"നാഗാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Chemboor patteri (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവി...
വരി 16:

==കർണ്ണന്റെ നാഗാസ്ത്രം==
അർജ്ജുനനുമായുള്ള അന്തിമയുദ്ധത്തിൽ , ഒരു ഘട്ടത്തിൽ അർജ്ജുനന്റെ ബാണങ്ങൾ കർണ്ണനെ മർദ്ദിച്ചു . അരിശം പൂണ്ട [[കർണ്ണൻ|കർണ്ണൻ]] ഒറ്റയ്ക്കുള്ള അസ്ത്രങ്ങളിൽ ഏറ്റവും മാരകമായ '''സർപ്പമുഖം''' എന്ന പ്രത്യേക രീതിയിലുള്ള '''നാഗാസ്ത്രം''' അർജ്ജുനനെതിരെയുള്ള അടുത്ത അസ്ത്രമായി തിരഞ്ഞെടുത്തു . ഈ അസ്ത്രത്തിന് '''ഉര്ഗാസ്യാ''' എന്നും പേരുണ്ട് . ചാണക്കിട്ടു കടഞ്ഞു നന്നായി മെഴുക്കിയ ആ അസ്ത്രത്തെ കർണ്ണൻ ദിവസേന ചന്ദനപ്പൊടിയിട്ട് പൂജിച്ചു വന്നിരുന്നതാണ് . അർജ്ജുനന്റെ വധത്തിനായി ഈ അസ്ത്രം അദ്ദേഹം കരുതി വച്ചിരുന്നു . പരശുരാമൻ നൽകിയ ഈ അസ്ത്രത്തിൽ കർണ്ണനു വലിയ വിശ്വാസവുമുണ്ടായിരുന്നു .
അർജ്ജുനനുമായുള്ള അവസാനയുദ്ധത്തിൽ അർജ്ജുനനോളം ഉയരാൻ സാധിക്കാതെ വന്നപ്പോൾ [[കർണ്ണൻ|കർണ്ണൻ]] തന്റെ കൈവശമുള്ള നാഗാസ്ത്രത്തെ അർജ്ജുനനുനേരെ അയയ്ക്കുവാൻ തീരുമാനിച്ചു . ആ സമയം യുദ്ധം കാണുവാൻ വന്നിരുന്ന '''അശ്വസേനൻ''' എന്ന ഒരു മഹാനാഗം കർണ്ണന്റെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നു . ദേവന്മാർ ഇതുകണ്ട് ഭയന്നുപോയി . അശ്വസേനന് അർജ്ജുനനോട് തീരാത്ത പകയുണ്ടായിരുന്നു . അതിനു കാരണം പണ്ട് '''ഖാണ്ഡവവനം''' ദഹിപ്പിക്കുന്ന സമയത്തു [[അർജ്ജുനൻ|അർജ്ജുനൻ]] അബദ്ധത്തിൽ അശ്വസേനന്റെ മാതാവിനെ കൊന്നിരുന്നു എന്നതാണ്. അന്നുമുതൽ അർജ്ജുനനോട് പകവീട്ടാനായി അശ്വസേനൻ തക്കം നോക്കിയിരിപ്പാണ് . അങ്ങനെയാണ് തഞ്ചത്തിൽ കർണ്ണനറെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നത് . കർണ്ണൻ നാഗമന്ത്രം ഉരുവിട്ടുകൊണ്ടു തനിക്കു പരശുരാമനിൽ നിന്നും സിദ്ധിച്ച '''നാഗാസ്ത്രം''' പുറത്തെടുത്തു . ദിവസവും കർണ്ണൻ അതിനെ ചന്ദനപ്പൊടിയിട്ടു പൂജിച്ചു വന്നിരുന്നു . അർജ്ജുനവധത്തിനായി പ്രത്യേകം കരുതി വച്ചിരുന്നതാണത് . അത്തരത്തിലുള്ള നാഗാസ്ത്രം കർണ്ണൻ എടുത്ത മാത്രയിൽ അശ്വസേനനും നാഗാസ്ത്രത്തിൽ കയറിപ്പറ്റി . തുടർന്ന് കർണ്ണൻ ബാണം പ്രയോഗിച്ചപ്പോൾ , ഇടിമിന്നലിന്റെ തീക്ഷ്ണതയോടെ മഹാവിഷം വമിച്ചുകൊണ്ടു ആ ബാണം പാഞ്ഞുപോയി . ബാണത്തിന്റെ വേഗം കണ്ടു " അർജ്ജുനാ നീ മരിച്ചു " എന്ന് കർണ്ണൻ വിളിച്ചുപറഞ്ഞു . എന്നാൽ തക്കസമയത്ത് ഭഗവാൻ [[കൃഷ്ണൻ|കൃഷ്ണൻ]] പ്രവർത്തിച്ചു . ഇടിമിന്നലിന്റെ വേഗതയിൽ തേരിൽ നിന്നും ചാടിയിറങ്ങിയ ഭഗവാൻ കൃഷ്ണൻ മഹാബലത്തോടെ അർജ്ജുനന്റെ തേരിനെ ഒരു ചാണോളം ആഴത്തിൽ ചവുട്ടി താഴ്ത്തിക്കളഞ്ഞു .

കുതിരകൾ മുട്ടുകുത്തി . അപ്പോൾ വേഗമേറിയ ആ നാഗാസ്ത്രം അർജ്ജുനന്റെ ശിരസ്സിനു പകരം ശിരസ്സിനു മുകളിലെ കിരീടത്തെ എടുത്തുകൊണ്ടു പാഞ്ഞുപോയി . '''കിരീടം''' കത്തിക്കരിഞ്ഞു നിലംപതിച്ചു . ദേവന്മാർ ഇതുകണ്ട് ഭഗവാൻ കൃഷ്ണനെ വാഴ്ത്തുകയും ആശ്വാസപൂർവ്വം നെടുവീർപ്പിടുകയും ചെയ്തു . അർജ്ജുനന്റെ കിരീടം ഇന്ദ്രൻ സമ്മാനിച്ചതും അമൃതോദ്ധിതമായ രത്നങ്ങളാൽ നിർമ്മിതവുമായിരുന്നു . ഇന്ദ്രന്റെയോ വൈശ്രവണന്റേയോ യമന്റെയോ വരുണന്റെയോ പിനാകിയുടേയോ പോലും അസ്ത്രങ്ങളാൽ തകർക്കാൻ സാധിക്കാത്ത ആ കിരീടം , എന്നാൽ കർണ്ണന്റെ ബാണമേറ്റു കത്തിക്കരിഞ്ഞു തകർന്നു .<ref name="test3">[http://www.sacred-texts.com/hin/m08/m08090.htm KMG Translation of Mahabharatha ]Karna Parva Chapter 90</ref>
ആ സമയം യുദ്ധം കാണുവാൻ വന്നിരുന്ന '''അശ്വസേനൻ''' എന്ന ഒരു മഹാനാഗം കർണ്ണന്റെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നു . ദേവന്മാർ ഇതുകണ്ട് ഭയന്നുപോയി . അശ്വസേനന് അർജ്ജുനനോട് തീരാത്ത പകയുണ്ടായിരുന്നു . അതിനു കാരണം പണ്ട് '''ഖാണ്ഡവവനം''' ദഹിപ്പിക്കുന്ന സമയത്തു [[അർജ്ജുനൻ|അർജ്ജുനൻ]] അബദ്ധത്തിൽ അശ്വസേനന്റെ മാതാവിനെ കൊന്നിരുന്നു എന്നതാണ്. അന്നുമുതൽ അർജ്ജുനനോട് പകവീട്ടാനായി അശ്വസേനൻ തക്കം നോക്കിയിരിപ്പാണ് . അങ്ങനെയാണ് തഞ്ചത്തിൽ കർണ്ണനറെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നത് .

അസ്ത്രത്തെ പുറത്തെടുത്ത കർണ്ണൻ , തന്റെ '''വിജയം''' എന്ന വില്ലിൽ വച്ച് ചെവി വരെ ആഞ്ഞു വലിച്ചുകൊണ്ട് നാഗാസ്ത്രമന്ത്രം ജപിച്ചു . അപ്പോൾ പത്തു ദിക്കും പ്രകാശിപ്പിച്ചു കൊണ്ട് , കർണ്ണന്റെ നാഗാസ്ത്രം പ്രകടമായി . നാഗാസ്ത്രം കർണ്ണൻ പ്രയോഗിക്കുമെന്ന് അറിയാമായിരുന്ന ''അശ്വസേനനാഗവും'' അർജ്ജുനനോടുള്ള പൂർവ്വവൈരത്താൽ യോഗബലം പൂണ്ട് , കർണ്ണന്റെ മന്ത്രത്താൽ ആകർഷിക്കപ്പെട്ട് നാഗാസ്ത്രത്തിൽ കയറിക്കൂടിയിരുന്നു .

തസ്മിസ്‌തു നാഗേ ധനുഷി പ്രയുക്തേ

ഹാ ഹാ കൃതാഃ ലോക്പാലാ സശക്രാ

ന ചാപി തം ബുബുധേ സൂതപുത്രോ

ബാണേ പ്രവിഷ്ടം യോഗബലേന നാഗം(23 )

[മഹാഭാരതം , കർണ്ണപർവ്വം , അദ്ധ്യായം 90 , ശ്ളോകം 23]

(ഇരട്ട പദ്യവാക്യങ്ങളുള്ള ഒരു ശ്ളോകമാണിത് . ഇതിന്റെ അർത്ഥം ഇങ്ങനെ പറയാം)

''ഇത്തരത്തിൽ നാഗാസ്ത്രത്തെ തന്റെ ധനുസ്സിൽ പ്രയോഗിക്കാനായി കർണ്ണൻ തുനിഞ്ഞപ്പോൾ ,ഇന്ദ്രനുൾപ്പെടെയുള്ള ലോകപാലന്മാരായ ദേവന്മാർ , ഹാ ഹാ - എന്ന് നിലവിളിച്ചു പോയി . തന്റെ അസ്ത്രത്തിൽ യോഗബലയുക്തനായി ഒരു നാഗം കയറിയിട്ടുണ്ടെന്ന കാര്യം കർണ്ണൻ അറിഞ്ഞില്ല .''

കർണ്ണന്റെ നാഗാസ്ത്രം ജ്വലിച്ചുകൊണ്ട് അർജ്ജുനനെതിരെ പോകാൻ നിൽക്കുന്നതു കണ്ട്‌ , ഇന്ദ്രൻ പേടിച്ചു വിറച്ചുപോയി . അദ്ദേഹം തന്റെ പുത്രനായ അർജ്ജുനന്റെ മരണം മുന്നിൽ കണ്ടു . ഇത്തരത്തിൽ ഭയചകിതനായ ഇന്ദ്രനെ ബ്രഹ്‌മാവ്‌ ആശ്വസിപ്പിച്ചു . അദ്ദേഹം പറഞ്ഞു .''വിഷമിക്കേണ്ട ദേവരാജാ . നിന്റെ പുത്രൻ അവസാനം വിജയിക്കും .''( മഹാഭാരതം , കർണ്ണപർവ്വം , അദ്ധ്യായം 90 , ശ്ളോകം 24 ആണിത് . ഈ ശ്ളോകത്തെ വിദ്വാൻ . കെ . പ്രകാശം , തന്റെ വിവർത്തനത്തിൽ ഉൾപ്പെടുത്തുയിട്ടില്ല . ഈ ശ്ളോകത്തിന്റെ അന്തിമവരി അർത്ഥത്തിന്റെ കാര്യത്തിൽ നാനാത്വം കാണിക്കുന്നു . )

കർണ്ണൻ നാഗാസ്ത്രം അയച്ചപ്പോൾ , ആകാശത്തു മഹാവിഷം വമിച്ചുകൊണ്ടു , കൊള്ളിമീൻ പോലെ എരിഞ്ഞുകൊണ്ട് അത് പാഞ്ഞുപോയി . ദേവന്മാർ ഇതുകണ്ട് അർജ്ജുനന്റെ ജീവനിലുള്ള ആശ വെടിഞ്ഞു . അസ്ത്രത്തിന്റെ തീക്ഷ്ണമായ പോക്ക് കണ്ടിട്ട് , ''ഹേ അർജ്ജുനാ , നീ മരിച്ചു''- എന്ന് കർണ്ണൻ വിളിച്ചാർത്തു .

കർണ്ണന്റെ തീക്ഷ്ണമായ നാഗാസ്ത്രം വരുന്നത് കണ്ട് , ഭഗവാൻ [[കൃഷ്ണൻ|കൃഷ്ണൻ]] ലീലയാ തേരിന്റെ തട്ടിനെ ഭൂമിയിലേക്ക് ചവുട്ടി താഴ്ത്തി . അപ്പോൾ ശ്വേത വർണ്ണമുള്ള കുതിരകൾ മുട്ടുകുത്തി . രഥം ഭൂമിയിലേക്ക് ഒരു ചാണോളം ആഴത്തിൽ താഴ്ന്നു പോയി . അപ്പോൾ പാഞ്ഞുവന്ന ആ നാഗാസ്ത്രം അർജ്ജുനന്റെ ശിരസ്സിനു പകരം കീരീടത്തെയുമെടുത്തുകൊണ്ടു പാഞ്ഞു പോയി .
കുതിരകൾ മുട്ടുകുത്തി . അപ്പോൾ വേഗമേറിയ ആ നാഗാസ്ത്രം അർജ്ജുനന്റെ ശിരസ്സിനു പകരം ശിരസ്സിനു മുകളിലെ കിരീടത്തെ എടുത്തുകൊണ്ടു പാഞ്ഞുപോയി . '''കിരീടം''' കത്തിക്കരിഞ്ഞു നിലംപതിച്ചു . ദേവന്മാർ ഇതുകണ്ട് ഭഗവാൻ കൃഷ്ണനെ വാഴ്ത്തുകയും ആശ്വാസപൂർവ്വം നെടുവീർപ്പിടുകയും ചെയ്തു . അർജ്ജുനന്റെ കിരീടം ഇന്ദ്രൻ സമ്മാനിച്ചതും അമൃതോദ്ധിതമായ രത്നങ്ങളാൽ നിർമ്മിതവുമായിരുന്നു . ഇന്ദ്രന്റെയോ വൈശ്രവണന്റേയോ യമന്റെയോ വരുണന്റെയോ പിനാകിയുടേയോ പോലും അസ്ത്രങ്ങളാൽ തകർക്കാൻ സാധിക്കാത്ത ആ കിരീടം , എന്നാൽ കർണ്ണന്റെ ബാണമേറ്റു കത്തിക്കരിഞ്ഞു തകർന്നു .<ref name="test3">[http://www.sacred-texts.com/hin/m08/m08090.htm KMG Translation of Mahabharatha ]Karna Parva Chapter 90</ref>

==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/നാഗാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്