"മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
== കുട്ടിക്കാലം ==
കഷ്ടത നിറഞ്ഞ കുടുംബ പശ്ചാത്തലത്തിലും പഠനത്തിലാണ് ശാഫിഇ കൂടുതലും ശ്രദ്ധചെലുത്തിയത്. ദാരിദ്ര്യം കടുത്തതായിരുന്നതിനാൽ പഠനാവശ്യാർഥം ഒരു പേപ്പർ വാങ്ങാൻ പോലും അന്ന് മാതാവിൻറെ കയ്യിൽ പണമുണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ പാഠങ്ങളെല്ലാം മൃഗങ്ങളുടെ എല്ലുകളിലാണ് എഴുതിവെച്ചിരുന്നത്.മക്കയിലെ അക്കാലത്തെ മുഫ്തിയായിരുന്ന മുസ്ലിം ഇബിൻ ഖാലിദ് അസ് സ‍ഞ്ചി ആയിരുന്നു ആദ്യത്തെ അധ്യാപകൻ.ഏഴ് വയസ്സായപ്പോഴേക്കും ഇമാം ശാഫിഇ ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കിയിരുന്നു.പത്താം വയസ്സായപ്പോഴേക്കും മാലിക്കിയുടെ മുത്തവ്വ ഹൃദിസ്ഥമാക്കി.ഈ സമയമായപ്പോഴേക്കും മറ്റുള്ളവരെ പഠിപ്പിക്കാൻ വരെ തൻറെ അധ്യാപകൻ ശാഫിഇയെ ചുമതലപ്പെടുത്താന‍് തക്ക വിധ ശേഷി നന്നേ ചെറുപ്പത്തിലെ നേടി.പതിനഞ്ചാം വയസ്സായപ്പോഴേക്കും ഫത് വ നൽകാൻ തക്കവിധത്തിൽ അദ്ധേഹം വളർന്നു.
 
== ഇമാം മാലിക്കി കീഴിലെ ശിഷ്യത്വം ==
നിയമപരമായ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിച്ച ശാഫിഇ പിന്നീട് മദീനയിലേക്ക് പഠനാവശ്യത്തിന് പോയി.അവിടെ ഇമാം മാലിക്കിയുടെ കീഴിലായി വിദ്യാഭ്യാസം നേടി.13ാം വയസ്സിലാണെന്നും അതല്ല 20 ആം വയസ്സിലാണെന്നും അഭിപ്രായമുണ്ട്.കുറെക്കാലം അവിടെ വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിൻറെ ഓർമ്മ ശക്തിയിലും ബുദ്ധിയിലും അറിവിലും അധ്യാപകനായ മാലിക്കിക്ക് വളരെയധികം മതിപ്പുണ്ടായിരുന്നു.ഹിജ്റ 179ൽ ഇമാം മാലിക്കി മരണപ്പെടും മുമ്പെ വലിയ നിയമ പണ്ഡിതനെന്ന നിലയിൽ ശാഫിഇ അറിയപ്പെട്ടിരുന്നു. അതെസമയം ചില കാര്യങ്ങളിൽ ഇമാം മാലിക്കിയുടെ അഭിപ്രായമായിരുന്നില്ല ഇമാം ശാഫിഇക്കുണ്ടായിരുന്നത്.എന്നാൽ എല്ലായിപ്പോഴും അദ്ദേഹം തൻറെ അധ്യാപകനെ വളരെയധികം ബഹുമാനിക്കുകയും ചെയ്തിരുന്നു.
 
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/മുഹമ്മദിബ്‌നു_ഇദ്‌രീസിശ്ശാഫിഈ" എന്ന താളിൽനിന്ന് ശേഖരിച്ചത്