"ഒ. ചന്തുമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Ovmanjusha (സംവാദം | സംഭാവനകൾ) |
|||
വരി 4:
=== ജനനം, ബാല്യം, കൌമാരം ===
1847 ജനുവരി 9-ന് (1022 ധനു 22 അത്തം) പ്രമാണിത്വമുള്ള കുടുംബത്തിലാണ് ചന്തുമേനോൻ ജനിച്ചത്. അച്ഛൻ ഉത്തരകേരളത്തിലെ [[കോട്ടയം]] താലൂക്കിൽ തലശ്ശേരി നഗരത്തിന് സമീപം പിണറായി അംശം കെളാലൂർ ദേശത്ത്, എടപ്പാടി ചന്തുനായർ. അദ്ദേഹം ആദ്യം പോലീസ് ആമീനും പിന്നീട് പലയിടങ്ങളിലായി തഹസിൽദാരും ആയി ജോലിനോക്കി. അമ്മ കൊടുങ്ങല്ലൂർ ചിറ്റെഴുത്ത് ഭവനത്തിലെ പാർവ്വതിയമ്മ. രണ്ടു പെണ്മക്കളും മൂന്ന്
1857-ൽ 57-ആം വയസ്സിൽ പ്രമേഹരോഗത്താൽ ചന്തുനായർ മരിച്ചു. മൂത്തജ്യേഷ്ഠനായ ശങ്കരമേനോനും ആ വർഷം മേടത്തിൽ തന്റെ 19-ആം വയസ്സിൽ വസൂരിബാധിച്ച് മരണമടഞ്ഞു. അദ്ദേഹം സരസകവിയും ദ്വിഭാഷാപണ്ഡിതനുമായിരുന്നു. ശങ്കരമേനോന്റെ മരണശേഷം കുടുംബം തിരികെ തലശ്ശേരിയിലേക്ക് മാറി. ബാസൽ മിഷൻ നടത്തിയിരുന്ന തലശ്ശേരി പാർസി സ്കൂളിൽ ചന്തുമേനോൻ പഠിത്തം തുടർന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ സ്വന്തം നിലയിൽ പഠിച്ച് ഇംഗ്ലീഷിലും സംസ്കൃതത്തിലും പ്രാവീണ്യം നേടി. അൺകവനന്റ് സിവിൽ സർവ്വീസ് പരീക്ഷയിൽ ഇംഗ്ലീഷിൽ ഉന്നതനിലയിൽ ജയിച്ച ചന്തുമേനോൻ മെട്രിക്കുലേഷനു ചേർന്നു. തലശ്ശേരി സ്മാൾക്കാസ് കോടതിയിൽ ജഡ്ജി മി. ജെ.ആർ. ഷാർപ്പ് ചന്തുമേനോന്റെ കഴിവറിഞ്ഞ് അവിടത്തെ ആറാം ഗുമസ്തനായി നിയോഗിച്ചു. 1864-ൽ അങ്ങനെ ആദ്യമായി അദ്ദേഹം സർക്കാരുദ്യോഗത്തിലെത്തി.
|