"എം. അച്യുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
==പുരസ്കാരങ്ങൾ==
നാലു തലമുറകളിലൂടെ ചെറുകഥയ്ക്കുണ്ടായ വളർച്ചയെ നിരീക്ഷിച്ചറിയുവാനുള്ള ഉദ്യമമായ ചെറുകഥ : ഇന്നലെ ഇന്ന് മലയാള ചെറുകഥാസാഹിത്യത്തിന്റെ വിമർശനാത്മക ചരിത്രമാണ്. ഈ കൃതി [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി അവാർഡും]]<ref name="test12">[http://www.keralasahityaakademi.org/ml_aw5.htm കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നിരൂപണ-പഠന ഗ്രന്ഥങ്ങൾ]</ref> സാഹിത്യപ്രവർത്തക ബെനിഫിറ്റ് ഫണ്ട് അവാർഡും നേടുകയുണ്ടായി.
സാഹിത്യവിമർശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(’76), സാഹിത്യപ്രവർത്തക ബെനിഫിറ്റ്‌ ഫണ്ട്‌ അവാർഡ്‌, പത്മപ്രഭാപുരസ്‌കാരം (‘96), സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(’02)<ref name="test19">[http://www.keralasahityaakademi.org/ml_aw12.htm സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ].</ref> എന്നിവ ലഭിച്ചു.
==മറ്റ് മേഖലകൾ==
[[കെ കരുണാകരൻ]] മുഖ്യമന്ത്രിയായിരിക്കെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ,[[മാതൃഭൂമി]] പബ്ലിക്കേഷൻസിന്റെ മാനേജർ, സംസ്‌കൃത സർവ്വകലാശാല വിസിറ്റിങ് പ്രൊഫസർ, എസ് പി സി എസ് ഡയറക്ടർ ബോർഡ് അംഗം, സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത്‌ പ്രസിഡന്റ്, കേരള-കാലിക്കറ്റ് സർവ്വകലാശാല അക്കാദമിക് കൗൺസിലിലും ബോർഡ് ഓഫ് സ്റ്റഡീസിലും അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 
==കുടുംബം==
മഹാകവി [[ജി. ശങ്കരക്കുറുപ്പ്|ജി. ശങ്കരക്കുറുപ്പിന്റെ]] മകളായ പി.എസ്. രാധയാണ് ഭാര്യ. ബി. ഭദ്ര, ഡോ. നന്ദിനി നായർ, ഡോ. നിർമ്മല പിള്ള എന്നിവർ മക്കളാണ്<ref>http://www.mathrubhumi.com/news/kerala/professor-m-achuthan-passed-away-1.1858948</ref>.
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/എം._അച്യുതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്