"ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Infobox Mandir
|image =
|caption=ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം
|creator =
|proper_name = ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം
|date_built =
|primary_deity = [[വന ദുർഗ്ഗവനദുർഗ]]
|architecture = [[തെക്കെ ഇന്ത്യൻ]], [[കേരളീയ രീതി]]
|location =[[നീരേറ്റുപുറം]], [[ആലപ്പുഴ ജില്ല]], [[കേരളം]]
|coordinates =
}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[തലവടി പഞ്ചായത്ത്|തലവടി പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ഹൈന്ദവ ക്ഷേത്രമാണ് '''ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം''' അഥവാ ചക്കുളത്തുകാവ് ദേവീക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയും പരമാത്മസ്വരൂപിണിയും മാതൃദേവതയുംമാതൃദേവത ആയ [[വനദുർഗ]] ആണ്. ഈ ക്ഷേത്രത്തിൽ [[മഹാഗണപതിഗണപതി]], [[പരമശിവൻശിവൻ]], [[സുബ്രഹ്മണ്യൻ]], [[ഹനുമാൻ]], [[മഹാവിഷ്ണുവിഷ്ണു]], [[ധർമശാസ്താവ്ശാസ്താവ്]], [[നവഗ്രഹങ്ങൾ]], യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട്. മദ്ധ്യതിരുവിതാംകൂറിൽ പ്രശസ്തമാണ് ചക്കുളത്തുകാവ് പൊങ്കാല. പൊങ്കാല [[തൃക്കാർത്തിക]] ദിവസമാണ് നടക്കുന്നത്. കാർത്തിക സ്തംഭം, ലക്ഷദീപം, നാരീപൂജ തുടങ്ങിയ ചടങ്ങുകളും പേരുകേട്ടവയാണ്. മദ്ധ്യ തിരുവതാംകൂറിലെ സ്ത്രീകളുടെ ശബരിമല എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് . <ref>http://malayalam.nativeplanet.com/thiruvalla/attractions/chakkulathu-kavu-temple/</ref>
 
പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
 
ദുർഗ്ഗാദേവിക്ക്ദേവിക്ക് എല്ലാ വർഷവും [[കളമെഴുത്ത്|കളമെഴുത്തും]] പാട്ടും നടത്തുന്നു.ധനു ഒന്നുമുതൽ പന്ത്രണ്ടു വരെ നടക്കുന്ന ഉത്സവം പന്ത്രണ്ടു നോയമ്പ് മഹോത്സവം എന്ന് അറിയപ്പെടുന്നു. ആദ്യത്തെ [[വെള്ളിയാഴ്ച|വെള്ളിയാഴ്ചകളിൽ]] ദേവിക്ക് നിവേദിക്കുന്ന ഔഷധജലം സകലരോഗങ്ങൾക്കും ഒറ്റമൂലിയാണെന്നാണ് വിശ്വാസം. ആയുരാരോഗ്യത്തിനും. സമാധാനത്തിനും വേണ്ടി പ്രത്യേക പൂജ ചെയ്ത ഔഷധ ജലം നൽകാറുണ്ട്. ഇവിടെ [[വെറ്റില]] പ്രശ്നം അതിപ്രശസ്തമാണ്. പൂജാരിമുഖ്യനാണ് വെറ്റില ജോത്സ്യം വച്ചു പ്രവചനം നടത്തുക.
 
ചക്കുളത്തുകാവ് മദ്യപർക്ക് മോചനത്തിന്റെ തിരുനടയുമാണ്. എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാർത്ഥന നടക്കും. ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.
വരി 31:
ഒരു ദിവസം അവർക്ക് ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് സമയത്തിനെത്താനായില്ല. അന്ന് ദേവിയ്ക്ക് ഭക്ഷണം നൽകാനായില്ലെന്ന വിഷമത്തിലായിരുന്നു അവർ. എന്നാൽ പാചകത്തിനായി മരച്ചുവട്ടിൽ ചെന്നപ്പോൾ കലം നിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ് വേടനും കുടുംബവും കണ്ടത്. ആഹാര സാധനങ്ങൾ അവിടെയെത്തിയത് ദേവീകൃപകൊണ്ടാണെന്ന് മനസ്സിലാക്കിയ അവർ ഭക്തികൊണ്ട് ഉച്ചത്തിൽ ദേവീമന്ത്രങ്ങൾ ഉരുവിട്ടു.
ഇതേ സമയം ഒരു അശരീരിയും ഉണ്ടായി. മക്കളേ, നിങ്ങൾക്കുവേണ്ടിയുണ്ടാക്കിയതാണ് ഈ ആഹാരം. ആവശ്യത്തിന് കഴിച്ച് വിശ്രമിക്കുക. നിങ്ങളുടെ നിഷ്കളങ്ക ഭക്തിയിൽ ഞാൻ സന്തുഷ്ടയാണ്. തീരാദുഖങ്ങളിൽ പോലും എന്നെ കൈവിടാത്തവർക്ക് ഞാൻ ദാസിയും തോഴിയുമായിരിക്കും. ഭക്തിപൂർവ്വം ആര് എവിടെനിന്ന് വിളിച്ചാലും അവരോടൊപ്പം ഞാൻ എപ്പോഴും ഉണ്ടായിരിക്കും.
ഈ ഓർമ്മ പുതുക്കാനാണ് ചക്കുളത്ത് കാവിൽ ജനലക്ഷക്ഷങ്ങൾ പൊങ്കാലയിടുന്നത്. ഭക്തർ അമ്മയ്ക്ക് പൊങ്കാലയിടുമ്പോൾ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ് വിശ്വാസം.
 
ഈ ഓർമ്മ പുതുക്കാനാണ് ചക്കുളത്ത് കാവിൽ ജനലക്ഷക്ഷങ്ങൾ പൊങ്കാലയിടുന്നത്. ഭക്തർ അമ്മയ്ക്ക് പൊങ്കാലയിടുമ്പോൾ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ് വിശ്വാസം. <ref>http://www.hindu.com/2009/12/02/stories/2009120251380300.htm</ref>
==ചക്കുളത്ത്കാവ്‌ പൊങ്കാല==
 
ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. അന്നപൂർണേശ്വരിയായ ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ ആപത്തുകൾ അകന്ന് മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ ദേവി സാധിച്ച് തരും എന്നും വിശ്വസിക്കുന്നു. പൊങ്കാലയ്ക്ക് മുൻപ് വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്). പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം ഉണ്ട്, പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്കുന്നു. മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്.
 
ക്ഷേത്രത്തിനു മുൻപിലുള്ള അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കുകയുള്ളൂ. പൊങ്കാല അടുപ്പിൽ തീ കത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു. ഉണക്കലരിയും തേങ്ങയും ശർക്കരയും പുത്തൻ മൺകലത്തിൽ വെച്ചു തീ പൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. വെറും തറയിൽ അടുപ്പും കൂട്ടി അതിൽ മൺകലം വെച്ച് ശുദ്ധജലത്തിൽ പൊങ്കാലപ്പായസം തയ്യാറാക്കുന്നു. <ref>http://www.hindu.com/2009/12/02/stories/2009120251380300.htm</ref>
 
==കാർത്തികസ്തംഭം==
Line 49 ⟶ 44:
 
അലങ്കൃത പീഠത്തിൽ സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂർവ്വം പൂജാരി ഇവരെ പൂജിക്കുന്നു. സ്ത്രീകൾ എവിടെ മാനിക്കപ്പെടുന്നുവോ അവിടെ ദേവതമാർ ആനന്ദിക്കുന്നുവെന്ന സങ്കല്പവും സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്പവുമാണ് ഇത്തരമൊരു പൂജയുടെ പൊരുൾ. <ref>http://www.hindu.com/2007/12/22/stories/2007122253430300.htm</ref>
 
==വിശ്വാസം==
 
സർവാഭീഷ്ടവരദായിനിയും ഭക്തജനസംരക്ഷകയുമായ ദുർഗ്ഗാദേവി പല രൂപത്തിലും നാമത്തിലും അറിയപ്പെടുന്നു. ദുഃഖനാശിനിയുമാണ് ദുർഗ്ഗ. ആപത്ത് അകറ്റുന്ന ഭദ്രകാളിയെന്നും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയെന്നും വിദ്യാദേവിയായ സരസ്വതിയെന്നുമൊക്കെ വിളിച്ചു വരുന്ന ആദിപരാശക്തിയും പരമാത്മ ശക്തിസ്വരൂപിണിയുമായ ആ ജഗദംബിക ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് സർവ്വമംഗളദായിനിയായി ചക്കുളത്ത്കാവ്‌ ക്ഷേത്രത്തിൽ കുടികൊള്ളുന്നു എന്നാണു വിശ്വാസം. ജീവിതവിജയത്തിനായി നല്ല പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഈശ്വരന്റെ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് ഭാവങ്ങൾ. ഭക്തർക്കു അറിവ്, ഐശ്വര്യം, ശക്തി എന്നിവയും ഒടുവിൽ മോക്ഷവും പ്രദാനം ചെയ്യുന്നത് ദേവി തന്നെ. ഹൈന്ദവ വിശ്വാസപ്രകാരം പരാശക്തിക്ക് സ്വന്തം മക്കളായ സൃഷ്ടികളോട് മാതൃ സവിശേഷമായ വാത്സല്യം ആണ് ഉള്ളത്. ഈ പ്രപഞ്ചം സൃഷ്ടിച്ചതും, പരിപാലിക്കുന്നതും, അവസാനം സംഹരിക്കുന്നതുമായ ഊർജം ആദിശക്തിയാണെന്ന് ദേവീഭാഗവതം പറയുന്നു. ത്രിമൂർത്തികൾ പോലും അമ്മയുടെ ത്രിഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ്. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമാണ് ഭഗവതി. പ്രകൃതിയും, പരബ്രഹ്മവും, കുണ്ഡലിനീ ശക്തിയും, ജീവനും, ബുദ്ധിയും, കലാകാവ്യങ്ങളും എല്ലാം ജഗദംബിക തന്നെ. ജീവാത്മാവായ മക്കൾ പരമാത്മസ്വരൂപിണിയായ അമ്മയിൽ മോക്ഷം തേടുകയാണ് എന്ന് വിശ്വാസം.
 
==എത്തിച്ചേരുവാൻ==
തിരുവല്ല നഗരത്തിൽ നിന്നും 12 കിലോമീറ്റർ മാറിയാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
"https://ml.wikipedia.org/wiki/ചക്കുളത്തുകാവ്_ഭഗവതി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്