"മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
== ഇമാം മാലിക്കി കീഴിലെ ശിഷ്യത്വം ==
നിയമപരമായ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിച്ച ശാഫിഇ പിന്നീട് മദീനയിലേക്ക് പഠനാവശ്യത്തിന് പോയി.അവിടെ ഇമാം മാലിക്കിയുടെ കീഴിലായി വിദ്യാഭ്യാസം നേടി.13ാം വയസ്സിലാണെന്നും അതല്ല 20 ആം വയസ്സിലാണെന്നും അഭിപ്രായമുണ്ട്.കുറെക്കാലം അവിടെ വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിൻറെ ഓർമ്മ ശക്തിയിലും ബുദ്ധിയിലും അറിവിലും അധ്യാപകനായ മാലിക്കിക്ക് വളരെയധികം മതിപ്പുണ്ടായിരുന്നു.ഹിജ്റ 179ൽ ഇമാം മാലിക്കി മരണപ്പെടും മുമ്പെ വലിയ നിയമ പണ്ഡിതനെന്ന നിലയിൽ ശാഫിഇ അറിയപ്പെട്ടിരുന്നു. അതെസമയം ചില കാര്യങ്ങളിൽ ഇമാം മാലിക്കിയുടെ അഭിപ്രായമായിരുന്നില്ല ഇമാം ശാഫിഇക്കുണ്ടായിരുന്നത്.എന്നാൽ എല്ലായിപ്പോഴും അദ്ദേഹം തൻറെ അധ്യാപകനെ വളരെയധികം ബഹുമാനിക്കുകയും ചെയ്തിരുന്നു.
 
== യമനിലെ ഫിത്ത്ന ==
30ആം വയസ്സിൽ യമനിലെ നജ്റാനിലെ അബ്ബാസിദ് ഖലീഫ ഗവർണ്ണറായി അദ്ദേഹത്തെ നിയമിച്ചിരുന്നു.നല്ലൊരു ഭരണാധികരിയായിരുന്ന അദ്ദേഹത്തിന് അവിടെ ധാരാളം അസൂയാലുക്കളിൽ നിന്ന് ദുരിതം നേരിടേണ്ടിവന്നു.1803ൽ അദ്ദേഹം അലവികളെ കലാപത്തിന് സഹായിച്ചു എന്നാരോപിച്ച് ചങ്ങലയിൽ ബന്ധിച്ച് അബ്ബാസിദ് ഖലീഫയായിരുന്ന ഹാറൂൺ അൽ-റാശിദിൻറെ സിറിയയിലെ റഖയിലേക്ക് നടത്തികൊണ്ടുപോയി. ഗൂഡാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട് കൂടെ കൊണ്ടുവന്ന ചിലരെ വധശിക്ഷക്ക് വിധേയമാക്കി.ശാഫിയെ ചുമതലയിൽ നിന്ന് നീക്കി.വേറെയും വാദങ്ങൾ ഇക്കാര്യത്തിലുണ്ട്.
 
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/മുഹമ്മദിബ്‌നു_ഇദ്‌രീസിശ്ശാഫിഈ" എന്ന താളിൽനിന്ന് ശേഖരിച്ചത്