"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 132:
തുടർന്നു നടന്ന യുദ്ധത്തിൽ അർജ്ജുനൻ ബാണങ്ങളാൽ കർണ്ണനെ തീർത്തും പരവശനാക്കുകയുണ്ടായി . ആ സമയത്തു അർജ്ജുനൻ കർണ്ണനെ വധിക്കുകയുണ്ടായില്ല . അതുകണ്ടു കൃഷ്ണൻ അർജ്ജുനനെ ശാസിച്ചു . തുടർന്ന് കർണ്ണൻ വീണ്ടും ഉന്മേഷവാനായി യുദ്ധം തുടങ്ങിയെങ്കിലും പണ്ട് കിട്ടിയ ബ്രാഹ്മണശാപത്താൽ കർണ്ണന്റെ തേരിന്റെ ഇടത്തേചക്രം ഭൂമിയിൽ താണുപോയി . തേര് ഇളകുകയുണ്ടായില്ല . കൂടാതെ പരശുരാമന്റെ ശാപത്താൽ [[ബ്രഹ്‌മാസ്‌ത്രം|ബ്രഹ്മാസ്ത്രം]] വേണ്ടവിധം തോന്നുകയുണ്ടായില്ല . കർണ്ണൻ ആകപ്പാടെ പരിഭ്രമിച്ചു നടുങ്ങിപ്പോയി . തന്റെ വധകാലം അടുത്തെന്നോർത്തു അദ്ദേഹം സഹിക്കാനാകാതെ ധർമ്മത്തെ അധിക്ഷേപിച്ചു . തുടർന്ന് അർജ്ജുനന്റെ അസ്ത്രങ്ങളേറ്റുകൊണ്ടു തേരിൽ നിന്നും ചാടിയിറങ്ങിയ കർണ്ണൻ തന്റെ രണ്ടു കയ്യുംകൊണ്ടു രഥചക്രത്തെ പിടിച്ചു പൊക്കിനോക്കി . ഫലമുണ്ടായില്ല . രഥചക്രം അണുമാത്രം പോലുമിളകിയില്ല .ആ തത്രപ്പാടിൽ കർണ്ണൻ ദിവ്യമായ തന്റെ രഥചക്രങ്ങളെ വലിക്കവേ ഭൂമണ്ഡലത്തെയാകെ നാലംഗുലം വലിച്ചുയർത്തിക്കളഞ്ഞു .
എന്നിട്ടും രഥചക്രം ഇളകിയില്ല .
തുടർന്ന് അയാൾ കൃഷ്ണനും അർജ്ജുനനും നേരെ അസ്ത്രവര്ഷം ചെയ്തു തുടങ്ങി . ഉത്തമാസ്ത്രങ്ങളിൽ ഏതെങ്കിലും കൊണ്ട് കർണ്ണനെ വധിക്കുവാൻ കൃഷ്ണൻ അർജ്ജുനനോട് ആവശ്യപ്പെട്ടു . അതുകേട്ടു അർജ്ജുനൻ ഭയാനകമായ രൗദ്രാസ്ത്രം ജപിച്ചുവിടാൻ തുടങ്ങവേ കർണ്ണന്റെ തേർചക്രം വീണ്ടും കുറേക്കൂടികർണ്ണൻ താണുപൂർവ്വാധികം പോയിശക്തിയോടെ .യുദ്ധം അതുകണ്ടുതുടർന്നു അർജ്ജുനൻ ആ അസ്ത്രം കര്ണ്ണന് നേരെ പ്രയോഗിച്ചില്ല.
പിന്നീട് നടന്ന സംഭവങ്ങളെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു .
 
അസ്ത്രൈരസ്ത്രാണിരാധേയ പ്രത്യഹന്സവ്യസാചിന <br/>
ചക്രേ ചാഭ്യാധികം പാർത്ഥസ്ത്വ വീര്യം പ്രതി ദർശയൻ(56)<br/>
തതഃ കൃഷ്ണോർജ്ജുനം ദൃഷ്ട്വാ കർണ്ണാസ്ത്രേണാഭിപീഡിതം<br/>
അഭ്യസ്യേത്യബ്രവീത് പാർത്ഥമാധിഷ്ഠാസ്ത്രമനുത്തമം(57)<br/>
[BORI Critical Edition പ്രകാരം കർണ്ണപർവ്വം , അദ്ധ്യായം 66 , ശ്ളോകങ്ങൾ 56 , 57 ]
 
(ഭാഷാ അർത്ഥം ) സവ്യസാചിയായ അർജ്ജുനന്റെ അസ്ത്രങ്ങളെ തന്റെ അസ്ത്രങ്ങൾ കൊണ്ട് അടക്കി അർജ്ജുനനെക്കാൾ മേലെയാണ് തന്റെ വീര്യമെന്നു കർണ്ണൻ കാണിച്ചു . കർണ്ണന്റെ അസ്ത്രങ്ങളാൽ പീഡിതനായ അർജ്ജുനനെ കണ്ടിട്ട് (''കൃഷ്ണോർജ്ജുനം ദൃഷ്ട്വാ കർണ്ണാസ്ത്രേണാഭിപീഡിതം''); അർജ്ജുനനോട് ഉത്തമമായ ഏതെങ്കിലും അസ്ത്രമെടുത്തു പ്രയോഗിക്കാൻ കൃഷ്ണൻ ആവശ്യപ്പെടുന്നു .
 
ഉത്തമാസ്ത്രങ്ങളിൽ ഏതെങ്കിലും കൊണ്ട് കർണ്ണനെ വധിക്കുവാൻ കൃഷ്ണൻ അർജ്ജുനനോട് ആവശ്യപ്പെട്ടു . അതുകേട്ടു അർജ്ജുനൻ ഭയാനകമായ രൗദ്രാസ്ത്രം ജപിച്ചുവിടാൻ തുടങ്ങവേ കർണ്ണന്റെ തേർചക്രം വീണ്ടും കുറേക്കൂടി താണു പോയി . അതുകണ്ടു അർജ്ജുനൻ ആ അസ്ത്രം കര്ണ്ണന് നേരെ പ്രയോഗിച്ചില്ല.
തുടർന്ന് കലങ്ങിയ കണ്ണുകളോടെ കർണ്ണൻ അർജ്ജുനനോട് താൻ തേർചക്രം ഉയർത്തുന്നതുവരെ തന്റെ മേല് ബാണം പ്രയോഗിക്കരുതെന്നും , ധർമ്മത്തെയോർത്തു അർജ്ജുനൻ കുറച്ചു ക്ഷമിക്കണമെന്നും കെഞ്ചി . എന്നാൽ കൃഷ്ണൻ അതിനു ചുട്ട മറുപടി നൽകി . " ധർമ്മത്തെക്കുറിച്ചു പറയാൻ കർണ്ണനെന്തവകാശം ? ഭീമനെ വിഷച്ചോറൂട്ടിയപ്പോഴും, ദുര്യോധനനോട് ചേർന്ന് അരക്കില്ലത്തിലിട്ടു പാണ്ഡവരെ കത്തിക്കാൻ ശ്രമിച്ചപ്പോഴും, രജസ്വലയായ കൃഷ്ണയെ സഭയിലിട്ടു വസ്ത്രാക്ഷേപം ചെയ്തപ്പോഴും , ശകുനിയോടൊപ്പം ചതിച്ചൂതു നടത്തിയപ്പോഴും കർണ്ണന്റെ ധർമ്മം എവിടെപ്പോയിരുന്നു , പതിമൂന്നുവര്ഷം കഴിഞ്ഞു പാണ്ഡവർ തിരികെ വന്നപ്പോൾ അവർക്കുള്ള രാജ്യം കൊടുക്കാൻ നീ വിസമ്മതിച്ചിലേ, അന്നൊക്കെ നിന്റെ ധർമ്മം എവിടെപ്പോയിരുന്നു ? അപ്പോഴൊന്നുമില്ലാത്ത ധർമ്മത്തിന് വേണ്ടി ഇപ്പോഴെന്തിനാണ് വ്യര്ഥമായി പുലമ്പുന്നത് ? എന്തായാലും നിന്നെ വിടുകയില്ല " കൃഷ്ണൻ പറഞ്ഞു . കർണ്ണൻ അതുകേട്ടു ലജ്ജിച്ചു തലകുനിച്ചു നിന്നുപോയി .
തുടർന്നു ലജ്ജിതനായ കർണ്ണൻ വീണ്ടും യുദ്ധമാരംഭിച്ചു . ആഗ്നേയം , വാരുണം , വായ്വയം തുടങ്ങിയ ദിവ്യാസ്ത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പ്രയോഗിച്ചശേഷം , വജ്രാഭമായി തീ പോലെ എരിയുന്ന ഒരു ശരം
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്