"ഭാർഗ്ഗവാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
തുടർന്ന് അർജ്ജുനൻ വായവ്യാസ്ത്രത്തിന്റെ പ്രയോഗത്താൽ മേഘമാലകളെ അകറ്റിക്കളഞ്ഞു . തുടർന്ന് വളരെ ശക്തികൂടിയ ''മഹേന്ദ്രാസ്ത്രം'' എടുത്തു കർണ്ണനും കൗരവപ്പടയ്ക്കും എതിരായി പ്രയോഗിച്ചു . ആ അസ്ത്രം വളരെ ശക്തിയേറിയതായിരുന്നു . ഇന്ദ്രൻ നൽകിയ ആ അസ്ത്രം കൗരവപ്പടയെ ചുട്ടു പൊടിച്ചു . വളരെയേറെ വിചിത്രമായ അസ്ത്രങ്ങൾ മഹേന്ദ്രാസ്ത്രത്തിൽ നിന്നുമുയർന്നു . കർണ്ണനും ചില അസ്ത്രങ്ങളേറ്റു .
 
തുടർന്ന് കർണ്ണൻ ''ഭാർഗ്ഗവാസ്ത്രം'' പ്രയോഗിച്ചു . അത് മഹേന്ദ്രാസ്ത്രത്തേക്കാൾ പ്രബലമായിരുന്നു . ഭാർഗ്ഗവാസ്ത്രം മഹേന്ദ്രാസ്ത്രത്തെ അടക്കുകയും തീക്ഷ്ണമായ അസ്ത്രങ്ങൾ അതിൽ നിന്നും ഉയരുകയും ചെയ്തു . അർജ്ജുനന്റെ അസ്ത്രങ്ങളെയെല്ലാം കർണ്ണൻ കൂട്ടത്തോടെ നുറുക്കി വിട്ടു . ഭാർഗ്ഗവാസ്ത്രത്തിന്റെ ശക്തിയാൽ എതിർപക്ഷത്തു വലുതായ നാശനഷ്ടങ്ങളും വരുത്തി . അർജ്ജുനനു ചുറ്റും നിന്നിരുന്ന സോമകൻമാരും , അംഗരക്ഷകന്മാരുമെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങി . ഇതുകണ്ട കൗരവസൈന്യം , കർണ്ണൻ ജയിച്ചു , കർണ്ണൻ ജയിച്ചു എന്ന് ആർത്തു വിളിച്ചു .<ref name="test2">[http://www.sacred-texts.com/hin/m08/m08089.htm KMG Translation of Mahabharatha]Karna Parva Chapter 89</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഭാർഗ്ഗവാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്