"ഗമ്മെൽസ്റ്റാഡ് ചർച്ച് ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Gammelstad Church Town" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
[[സ്വീഡൻ|സ്വീഡനിൽ]] ലുലിയ നഗരത്തിനടുത്ത് [[ഗമ്മെൽസ്റ്റാഡെൻ|ഗമ്മെൽസ്റ്റാഡെനിൽ]] സ്ഥിതിചെയ്യുന്ന യുനെസ്കോ ഒരു ലോക പൈതൃക സ്ഥാനമാണ് '''ഗമ്മെൽസ്റ്റാഡ് ചർച്ച് ടൗൺ''' (Swedish: Gammelstads kyrkstad). ഇത് ബൊത്നിയ മുനമ്പിന്റെ വടക്കേഅറ്റത്തായി സ്ഥിതിചെയ്യുന്നു. ഒരുകാലത്ത് വടക്കേ [[സ്കാന്റിനേവിയ|സ്കാന്റിനേവിയയിലുടനീളം]] സർവ്വസാധാരണമായിരുന്ന നഗരരൂപങ്ങളുടെ ഏറ്റവും സംരക്ഷിക്കപ്പെട്ട പതിപ്പാണ് ഈ നഗരം. 1996 ൽ ഈ സ്ഥലം ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. ഗമ്മെൽസ്റ്റാഡിൽ സ്ഥിതിചെയ്യുന്ന ഒരു ചർച്ച് നഗരമാണിത്
 
ലുലേ നദിയുടെ പത്ത് കിലോമീറ്റർ മുകളിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ വില്ലേജിന്റെ മദ്ധ്യത്തിൽ 15-ാം നൂറ്റാണ്ടിലെ നെഡെർലുലിയെ പള്ളി സ്ഥിതിചെയ്യുന്നു. ചുറ്റിനും 424 മരവീടുകളും ഉണ്ട്. ചുറ്റുപാടുമുള്ള ഗ്രാമങ്ങളിൽനിന്ന് ഞായറാഴ്ചകളിലും ഉത്സവദിനങ്ങളിലും പള്ളിയിൽ എത്തിച്ചേരുന്ന പ്രാർത്ഥനാർത്ഥികൾക്ക് താമസിക്കാനാണ് ഈ വീടുകൾ ഉപയോഗിക്കുന്നത്. ദൂരക്കൂടുതൽകൊണ്ടും യാത്രാക്ലേശം കൊണ്ടും അന്നുതന്നെ വീടുകളിലേക്ക് തിരിച്ചുപോകാൻപറ്റാത്തവർ ഈ വീടുകളിൽ തങ്ങുന്നു.<ref>{{Cite book
"https://ml.wikipedia.org/wiki/ഗമ്മെൽസ്റ്റാഡ്_ചർച്ച്_ടൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്