"ടാൻസാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 105:
[[പ്രമാണം:Parks Tanzania.svg|thumb|താൻസാനിയയിലെ നാഷണൽ പാർക്കുകൾ - ഭൂപടം]]
 
താൻസാനിയയിലെ ഉയരം കുറഞ്ഞ കിഴക്കൻ പീഠഭൂമിയിലെ കുറ്റിച്ചെടികളും വൃക്ഷങ്ങളും വളരുന്ന പ്രദേശം മിയോംബോ എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യരിലും മൃഗങ്ങളിലും മാരകമായ നിദ്രാരോഗം പരത്തുന്ന സെസി ഈച്ചകളുടെ പ്രജനനകേന്ദ്രമാണിവിടം. ആഫ്രിക്കൻ വൻകരയിൽ സാധാരണ കാണപ്പെടുന്ന സിംഹം, പുലി, കാണ്ടാമൃഗം, ജിറാഫ്, [[വരയൻകുതിര]] തുടങ്ങിയ വന്യമൃഗങ്ങളെയെല്ലാം താൻസാനിയയിലും കാണാം. വ.ഭാഗത്തെ സെറെങേതി സമതലത്തിൽ 14,500 ച.കി.മീ. വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന '[[സെരെൻഗറ്റി ദേശീയോദ്യാനം|സെറെങേതി നാഷണൽ പാർക്ക്]]' ആഫ്രിക്കയിലെ ഒരു പ്രധാന വന്യമൃഗ കേന്ദ്രമാണ്. സിംഹം, മാൻ, വരയൻ കുതിര തുടങ്ങിയ വന്യമൃഗങ്ങളുടെ ഒരു പ്രധാന വാസകേന്ദ്രമാണിവിടം. ഗാസെല്ലാ (Gazellas), [[വരയൻകുതിര]], [[കാട്ടുപോത്ത്]] തുടങ്ങിയ വന്യമൃഗങ്ങൾ ഈ വിശാല സമതലം വഴി ദേശാന്തരഗമനം നടത്താറുണ്ട്. റിപ്പബ്ളിക്കിന്റെ തെ. ഭാഗത്തായി ലോകത്തിലെ ഏറ്റവും വലിയ വന്യജീവിസംരക്ഷണ കേന്ദ്രങ്ങളിലൊന്നായ [[സിലൂസ് ഗെയിം റിസർവ്വ്|സിലൂസ് ഗെയിം റിസർവ്]] (Selous Game Reserve) സ്ഥിതിചെയ്യുന്നു. 54,000 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന ഇവിടെ ഏകദേശം 50,000 ആനകൾ ഉണ്ടെന്നാണ് കണക്ക്. ബബൂൺ, നീർക്കുതിര, ജിറാഫ്, കാണ്ടാമൃഗം, വിവിധയിനം കുരങ്ങുകൾ എന്നിവയെയും ഇവിടെ കാണാം. [[ങ്കൊറൊങ്കോറോ സംരക്ഷണ മേഖല|നോറംഗോറ ക്രേറ്ററാണ്]] താൻസാനിയയിലെ മറ്റൊരു പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രം.
 
വന്യജീവി സംരക്ഷണത്തിനും പരിപാലനത്തിനും മുന്തിയ പരിഗണന നല്കുന്ന താൻസാനിയയിൽ ഈ രംഗത്ത് വിദഗ്ദ്ധ പരിശീലനം നല്കുന്നതിനു വേണ്ടി ഒരു കോളജും പ്രവർത്തിക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സർക്കാർ വന്യജീവി സംരക്ഷണത്തിനും നിയന്ത്രണത്തിനും പ്രത്യേക പ്രാധാന്യം നല്കുന്നത്. വന്യജീവികൾ മിക്കപ്പോഴും നിദ്രാരോഗത്തിന്റെ അണുവാഹികളായിത്തീരുന്നതിനാൽ ഇവയെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ നിന്ന് അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമായി തീരുന്നു. വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് കൃഷിയിടങ്ങളേയും വിളകളേയും സംരക്ഷിക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നു.
"https://ml.wikipedia.org/wiki/ടാൻസാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്