"കുന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,794 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...)
 
 
പിൽകാലത്ത്‌ ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ കുന്തി വിവാഹം കഴിച്ചു. പാണ്ഡുവിന്‌ ശാപം നിമിത്തം മക്കളുണ്ടാകില്ലായിരുന്നു. കുന്തി തനിക്കു ലഭിച്ച വരം ഉപയോഗിച്ച്‌ [[യുധിഷ്ഠിരൻ]], [[ഭീമൻ]], [[അർജുനൻ]] എന്നിവർക്ക്‌ ജന്മം നൽകി. ഇതേ വരം ഉപയോഗിച്ച്‌ [[മാദ്രി|മാദ്രിയും]] രണ്ടുപേർക്ക്‌ ജന്മം നൽകി - [[നകുലൻ|നകുലനും]] [[സഹദേവൻ|സഹദേവനും]].
 
==ജീവിതം==
കുന്തിയുടെ ജീവിതം ദുഃഖസംപൂർണ്ണമായിരുന്നു . കന്യകയായിരിക്കുമ്പോൾ മുതൽ കുന്തിക്ക് പുത്രദുഃഖം അനുഭവിക്കേണ്ടി വന്നു . കർണ്ണൻ ജനിച്ച ശേഷം തേജസ്വിയായ ആ കുഞ്ഞിനെ ഒരു നോക്കു കാണുവാൻ മാത്രമേ കുന്തിക്കു സാധിച്ചുള്ളൂ . അവനെ ലാളിക്കുവാനും വളർത്തുവാനുമുള്ള ഭാഗ്യം സിദ്ധിച്ചത് തേരാളിയായ അതിരഥനും രാധാദേവിക്കും ആയിരുന്നു . സ്വർണ്ണവർണ്ണമായ ആജന്മ കവചകുണ്ഡലങ്ങൾ ധരിച്ചു വിളങ്ങിയിരുന്ന ആ ക്ഷത്രിയബാലന്‌ സൂതനായി വളരേണ്ടി വന്നു . കുന്തി ഇതെല്ലാം ചാരന്മാരിലൂടെ അറിഞ്ഞികൊണ്ടിരുന്നെങ്കിലും അവൾക്കു ഒന്നും ചെയ്യാനായില്ല . സംഗതി പുറത്തായാൽ തന്റെ സല്പ്പേരിനും യശസ്സിനും കളങ്കമുണ്ടാകുമെന്നു കുന്തി ഭയന്നു .
 
യോദ്ധാക്കളുടെ അഭ്യാസക്കളരിയിൽ വച്ച് തന്റെ നാലാമത്തെ പുത്രനായ അർജ്ജുനനും പ്രഥമപുത്രനായ കർണ്ണനും പരസ്പരം കൊല്ലാൻ തയ്യാറെടുക്കുന്നത് കണ്ടു കുന്തി ദുഃഖം സഹിക്കവയ്യാതെ മോഹാലസ്യപ്പെട്ടു വീണു . കർണ്ണനെ പാണ്ഡവർ ജാതി പറഞ്ഞു അവഹേളിച്ചിട്ടും കുന്തിക്ക് അവന്റെ സത്യാവസ്ഥ വെളിപ്പെടുത്തുവാൻ തോന്നാത്തത് കർണ്ണന്റെ ജീവിതം കൂടുതൽ അവതാളത്തിലാക്കി .കുന്തി അപ്പോൾ ആ വേദിയിലുണ്ടായിരുന്നതുമാണ് . കർണ്ണൻ എന്നെന്നേക്കുമായി ദുഷ്ടനായ ദുര്യോധനൻറെ കെണിയിൽ പെട്ടുപോയി . കുന്തിക്ക് അതും കാണേണ്ടി വന്നു .
 
പാണ്ഡുവുമായി കുടുംബജീവിതമാരംഭിച്ച കുന്തിക്ക് ആ ബന്ധത്തെ തുടർന്നു കൊണ്ടുപോകാനുമായില്ല . പാണ്ഡു മുനിശാപത്താൽ നേരത്തേ മരണപ്പെട്ടു . പാണ്ഡുവിന്റെ മറ്റൊരു ഭാര്യയായ മാദ്രിയിൽ ജനിച്ച നകുലൻ സഹദേവൻ തുടങ്ങിയ ഇരട്ട കുട്ടികളേയും കുന്തിക്ക് തന്നെ വളർത്തേണ്ടതായി വന്നു . മാദ്രി രാജാവിനോടൊപ്പം മൃത്യു പൂകിയതാണ് കാരണം . അഞ്ചു മക്കളുമായി കുന്തി ഹസ്തിനാപുരിയിൽ ചെന്ന് കയറി .
എന്നാൽ അവിടെവച്ചു ഭീമസേനൻ കൗരവരിൽ സ്പര്ധയുണ്ടാക്കിവച്ചു .അതുകാരണം കൗരവർ കുന്തിയേയും മക്കളെയും നിരന്തരം ദ്രോഹിച്ചു കൊണ്ടിരുന്നു . കൗരവരുടെ കുതന്ത്രങ്ങളാൽ പാണ്ഡവർക്ക് രാജയമുപേക്ഷിച്ചു വനവാസം ചെയ്യേണ്ടതായി വന്നു . വനത്തിൽ ഭിക്ഷാടനം ചെയ്തുകൊണ്ട് അവർ കഴിഞ്ഞു കൂടി . അതിനു ശേഷമാണ് പാഞ്ചാലീ സ്വയംവരത്തിൽ പാണ്ഡവർ പാഞ്ചാലിയെ നേടിയത് . രാജപുത്രിയുമായി രാജകൊട്ടാരത്തിൽ കഴിയേണ്ട പാണ്ഡവർ വനത്തിലെ കുടിലിൽ അന്തിയുറങ്ങി . തുടർന്ന് ദ്രുപദന്റെ ഇടപെടൽ കാരണം പാണ്ഡവർക്ക് രാജ്യം തിരികെ ലഭിച്ചെങ്കിലൂം , കൗരവരുടെയും ദുര്യോധനന്റെയും ചൂതാട്ടത്താൽ വീണ്ടും വനവാസികളാകേണ്ടി വന്നു . പന്ത്രണ്ടു കൊല്ലം വനവാസവും ഒരു കൊല്ലം അജ്ഞാതവാസവും പാണ്ഡവർ അനുഭവിക്കുന്നതിനും കുന്തി മൂകസാക്ഷിയാകേണ്ടി വന്നു . സ്വന്തം മക്കളുടെ ഭാഗ്യഹീനതയും ദുർവിധിയുമോർത്തു ആ മാതാവ് അത്യന്തം ദുഃഖിച്ചു .
 
അതിനുശേഷം നടന്ന കുരുക്ഷേത്രയുദ്ധത്തിൽ കൃഷ്ണന്റെ സഹായത്താൽ വല്ലപാടും പാണ്ഡവർ വിജയം നേടിയെങ്കിലും , കുന്തിക്ക് ദുഃഖം വർദ്ധിച്ചതേയുള്ളൂ . അതിനു കാരണവുമുണ്ട് . തന്റെ പ്രഥമ പുത്രനായ കർണ്ണൻ , അനുജനായ അർജ്ജുനന്റെ കരങ്ങളാൽ മരണമടഞ്ഞതാണ് കുന്തിയെ അത്യധികമായി ദുഃഖിപ്പിച്ചത് . അതോടെ ഗാന്ധാരിക്കു സമാനമായ പുത്രദുഃഖം കുന്തിക്കുമുണ്ടായി . രാജകൊട്ടാരത്തിൽ മക്കളുടെ ഐശ്വര്യം ഭുജിച്ചു സന്തോഷത്തോടെ വാഴുവാൻ കുന്തിക്കായില്ല . [[കർണ്ണൻ|കർണ്ണനു]] വേണ്ടി കുന്തി ദിവസവും ശ്രാദ്ധകർമ്മങ്ങളും ദാനവും ചെയ്തുകൊണ്ട് മൗനമായി വസിച്ചു .
 
 
തുടർന്ന് ഭീമന്റെ ഭർസനം കൊണ്ട് മനസ്സിടിഞ്ഞു ഗാന്ധാരിയും ധൃതരാഷ്ട്രരും വനത്തിലേക്ക് പോകുമ്പോൾ അവർക്കു ഒപ്പം കുന്തിയും കൂടി . ആർക്കും കുന്തിയെ പിന്തിരിപ്പിക്കാനായില്ല . കർണ്ണൻ മരിച്ച ദുഃഖമായിരുന്നു കുന്തിയെ അതിനു പ്രേരിപ്പിച്ചത് . കർണ്ണന്റെ നാമം മറക്കരുതെന്നും , സഹദേവനെ നന്നായി നോക്കണമെന്നും ധർമ്മപുത്രരെ ചട്ടം കെട്ടിയിട്ട് കുന്തി വനത്തിലേക്ക് പോയി . അതിന്റെ മൂന്നാം വർഷം ഒരു കാട്ടുതീയിൽ പെട്ട് അവൾ ജ്യേഷ്ഠനായ ധൃതരാഷ്ട്രരോടും , ജ്യേഷ്ഠത്തിയായ ഗാന്ധാരിയോടുമൊപ്പം മരണമടഞ്ഞു . അതോടെ കുന്തിയുടെ നിർഭാഗ്യകരമായ ജീവിതം അവസാനിച്ചു .
 
==അവലംബം==
<references/>
1,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2525301" എന്ന താളിൽനിന്ന് ശേഖരിച്ചത്