"എം.ടി. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
== ജീവചരിത്രം ==
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം]] '''താലൂക്കിൽ''' [[ആനക്കര ഗ്രാമപഞ്ചായത്ത്|ആനക്കര പഞ്ചായത്തിലെ]] കൂടല്ലൂരിൽ 1933 ജൂലയ്15-ന് ജനിച്ചു.<ref name=Mathrubhumi1/><ref>{{cite news|title = കടലോളം വളർന്ന കൂടല്ലൂർ ഓളം|url = http://malayalamvaarika.com/2012/february/17/COLUMN5.pdf|publisher = [[മലയാളം വാരിക]]|date = 2012 ഫെബ്രുവരി 17|accessdate = 2013 ഫെബ്രുവരി 24|language = [[മലയാളം]]}}</ref> അച്ഛൻ: [[പുന്നയൂർക്കുളം]] ടി. നാരായണൻ [[നായർ]], അമ്മ: അമ്മാളു അമ്മ. [[കുമരനെല്ലൂർ]] ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം [[പാലക്കാട്‌]] [[വിക്ടോറിയ കോളേജ്‌|വിക്ടോറിയ കോളേജിൽ]] നിന്ന്‌ 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കഥ പറഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത് . [[പൊന്നാനി|പൊന്നാനിയിൽ]] ബാല്യം അനുഭവിച്ചപ്പോൾ കിട്ടിയ മതസൗഹാർദത്തിന്റെ ഊഷ്മള അനുഭവങ്ങൾ എം.ടിയുടെ പുസ്തകങ്ങളിൽ കാണാം[<ref>https://www.academia.edu/14862423/Interview_with_MT_Vasudevan_Nair എം.ടിയുടെ ജീവിതവും എഴുത്തും പരാമർശിക്കുന്ന വിശദമായ അനുഭവം</ref>].
കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകർച്ചയും, ജന്മിത്വത്തിന്റെ അവസാനഘട്ടവും മറ്റും നായർകുടുംബങ്ങളിലുളവാക്കിയ പ്രതിസന്ധികൾ ഒരുകാലഘട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി എം.ടി. കൃതികളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്. പത്നി പ്രശസ്ത നർത്തകിയായ [[കലാമണ്ഡലം സരസ്വതി|കലാമണ്ഡലം സരസ്വതിയാണ്]]. മക്കൾ: സിതാര, അശ്വതി.
 
കൂടല്ലൂരിൽ കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. രസതന്ത്രമായിരുന്നു ഐച്ഛിക വിഷയം.ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.
 
== രചനകൾ==
"https://ml.wikipedia.org/wiki/എം.ടി._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്