"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123:
സൂര്യദേവനും , 12 ആദിത്യന്മാരും , അസുരന്മാരും , പഞ്ചഭൂതങ്ങളിൽ ആകാശവും , നക്ഷത്രങ്ങളും , മുള്ളുള്ള ശമീ വൃക്ഷങ്ങളും , ഭൂത - പ്രേത - പിശാചുക്കളും , കുറുനരി - സിംഹം തുടങ്ങിയ മാംസഭുക്കുകൾ , വേദങ്ങളിൽ നാലാം വേദമായ അഥർവ്വണവും , ജാതികളിൽ ക്ഷത്രിയർക്കു തൊട്ടു താഴെയുള്ള വൈശ്യ - ശൂദ്ര - കീഴാള ജാതിക്കാരും - മ്ളേച്ഛരും , അർദ്ധരാത്രിയും , നീച സർപ്പങ്ങളും കർണ്ണനോട് ചേർന്നു നിന്നു.
ആദ്യമായി അർജ്ജുനൻ ഗാണ്ഡീവവും കൈകളും തുടച്ചു കര്ണ്ണന് നേരെ നാരാചം ,നാളീകം, വരാഹ കർണ്ണം , അർദ്ധചന്ദ്രം , ക്ഷുരപ്രം ,അഞ്ജലികം തുടങ്ങിയ അസ്ത്രങ്ങളയയ്ച്ചു . കർണ്ണൻ ഈ അസ്ത്രങ്ങളെയൊക്കെ അടക്കിയപ്പോൾ , അർജ്ജുനൻ ആഗ്നേയാസ്ത്രം പ്രയോഗിക്കുന്നു . ഈ ആഗ്നേയാസ്ത്രത്തിനു നേരെ കർണ്ണൻ വരുണാസ്ത്രം പ്രയോഗിച്ചു തീയണച്ചു . തുടർന്ന് , വായവ്യാസ്ത്രത്താൽ കർണ്ണൻ സൃഷ്ടിച്ച മേഘജാലങ്ങളെ തകർത്ത അർജ്ജുനൻ , മഹേന്ദ്രാസ്ത്രം പ്രയോഗിച്ചു , ശത്രുനിരയെ കൂട്ടക്കൊല ചെയ്തു . കർണ്ണൻ അർജ്ജുനന്റെ അസ്ത്രങ്ങളെയെല്ലാം തടുത്തു [[ഭാർഗ്ഗവാസ്ത്രം|ഭാർഗ്ഗവാസ്ത്രത്തിന്റെ]] ശക്തിയാൽ എതിർ പക്ഷത്തു വലുതായ നാശനഷ്ടങ്ങൾ വരുത്തി . അർജ്ജുനനെ സംരക്ഷിച്ചു നിന്നിരുന്ന സോമകന്മാരെല്ലാം ചത്തൊടുങ്ങി . ആ സമയത്തു കൗരവ സൈന്യം " കർണ്ണൻ ജയിച്ചു , കർണ്ണൻ ജയിച്ചു " എന്ന് ആർത്തു വിളിക്കുവാൻ തുടങ്ങി .
കർണ്ണന്റെ വിജയം കണ്ടു , ഭീമസേനൻ കോപത്തോടെ അർജ്ജുനനോട് പറഞ്ഞു . " നിന്റെ മുന്നിലിട്ട് സോമകരെ കർണ്ണൻ കൊന്നത് കണ്ടില്ലേ ? .ഇനി മടിക്കരുത് .അവനെ വധിക്കുക." തുടർന്ന് കൃഷ്ണനും ഇതുപോലെ തന്നെ അർജുനനെ ഉപദേശിച്ചു . ഇതുകേട്ടുണർന്ന അർജ്ജുനൻ, അനേകമനേകം ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചു , കൗരവസേനയെ ക്ഷോഭിപ്പിച്ചു . കർണ്ണന്റെ സൈന്യം ഓടാൻ തുടങ്ങി . കർണ്ണന്റെ രഥം തകർന്നു പൊളിയുന്നു . ദേഹമാസകലം മുറിവേറ്റെങ്കിലും ഭയങ്കരമായ അസ്ത്രങ്ങൾ പ്രയോഗിച്ചു കർണ്ണൻ അർജ്ജുനന്റെ അസ്ത്രങ്ങളെ തടയുകയും , പാണ്ഡവ സൈന്യത്തെയും പരവശമാക്കുകയും ചെയ്തു . അർജ്ജുനനും വിട്ടു കൊടുത്തില്ല . കർണ്ണനെ വീണ്ടും ദിവ്യാസ്ത്രങ്ങൾ കൊണ്ട് പ്രഹരിച്ചു .ഇത്തരത്തിൽ തുല്യനിലയിൽ യുദ്ധം പുരോഗമിച്ചുകൊണ്ടിരുന്നു .
 
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്