"ഖജുരാഹോ (പട്ടണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 56:
}}
 
[[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിലെ]] ചത്തർപുർ ജില്ലയിൽ [[ഝാൻസി|ഝാൻസിക്ക്]] തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് '''ഖജുരാഹോ'''. [[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനമായ [[ഡെൽഹി|ഡെൽഹിയിൽ]] നിന്ന് 620 കിലോമീറ്റർ (385 മൈൽ) അകലെയാണ് '''ഖജുരാഹോ'''. ശില്പഭംഗിയുള്ള പുരാതനക്ഷേത്രങ്ങൾ നിറഞ്ഞ ഒരിടമാണിത്. പത്താം നൂറ്റാണ്ടോടെയാണ്‌ ഇവിടത്തെ ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്<ref name=bharatheeyatha4>{{cite book |last=സുകുമാർ അഴീക്കോട് |first= |authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 92|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>. [[യുനെസ്കോ]] [[ലോക പൈതൃക സ്ഥലങ്ങൾ|ലോക പൈതൃക സ്ഥലങ്ങളുടെ]] കൂട്ടത്തിൽ ഇവിടത്തെ ക്ഷേത്രസമുച്ചയത്തെ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഖജുരാഹോ. മദ്ധ്യകാലഘട്ടത്തിലെ ഒരു വലിയ കൂട്ടം ഹിന്ദു, ജൈന ക്ഷേത്രങ്ങൾ ഖജുരാഹോയിൽ നിലനിൽക്കുന്നു.
 
ആദ്യകാലത്ത് എൺപത്തഞ്ചോളം ക്ഷേത്രങ്ങൾ ഇവിടെ നിലനിന്നിരുന്നു. ഇന്ന് ഇവയിൽ ഇരുപതോളം ക്ഷേത്രങ്ങൾ മാത്രമാണ്‌ അവശേഷിക്കുന്നത്. ആദ്യകാലങ്ങളിൽ ഇവിടെ ഈന്തപ്പനകൾ (ഖജൂർ) ധാരാളം ഉണ്ടായിരുന്നതിനാലാണ്‌ ഖജുരാഹോ എന്ന പേര്‌ വന്നത്<ref name=bharatheeyatha4/>.
"https://ml.wikipedia.org/wiki/ഖജുരാഹോ_(പട്ടണം)" എന്ന താളിൽനിന്ന് ശേഖരിച്ചത്