"ദുർഗ്ഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒറ്റവരി ലേഖനം നീക്കി
മെച്ചപ്പെടുത്തി
വരി 18:
| Planet =
}}
[[ഹൈന്ദവം|ഹൈന്ദവവിശ്വാസമനുസരിച്ച്]] [[ശിവൻ|ശിവപത്നിയായ]] [[പാർവ്വതി|ശ്രീപാർവ്വതി]]യുടെ രൗദ്ര രൂപമാണ് ആദിപരാശക്തിയെന്ന '''ദുർഗ്ഗാദേവി'''. [[മഹിഷാസുരൻ|മഹിഷാസുരനെ]] വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്നാണ്‌ വിശ്വാസം . പതിനാറ് കൈകൾ ഉള്ളതും [[സിംഹം|സിംഹത്തിന്റെ]] പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്. ദുഃഖനാശിനിയും ദുർഗതിപ്രശമനിയുമാണ് ദുർഗ്ഗാദേവി എന്ന് സങ്കൽപ്പം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് പ്രധാന ഭാവങ്ങളും ദേവിക്കുണ്ട്. കൂടാതെ മറ്റ് ഒൻപത് ഭാവങ്ങളിലും ദേവിയെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ".
==ദുർഗ്ഗോൽപ്പത്തി==
 
രുരുവിന്റെ പുത്രനായി '''ദുർഗ്ഗമൻ''' എന്നൊരു അസുരനുണ്ടായിരുന്നു . അവൻ ചിന്തിച്ചു . ദേവന്മാർക്ക് ആശ്രയം വേദമാണ് . വേദത്തിനു നാശമുണ്ടായാൽ യജ്ഞങ്ങൾക്കും ധർമ്മത്തിനും നാശമുണ്ടാകും . അതോടെ ദേവന്മാർ മുടിയും . ഈ ചിന്തയോടെ ദുർഗ്ഗമൻ ബ്രഹ്‌മാവിനെ തപസ്സു ചെയ്തു പ്രത്യക്ഷനാക്കി വരം ചോദിച്ചു .മടിയോടെയെങ്കിലും ബ്രഹ്‌മാവ്‌ ദുർഗ്ഗമന് ഇഷ്ടവരം നൽകി . അസുരൻ വേദങ്ങൾ ഏറ്റുവാങ്ങിയതോടെ ബ്രാഹ്മണർ മന്ത്രം മറന്നു . സ്നാനം ജപം തർപ്പണം ഹോമം തപം എന്നിവയെല്ലാം അപ്രത്യക്ഷമായി . അധർമ്മം നടമാടിയതോടെ അസുരന്മാർ മഹാബലവാന്മാരും ദേവന്മാർ ദുർബലരുമായിത്തീർന്നു . ലോകത്തെല്ലാം അരാജകത്വവും മഹാക്ഷാമവും പിടികൂടി.ദേവന്മാർ ഗുഹകളിൽ ഓടിയൊളിച്ചു . ഭൂമി കരിഞ്ഞുണങ്ങി . വൃക്ഷലതാദികൾ നശിച്ചു . നൂറുകൊല്ലം മഴയില്ലാതിരുന്നു . പക്ഷി -മൃഗാദികളും മനുഷ്യരും ചത്തു വീണു . കുളം, കൂപം, തടാകങ്ങൾ,പുഴകൾ എന്നിവ വറ്റി വരണ്ടു . വേനലിൽ നീറി നീറി ഭൂമി നൂറ്റാണ്ടുകൾ നിന്നു .
 
ലോകം ഇത്തരത്തിലായപ്പോൾ ബ്രാഹ്മണർ ഹിമാലയസാനുക്കളിലെത്തി ദേവിയെ സ്തുതിച്ചു . വളരെ നേരം സ്തുതിച്ചപ്പോൾ ദേവിജഗദംബിക നീലനിറത്തിലുള്ള മനോഹരമായ കണ്ണുകളോടും തൃക്കയ്യിൽ വില്ലും ശരങ്ങളും ധരിച്ചുകൊണ്ടും ബ്രാഹ്മണർക്കു പ്രത്യക്ഷയായി . തുടർന്നു ദേവി മനോഹരമായ ആയിരം കണ്ണുള്ളവളായി മനോഹരമായ കണ്ണുകളിൽ നിന്നും അമൃതമയമായ ജലം വർഷിച്ചു തുടങ്ങി . ദേവി വർഷിച്ച ജലത്താൽ ഭൂമിയിൽ സസ്യങ്ങൾ കിളിർക്കുകയും ലോകത്തിലെ ചരാചരങ്ങൾ സുഖം പ്രാപിക്കുകയും ചെയ്തു . ഇത് കാരണം ദേവിക്ക് '''ശക്താക്ഷി''' എന്ന് പേരുണ്ടായി . തുടർന്ന് തന്റെ കയ്യിലുള്ള അക്ഷയമായ ഫലമൂലങ്ങൾ നൽകി ദേവി ജീവികളുടെ വിശപ്പ് തീർത്തു , പ്രാണരക്ഷ ചെയ്തു . ഇത്തരത്തിൽ ശാകം ( ഫലമൂലങ്ങൾ ) നൽകി ഭരിക്കുകയാൽ ദേവിക്ക് '''ശാകംഭരി''' എന്നും പേരുണ്ടായി .
 
ദുർഗ്ഗമൻ ഇതറിഞ്ഞു അവിടെയെത്തി .തുടർന്ന് ലോകമാതാവായ ദേവി അസുരന്മാരുമായി യുദ്ധമാരംഭിച്ചു . ഘോരമായ യുദ്ധത്തിൽ ദുർഗ്ഗമനെ നിഗ്രഹിച്ചു . വേദങ്ങളെ വീണ്ടെടുത്ത് ബ്രാഹ്മണർക്കും മുനിമാർക്കും നല്കിയനുഗ്രഹിച്ചു . ദുർഗ്ഗമനെ വധിക്കുകയാൽ ദേവിക്ക് '''ദുർഗ്ഗ''' എന്നു പേരുണ്ടായി .
"https://ml.wikipedia.org/wiki/ദുർഗ്ഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്