"ദ്രുമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
ശ്രീകൃഷ്ണന്റെ അളിയനായ [[രുക്മി|രുക്മി]] ഒരിക്കൽ ധനുർവേദവും അസ്ത്രവിദ്യകളും പഠിക്കാനായി ഗുരുവിനെ അന്വേഷിച്ച് അലഞ്ഞു നടന്നു . വഴിയിൽ വച്ച് അദ്ദേഹം ചില ബ്രാഹ്മണരെ കാണുകയും അവർ അദ്ദേഹത്തിന് ദ്രോണാചാര്യരുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു . എന്നാൽ രുക്മി അതുകൊണ്ടു തൃപ്തനായില്ല . ദ്രോണർ ആ സമയം കുരുപാണ്ഡവരുടെ ഗുരുവാണ് . തനിക്കു ഭാരതീയർക്ക് അജ്ഞാതമായ ചില രഹസ്യവിദ്യകൾ പഠിക്കണമെന്ന് രുക്മി ആഗ്രഹിച്ചു . അപ്പോഴാണ് രുക്മി ദ്രുമനെക്കുറിച്ചു മനസ്സിലാക്കിയത് .അതിനുശേഷം ദ്രുമനെ അന്വേഷിച്ചു രുക്മി നടന്നു . അപ്പോഴാണ് അദ്ദേഹം ഗന്ധമാദനപർവ്വതത്തിൽ ഭാര്യാപുത്രാദികളോടൊപ്പം വന്നിട്ടുണ്ടെന്ന വാർത്ത കേട്ടത് . രുക്മി ഉടനെ ഗന്ധമാദനപർവ്വതത്തിലെത്തി ദ്രുമാവിന്റെ ശിഷ്യത്വം സ്വീകരിച്ചു .
 
ദ്രുമാവ് രുക്മിക്ക് ചതുഷ്‌പാദങ്ങളോട് കൂടിയ ധനുർവേദം മുഴുവനും പഠിപ്പിച്ചു . കൂടാതെ , അക്കാലത്തു ഭാരതീയർക്ക് അജ്ഞാതമായിരുന്ന അനേകമനേകം രഹസ്യവിദ്യകളും രുക്മിയെ ദ്രുമാവ് പഠിപ്പിച്ചു . ദ്രോണർക്കുപോലുമറിയാത്തതായ അനേകം യുദ്ധമുറകളും , ആയുധവിദ്യകളും രുക്മിക്കു പരിചയപ്പെടുത്തിക്കൊടുത്തു . ഇതിനൊക്കെ പുറമെ , അർജ്ജുനന്റെ ഗാണ്ഡീവത്തോടു കിടപിടിക്കുന്ന '''ഐന്ദ്രം''' അഥവാ '''വിജയം''' എന്ന ചാപവും ദ്രുമാവ് രുക്മിക്കു നൽകി അനുഗ്രഹിച്ചു . ഈ വിജയചാപം ഒരിക്കൽ വിശ്വകർമ്മാവ് പണിതു ഇന്ദ്രന് നൽകിയതാണ് . (NB ശ്രദ്ധിക്കുക : കർണ്ണന്റെ വിജയചാപം , ശിവൻ പരശുരാമന് കൊടുത്തതാണ് .പരശുരാമനിൽ നിന്നുമാണ് അത് കര്ണ്ണന് ലഭിച്ചത് ).<ref name="test2">[http://www.sacred-texts.com/hin/m05/m05159.htm KMG Translation of Mahabharatha ]മഹാഭാരതം, ഉദ്യോഗപർവ്വം , അദ്ധ്യായം 158 </ref><ref name="test3">[സ്കന്ദപുരാണം , പ്രഭാസഖണ്ഡം]</ref><ref name="test3test4">[ഹരിവംശപുരാണം , വിഷ്ണുപർവ്വം , അദ്ധ്യായം 59]</ref>
 
 
"https://ml.wikipedia.org/wiki/ദ്രുമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്