവിടെ നിന്ന് പിന്നെയും തോണി യാത്രയിലേക്ക്. ‘ബോട്ട് പീപ്പിൾ’ എന്ന് ഇവരെ വിളിക്കുന്നത് തീർത്തും അന്വർഥമാണ്.
ഈ ജനതക്ക് പൗരത്വവും അഭിമാനകരമായ അസ്തിത്വവും വാങ്ങിക്കൊടുക്കാനുള്ള ബാധ്യത ലോകം നിറവേറ്റണം. അറബ് രാജ്യങ്ങൾ വമ്പൻമാരിൽ അവർക്കുള്ള സ്വാധീനം ഇത്തരം ദൗത്യങ്ങളിൽ വിനിയോഗിച്ചാൽ എത്ര നന്നായിരുന്നു!
This article does not meet the Wikipedia standards.
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2533668" എന്ന താളിൽനിന്ന് ശേഖരിച്ചത്