"അന്താരാഷ്ട്ര ബഹിരാകാശ നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Fixing dates in citations
ഉദ്ധേശ ലക്ഷ്യങ്ങൾ കൂട്ടി ചേർത്തു.
വരി 52:
 
1998 നവംബറിൽ‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ആദ്യഭാഗമായ [[സ്വാര്യാ]] (Zarya Functional Cargo Block) റഷ്യൻ റോക്കറ്റായ പ്രോട്ടോൺ ഭ്രമണപഥത്തിലെത്തിച്ചു. മറ്റു രണ്ടു ഭാഗങ്ങളായ യൂനിറ്റിയും (the Unity Module) സ്വെ‌സ്ഡയും (Zvezda service module) വ്യത്യസ്ത വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെത്തിക്കുകയും സ്വാര്യായുടെ മുകലിലും താഴെയുമായി ഘടിപ്പിക്കുകയും ചെയ്തു.
===== ഉദ്ധേശ ലക്ഷ്യങ്ങൾ =====
നാസയും റോസ്കൊസ്മോസും തമില്ലുള്ള ധാരണപത്രം അനുസരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഒരു പരീക്ഷണ ശാലയും നിരീക്ഷണ നിലയവും ആയിട്ടാണ് വിഭാവനം ചെയ്തത്. വർഷങ്ങളോളം നീണ്ടു നിൽക്കുന്ന ഭൂഗുരുത്വം തീരെ അനുഭവപെടാത്ത അവസ്ഥയിലുള്ള പരീക്ഷണങ്ങൾക്ക് പറ്റിയ സ്ഥലമാണ്‌ ബഹിരാകാശ നിലയം. ബഹിരാകാശ നിലയത്തിൽ ഗവേഷകരുടെ സ്ഥിര സാന്നിധ്യം പലരീതിയിൽ ഗുണകരമാകുന്നുണ്ട്. പരീക്ഷണ ഫലങ്ങൾ അപ്പപ്പോൾ ഭൂമിയിലെ ഗവേഷകരുമായി പങ്കുവക്കാനും ആവശ്യമെങ്കിൽ പരീക്ഷണത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരാനും പുതിയ പരീക്ഷണങ്ങൾക്ക് തുടക്കമിടാനും ബഹിരാകാശ നിലയത്തിലെ ഗവേഷകർ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
ബഹിരാകാശത്തെ സവിശേഷ സാഹചര്യങ്ങളിൽ ദീർഘനാൾ കഴിയേണ്ടി വരുമ്പോൾ മനുഷ്യ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളും (എല്ലുകളുടെ സാന്ദ്രത കുറയുന്ന Muscle atrophy, ശരീര ദ്രവങ്ങളുടെ വിതരണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ) പഠന വിധേയമാക്കുനുണ്ട്. 2006 വരെയുള്ള പഠന ഫലങ്ങൾ സൂചിപ്പിക്കുനത്‌, ഗ്രഹാന്തര യാത്രകൾ നടത്തുന്ന ബഹിരാകാശ സഞ്ചാരികൾ ഒരു ഗ്രഹത്തിലേക്ക്‌ ഇറങ്ങാൻ ശ്രമിക്കുമ്പോൾ എല്ലുകൾ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ്. National Space Biomedical Research Institute ഇത്തരം വിഷയങ്ങളിൽ പഠനങ്ങൾ നടത്തി വരുന്നു.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_ബഹിരാകാശ_നിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്