"ദ്രുമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ദ്രോണാചാര്യനേക്കാൾ ജ്ഞാനിയും ശ്രേഷ്ഠനുമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ദ്രോണാചാര്യനേക്കാൾ ജ്ഞാനിയും ശ്രേഷ്ഠനുമായ ധനുർവേദാചാര്യനാണ് '''ദ്രുമൻ''' അഥവാ '''ദ്രുമാവ്''' . ഇദ്ദേഹം കിംപുരുഷന്മാരുടെയും മ്ളേച്ഛരുടേയും അസ്ത്രവിദ്യാചാര്യനായിരുന്നു . ആര്യദേശത്തു ദ്രോണർ ഗുരുവായിരുന്നതുപോലെ മ്ളേച്ഛദേശത്ത് ദ്രുമനും (ദ്രുമാവ് ) ഗുരുവായിരുന്നു . കുബേരന്റെ സഭയിലെ സാമാജികനായ ഇദ്ദേഹം കിന്നരന്മാരുടെ നേതാവുമാണ് . ഈ ദ്രുമൻ ചിരഞ്ജീവിയാണ്. <ref name="test1">[http://www.sacred-texts.com/hin/m02/m02010.htm KMG Translation of Mahabharatha ]മഹാഭാരതം ,സഭാപർവ്വം , അദ്ധ്യായം 10 </ref>
 
==മറ്റു വിവരങ്ങൾ==
*'''രുക്മിയും ദ്രുമാവും'''
 
ശ്രീകൃഷ്ണന്റെ അളിയനായ [[രുക്മി|രുക്മി]] ഒരിക്കൽ ധനുർവേദവും അസ്ത്രവിദ്യകളും പഠിക്കാനായി ഗുരുവിനെ അന്വേഷിച്ച് അലഞ്ഞു നടന്നു . വഴിയിൽ വച്ച് അദ്ദേഹം ചില ബ്രാഹ്മണരെ കാണുകയും അവർ അദ്ദേഹത്തിന് ദ്രോണാചാര്യരുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു . എന്നാൽ രുക്മി അതുകൊണ്ടു തൃപ്തനായില്ല . ദ്രോണർ ആ സമയം കുരുപാണ്ഡവരുടെ ഗുരുവാണ് . തനിക്കു ഭാരതീയർക്ക് അജ്ഞാതമായ ചില രഹസ്യവിദ്യകൾ പഠിക്കണമെന്ന് രുക്മി ആഗ്രഹിച്ചു . അപ്പോഴാണ് രുക്മി ദ്രുമനെക്കുറിച്ചു മനസ്സിലാക്കിയത് .അതിനുശേഷം ദ്രുമനെ അന്വേഷിച്ചു രുക്മി നടന്നു . അപ്പോഴാണ് അദ്ദേഹം ഗന്ധമാദനപർവ്വതത്തിൽ ഭാര്യാപുത്രാദികളോടൊപ്പം വന്നിട്ടുണ്ടെന്ന വാർത്ത കേട്ടത് . രുക്മി ഉടനെ ഗന്ധമാദനപർവ്വതത്തിലെത്തി ദ്രുമാവിന്റെ ശിഷ്യത്വം സ്വീകരിച്ചു .
 
ദ്രുമാവ് രുക്മിക്ക് ചതുഷ്‌പാദങ്ങളോട് കൂടിയ ധനുർവേദം മുഴുവനും പഠിപ്പിച്ചു . കൂടാതെ , അക്കാലത്തു ഭാരതീയർക്ക് അജ്ഞാതമായിരുന്ന അനേകമനേകം രഹസ്യവിദ്യകളും രുക്മിയെ ദ്രുമാവ് പഠിപ്പിച്ചു . ദ്രോണർക്കുപോലുമറിയാത്തതായ അനേകം യുദ്ധമുറകളും , ആയുധവിദ്യകളും രുക്മിക്കു പരിചയപ്പെടുത്തിക്കൊടുത്തു . ഇതിനൊക്കെ പുറമെ , അർജ്ജുനന്റെ ഗാണ്ഡീവത്തോടു കിടപിടിക്കുന്ന '''ഐന്ദ്രം''' അഥവാ '''വിജയം''' എന്ന ചാപവും ദ്രുമാവ് രുക്മിക്കു നൽകി അനുഗ്രഹിച്ചു . ഈ വിജയചാപം ഒരിക്കൽ വിശ്വകർമ്മാവ് പണിതു ഇന്ദ്രന് നൽകിയതാണ് . (ശ്രദ്ധിക്കുക : കർണ്ണന്റെ വിജയചാപം , ശിവൻ പരശുരാമന് കൊടുത്തതാണ് .പരശുരാമനിൽ നിന്നുമാണ് അത് കര്ണ്ണന് ലഭിച്ചത് ).<ref name="test2">[http://www.sacred-texts.com/hin/m05/m05159.htm KMG Translation of Mahabharatha ]മഹാഭാരതം, ഉദ്യോഗപർവ്വം , അദ്ധ്യായം 158 </ref><ref name="test3">[സ്കന്ദപുരാണം , പ്രഭാസഖണ്ഡം]</ref>
 
*'''ദ്രുമാവിന്റെ ശിഷ്യന്മാർ'''
ഭഗദത്തൻ മുതലായ മ്ളേച്ഛന്മാർ , ചീനന്മാർ , ബർബ്ബരൻമാർ , പർവ്വതവാസികൾ , അമിതൗജാവ്, രുക്മി , ജരാസന്ധൻ,ശിശുപാലൻ തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യഗണത്തിലുണ്ട് .
 
*ഇദ്ദേഹം യുധിഷ്ഠിരന്റെ രാജസൂയത്തിൽ സംബന്ധിച്ചിരുന്നു .
 
*ആര്യദേശത്ത് ദ്രോണാചാര്യർ പ്രസിദ്ധനായിരുന്നതുപോലെ , മ്ളേച്ഛദേശത്ത് ദ്രുമാവും പ്രസിദ്ധനായിരുന്നു . ഇദ്ദേഹം ഇന്ദ്രന്റെ സുഹൃത്തും , ശിവനെ പ്രസാദിപ്പിച്ച് ധനുർവേദം, സർവ്വാസ്ത്രശാസ്ത്രങ്ങൾ എന്നിവ വരമായി നേടിയ മഹാനുമാണ് . ചിരഞ്ജീവിയായ ഇദ്ദേഹം കൈലാസത്തിലും കുബേരന്റെ സഭയിലും ശോഭിക്കുന്നു .
 
'''NB:'''ദ്രുമാവിനു ശിഷ്യപ്പെട്ട രുക്മിയെ ജയിക്കുവാൻ സാക്ഷാൽ കൃഷ്ണനും ബലരാമനും മാത്രമേ സാധിക്കുമായിരുന്നുള്ളൂ . അതുകൊണ്ടാണ് കൃഷ്ണൻ അദ്ദേഹത്തെ ബാലരാമനെക്കൊണ്ട് ചൂതുകളിക്കിടയിൽ കൊല്ലിക്കുന്നത് . ആയുധമേന്തിയെ രുക്മിയെ പോരിൽ ജയിക്കുവാൻ കൃഷ്ണനല്ലാതെ മറ്റാർക്കും സാധ്യമല്ല .
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ദ്രുമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്