"തിരൂർ നമ്പീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
1942 മേയ് 14-ന് ഇന്നത്തെ [[മലപ്പുറം ജില്ല]]യിലെ [[തിരൂർ]] പട്ടണത്തിൽ പുളിയിൽ ദാമോദരൻ നമ്പീശന്റെയും നങ്ങേലി ബ്രാഹ്മണിയമ്മയുടെയും മകനായാണ് നാരായണൻ നമ്പീശൻ ജനിച്ചത്. ഏഴാം വയസ്സിൽ [[കർണാടക സംഗീതം]] അഭ്യസിച്ചുതുടങ്ങി. എൻ.കെ. വാസുദേവ പണിക്കരായിരുന്നു ആദ്യ ഗുരു. 15 വയസ്സ് തികയും മുമ്പ് അദ്ദേഹത്തിന് തന്റെ മാതാപിതാക്കളെയും രണ്ട് അനുജന്മാരെയും നഷ്ടപ്പെട്ടിരുന്നു. അപ്പോഴേയ്ക്കും പണിക്കർ ശിഷ്യന്റെ കഴിവിന്റെ ആഴം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് 1957-ൽ നമ്പീശൻ കേരളകലാമണ്ഡലത്തിൽ കഥകളി ഗായകനാവാനുള്ള പരിശീലനം ആരംഭിച്ചു..
 
കലാമണ്ഡലത്തിൽ [[മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി]], [[കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി]], [[കലാമണ്ഡലം ഹൈദരലി]] എന്നിവരുംഎന്നിവർ സതീർത്ഥ്യരായിരുന്നു. [[കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ]], [[ശിവരാമൻ നായർ]], [[കാവുങ്ങൽ മാധവ പണിക്കർ]] തുടങ്ങിയ മഹാരഥന്മാരായിരുന്നു ഗുരുക്കന്മാർ. മൂന്ന് വർഷത്തെ പഠനത്തിനുശേഷം 1960-ൽ മാടമ്പിയോടൊപ്പം നമ്പീശൻ അരങ്ങേറ്റം കുറിച്ചു.
 
അരങ്ങേറ്റത്തിനുശേഷം സംഗീതവുമായി ഉപജീവനം തുടങ്ങിയ നമ്പീശൻ ആതവനാട് കറുത്തേടത്ത് സൗദാമിനി ബ്രാഹ്മണിയമ്മയെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം ഭാര്യയുടെ ജന്മനാട്ടിലും പിന്നീട് [[ചെറുതുരുത്തി]], [[മുതുതല]], [[മംഗലാംകുന്ന്]] തുടങ്ങി പല സ്ഥലങ്ങളിലും ഇടക്കാലങ്ങളിൽ താമസിച്ചശേഷം ഒടുവിൽ [[ശ്രീകൃഷ്ണപുരം|ശ്രീകൃഷ്ണപുരത്ത്]] സ്ഥിരതാമസമാക്കി.
വരി 16:
== കഥകളി രംഗത്ത് ==
മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന കലാസപര്യയിൽ ആയിരക്കണക്കിന് വേദികളിൽ നമ്പീശൻ ഗായകനായിട്ടുണ്ട്. ഗുരുനാഥൻ കലാമണ്ഡലം നീലകണ്ഠൻ നമ്പീശനോടൊപ്പവും സുഹൃത്ത് [[കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്|കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിനൊപ്പവും]] അദ്ദേഹം അവതരിപ്പിച്ച വേദികൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനിടയിൽ വിവിധ സ്ഥലങ്ങളിൽ സംഗീതാദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ കലാലയമായ കേരള കലാമണ്ഡലത്തിൽ തുടങ്ങിയ അദ്ധ്യാപനം [[ഇരിങ്ങാലക്കുട]] ഉണ്ണായി വാര്യർ സ്മാരക കലാനിലയം, [[പറശ്ശിനിക്കടവ്]] മുത്തപ്പൻ കഥകളിയോഗം, [[പേരൂർ]] ഗാന്ധിസദനം, [[മുംബൈ]], [[ഡൽഹി]]യിലെ ഇന്റർനാഷണൽ കഥകളി സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം തുടർന്നുപോന്നു. [[ആകാശവാണി]] [[കോഴിക്കോട്]] നിലയത്തിൽ പല തവണ അദ്ദേഹം കഥകളിപ്പദം അവതരിപ്പിച്ചിട്ടുണ്ട്.
 
നമ്പീശൻ കദകളിപ്പദങ്ങളിലെ പുതിയ പരീക്ഷണങ്ങളെ എതിർത്തു. കഥകളിയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ഭാവം നൽകാൻ അതിലെ സംഗീതം പര്യാപ്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
 
"https://ml.wikipedia.org/wiki/തിരൂർ_നമ്പീശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്