"ഊരകം അമ്മത്തിരുവടി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.96.240.89 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 18:
 
ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് മകീര്യംപുറപ്പാട്. അമ്മത്തിരുവടിയുടെ [[ആറാട്ടുപുഴ പൂരം‌|ആറാട്ടുപുഴ പൂരത്തിനുള്ള]] പുറപ്പാടായാണ് ഈ ഉത്സവം കണക്കാക്കപ്പെടുന്നത്. [[ആ‍റാട്ടുപുഴ]] പൂരത്തിൽ അമ്മത്തിരുവടിക്ക് ഒരു പ്രധാന പങ്കുണ്ട്. [[ആറാട്ടുപുഴ പൂരം]] കഴിഞ്ഞേ അമ്മത്തിരുവടി മടങ്ങാറുള്ളൂ.
 
==വിശ്വാസം==
 
സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ദേവീ ആരാധന തുടങ്ങിയത്. സർവാഭീഷ്ടവരദായിനിയും ഭക്തജനസംരക്ഷകയുമായ സർവേശ്വരി പല രൂപത്തിലും നാമത്തിലും അറിയപ്പെടുന്നു. പരമാത്മശക്തിസ്വരൂപിണിയുമായ ആ ജഗദംബിക ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് സർവ്വമംഗളദായിനിയായി ഊരകത്തിൽ കുടികൊള്ളുന്നു. നല്ല പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഈശ്വരന്റെ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് ഭാവങ്ങൾ. ഭക്തർക്കു അറിവ്, ഐശ്വര്യം, ശക്തി എന്നിവയും ഒടുവിൽ മോക്ഷവും പ്രദാനം ചെയ്യുന്നത് ദേവി തന്നെ. ഹൈന്ദവ വിശ്വാസപ്രകാരം പരാശക്തിക്ക് സ്വന്തം മക്കളായ സൃഷ്ടികളോട് മാതൃ സവിശേഷമായ വാത്സല്യം ആണ് ഉള്ളത്. ഈ പ്രപഞ്ചം സൃഷ്ടിച്ചതും, പരിപാലിക്കുന്നതും, അവസാനം സംഹരിക്കുന്നതുമായ ഊർജം ആദിശക്തിയാണെന്ന് ദേവീഭാഗവതം പറയുന്നു. ത്രിമൂർത്തികൾ പോലും അമ്മയുടെ ത്രിഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ്. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമാണ് മഹാമായ. പ്രകൃതിയും, പരബ്രഹ്മവും, കുണ്ഡലിനീ ശക്തിയും, ജീവനും, ബുദ്ധിയും, കലാകാവ്യങ്ങളും എല്ലാം ജഗദംബിക തന്നെ. ജീവാത്മാവായ മക്കൾ പരമാത്മസ്വരൂപിണിയായ അമ്മയിൽ മോക്ഷം തേടുകയാണ്.
 
== അനുബന്ധം ==
"https://ml.wikipedia.org/wiki/ഊരകം_അമ്മത്തിരുവടി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്