"ശ്രീലങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91:
 
1948 [[ഫെബ്രുവരി 4]]-നാണ്‌ ശ്രീലങ്ക, കോമൺവെൽത്ത് ഓഫ് സിലോൺ എന്ന പേരിൽ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായത്.
1956-ലെ തിരഞ്ഞെടുപ്പിൽ യു എൻ പി പരാജയപ്പെട്ടു. സോളമൻ ബണ്ഡാരനായകെ യുടെ ശ്രീലങ്കാ ഫ്രീഡം പാർട്ടി (SLFP), ഫിലിപ്പ് ഗുണ വർദ്ദയുടെ വിപ്ലവകാരി ലങ്കാ സമസമാജ പാർട്ടി, എന്നിവയുൾപ്പെട്ട സഖ്യമായ മഹാജന എക് സത്ത് പെരയുനയ്ക്കായിരുന്നു ജയം.പ്രധാനമന്ത്രിയായ ഖണ്ഡാരനായകെ സിംഹളയെ ഏകഭാഷയായി പ്രഖ്യാപിച്ചു.ബുദ്ധമതത്തിന് മറ്റു മതങ്ങളേക്കാൾ പ്രാൽസാഹനവും നൽകി.തമിഴ് ജനവിഭാഗത്തിന് കൂടുതൽ പൗരാവകാശങ്ങൾ നൽകാനുള്ള ഖണ്ഡാരനായ കെയുടെശ്രമം യുഎൻപി യുടെ എതിർപ്പു കൊണ്ട് നടന്നില്ല. യു പി എൻ നേതാവ് ജെ.ആർ.ജയവർദ്ദന നടത്തിയ കാൻഡി മാർച്ചിലായിരുന്നു തമിഴരുടെ ഭാവി മാറി മറിഞ്ഞത്. ഇത് തമിഴ് ജനതയെ അസ്വസ്തമാക്കുകയും,1958-ൽ കലാപങ്ങൾക്ക് കാരണമാകുകയും ചെയ്തു.1959 സെപ്റ്റംബറിൽ ബണ്ഡാരനായക വധിക്കപ്പെട്ടു.1960 ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഖണ്ഡാരയുടെ ഭാര്യ സിരി മാവോ പ്രധാനമന്ത്രിയായി. ലോകത്തിലെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയും ഇവരാണ്. സോഷ്യലിസ്റ്റ് നയവും ദേശസാൽകരണവും സിരിമാവോ നടപ്പിലാക്കി.1972-ൽസിരിമാവോയുടെ ഭരണകാലത്താണ് ശ്രീലങ്ക റിപ്പബ്ലിക്കായി മാറിയത്. സിംഹളയെ ഔദ്യോഗിക ഭാഷയായും തീരുമാനിക്കപ്പെട്ടു. ഇത്തരത്തിലുള്ള തമിഴ് വിരുദ്ധമായ നടപടികളുടെ ഫലമായി, ഇതേ വർഷം [[ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം]] എന്ന സായുധതീവ്രവാദ വിപ്ലവ സംഘടനക്ക് കാരണമായിത്തീർന്നു. 1977 ലെ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് വിരുദ്ധരും സിംഹള പക്ഷപാതികളുമായ യു എൻ പി അധികാരത്തിലെത്തി.ജെ.ആർ ജയവർദ്ദനെ (ജൂനിയർ റിച്ചാർഡ്) ആയിരുന്നു പ്രധാനമന്ത്രി.എ .അമൃതലിംഗം നയിക്കുന്ന തമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട്(TULF)ആയിരുന്നു പ്രതിപക്ഷം.ജയവർധനെയുടെ ഭരണക്കുടം തമിഴ് ജനതയോട് ആതീവ വിവേചനത്തോടെയാണ് പെരുമാറിയത്.സർക്കാർ പല പദ്ധതികളിലൂടെയും കൊളംബോയിലെ തമിഴരെ ആട്ടിപ്പായിക്കാൻ ശ്രമിച്ചു.ഇതോടെ തമിഴർ നാടുവിടാൻ തുടങ്ങി. പലരും ഇൻഡ്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറി. എന്നാൽ തമിഴ് ഭൂരിപക്ഷമുണ്ടായിരുന്ന വടക്കൻ പ്രദേശങ്ങങ്ങളിൽ സിംഹള വിരുദ്ധതരംഗം ശക്തി പ്രാപിക്കാൻ തുടങ്ങി.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ശ്രീലങ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്