"ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
 
അലങ്കൃത പീഠത്തിൽ സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂർവ്വം പൂജാരി ഇവരെ പൂജിക്കുന്നു. സ്ത്രീകൾ എവിടെ മാനിക്കപ്പെടുന്നുവോ അവിടെ ദേവതമാർ ആനന്ദിക്കുന്നുവെന്ന സങ്കല്പവും സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്പവുമാണ് ഇത്തരമൊരു പൂജയുടെ പൊരുൾ. <ref>http://www.hindu.com/2007/12/22/stories/2007122253430300.htm</ref>
 
==വിശ്വാസം==
 
സർവാഭീഷ്ടവരദായിനിയും ഭക്തജനസംരക്ഷകയുമായ ദുർഗ്ഗാദേവി പല രൂപത്തിലും നാമത്തിലും അറിയപ്പെടുന്നു. ദുഃഖനാശിനിയുമാണ് ദുർഗ്ഗ. ആപത്ത് അകറ്റുന്ന ഭദ്രകാളിയെന്നും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയെന്നും വിദ്യാദേവിയായ സരസ്വതിയെന്നുമൊക്കെ വിളിച്ചു വരുന്ന ആദിപരാശക്തിയും പരമാത്മ ശക്തിസ്വരൂപിണിയുമായ ആ ജഗദംബിക ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് സർവ്വമംഗളദായിനിയായി ചക്കുളത്ത്കാവ്‌ ക്ഷേത്രത്തിൽ കുടികൊള്ളുന്നു എന്നാണു വിശ്വാസം. ജീവിതവിജയത്തിനായി നല്ല പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഈശ്വരന്റെ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് ഭാവങ്ങൾ. ഭക്തർക്കു അറിവ്, ഐശ്വര്യം, ശക്തി എന്നിവയും ഒടുവിൽ മോക്ഷവും പ്രദാനം ചെയ്യുന്നത് ദേവി തന്നെ. ഹൈന്ദവ വിശ്വാസപ്രകാരം പരാശക്തിക്ക് സ്വന്തം മക്കളായ സൃഷ്ടികളോട് മാതൃ സവിശേഷമായ വാത്സല്യം ആണ് ഉള്ളത്. ഈ പ്രപഞ്ചം സൃഷ്ടിച്ചതും, പരിപാലിക്കുന്നതും, അവസാനം സംഹരിക്കുന്നതും ആദിശക്തിയാണെന്ന് ദേവീഭാഗവതം പറയുന്നു. ത്രിമൂർത്തികൾ പോലും അമ്മയുടെ ത്രിഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ്. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമാണ് ഭഗവതി. പ്രകൃതിയും, പരബ്രഹ്മവും, കുണ്ഡലിനീ ശക്തിയും, ജീവനും, ബുദ്ധിയും, കലാകാവ്യങ്ങളും എല്ലാം ജഗദംബിക തന്നെ. ജീവാത്മാവായ മക്കൾ പരമാത്മാവായ അമ്മയിൽ സ്വയം സമർപ്പിക്കുകയാണ് എന്ന് വിശ്വാസം.
 
==എത്തിച്ചേരുവാൻ==
തിരുവല്ല നഗരത്തിൽ നിന്നും 12 കിലോമീറ്റർ മാറിയാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
"https://ml.wikipedia.org/wiki/ചക്കുളത്തുകാവ്_ഭഗവതി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്