"ആലിസ് ഡീഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{PU|Alice Diehl}}
'''ആലിസ് ഡീഹിൽ''' (ജീവിതകാലം: 1844 – 13 ജൂൺ 1912) ഒരു ഇംഗ്ളീഷ് നോവലിസ്റ്റും സംഗീതജ്ഞയുമായിരുന്നു. 1872 ൽ അവർ ഒരു സംഗീതമേളയിലെ [[പിയാനോ]] വിദഗ്ധ എന്ന നിലയിൽനിന്ന് എഴുത്തുകാരിയിലേയ്ക്കുള്ള ചുവടുമാറ്റം നടത്തി. സംഗീത അവലോക ലേഖനങ്ങളും ഏകദേശം 50 [[നോവൽ|നോവലുകളും]] മറ്റു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.  
 
== ജീവിതരേഖ ==
ആലിസ് ഡിഹിൽ, ആലിസ് ജ്യോർജിന മാൻഗോൾഡ് എന്ന പേരിൽ എസ്സെക്സിലെ ആവെലിയിൽ അവരുടെ അമ്മവഴിയുള്ള മുത്തശ്ശനായ ചാൾസ് വിഡലിൻറെ വീട്ടിലാണ് ജനിച്ചത്. അദ്ദേഹം ജമയ്ക്കയിൽ[[ജമൈക്കയിൽ]] ജനിച്ച ഒരു ഗ്രാമീണ ഡോക്ടറായിരുന്നു. 1804 മുതൽ അദ്ദേഹം ആവെലിയിൽ തൻറെ പ്രാക്ടീസ് തുടരുന്നുണ്ടായിരുന്നു. കാൾസ് മാൻഗോൾഡിൻറെയും എലിസയുടെയും രണ്ടാമത്തെ കുട്ടിയായിരുന്നു അവർ. അവർ പ്രധാനമായും ലണ്ടനിലാണ് ജീവിച്ചത്. അവിടെ ആലിസ് സംഗീതം പഠിക്കുകയും ചെയ്തിരുന്നു.
 
1861 ൽ [[പാരിസ്|പാരീസിലെ]] ഒരു സ്റ്റേജിലാണ് ആലിസ് ആദ്യമായി പിയാനോയിലുള്ള പ്രാവണ്യം തെളിയിച്ചത്.1863 ൽ അവർ ഒരു വയലിനിസ്റ്റും സംഗീത സംവിധായകനുമായ ലൂയിസ് ഡഹ്‍ലെയെ (c. 1837 – 1910) വിവാഹം കഴിച്ചിരുന്നു. അവർക്ക് 6 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.  1872 വരെ പിയാനോയിൽ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു.
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:ഇംഗ്ലീഷ് നോവലെഴുത്തുകാർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2528165" എന്ന താളിൽനിന്ന് ശേഖരിച്ചത്