"ഭാർഗ്ഗവാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
തുടർന്ന് നടന്ന സംഭവങ്ങൾ ഇങ്ങനെയാണ് വ്യാസൻ വർണ്ണിക്കുന്നത് .
 
പ്രതാപവാനായ സൂതപുത്രൻ , തന്റെ മുഖ്യമായ '''വിജയം''' എന്ന വില്ലെടുത്ത് കുലച്ച് , വീണ്ടും തുടച്ചു സത്യം ചെയ്തും ശപഥം ചെയ്തും അർജ്ജുനനെ പേടിച്ച് ഓടുന്ന യോദ്ധാക്കളെ നിലയ്ക്ക് നിറുത്തി .ശേഷം വിജയചാപത്തിൽ '''ഭാർഗ്ഗവാസ്ത്രം''' ആ അമേയാത്മാവ് പ്രയോഗിച്ചു . അപ്പോൾ , ആയിരവും , പതിനായിരവും , ലക്ഷവും , കോടിയും ബാണങ്ങൾ ആ മഹാസ്ത്രത്തിൽ നിന്നും പുറപ്പെടുവാൻ തുടങ്ങി . മയിൽകങ്കച്ചിറകു വിരിച്ചതായ ജ്വലിക്കുന്ന ആ ബാണങ്ങൾ ഏറ്റു പാണ്ഡവസൈന്യം അറ്റുവീഴാൻ തുടങ്ങി . പാണ്ഡവസൈന്യം ഹാ ഹാ എന്ന് നിലവിളിക്കാൻ തുടങ്ങി .ബലവാനായ കർണ്ണൻ ഭാർഗ്ഗവാസ്ത്രം കൊണ്ട് ശത്രുസൈന്യങ്ങളെ വല്ലാതെ പീഡിപ്പിക്കാൻ തുടങ്ങി .ഭാർഗ്ഗവാസ്ത്രമേറ്റ് എണ്ണിയാലൊടുങ്ങാത്ത അസംഖ്യം ആനകളും , കുതിരകളും , കാലാളുകളും , രഥങ്ങളും , രഥികളും നശിച്ചു . അസ്ത്രമേറ്റ് പാണ്ഡവസൈന്യം അങ്ങുമിങ്ങും പേടിച്ചോടാൻ തുടങ്ങി . യമപുരിയിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ആത്മാക്കൾ പ്രേതാരാജാവിനെ കണ്ടു പേടിച്ചു നിലവിളിക്കുന്നതുപോലെ പാണ്ഡവസൈന്യം നിലവിളിച്ചു .പാണ്ഡവപ്പട മുടിഞ്ഞു . കൃഷ്ണന്റെയും അർജ്ജുനന്റെയും നാമങ്ങൾ വിളിച്ചു പാഞ്ചാലൻമാരും , പാണ്ഡവസൈനികരും നിലവിളിച്ചു . കൃഷ്ണാർജ്ജുനന്മാർ നോക്കി നിൽക്കേനോക്കിനിൽക്കേ അവർ ഭയന്നോടി .
 
*'''കൃഷ്ണനോടുള്ള അർജ്ജുനവാക്യം'''
1,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2526101" എന്ന താളിൽനിന്ന് ശേഖരിച്ചത്