"ശ്രീലങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേർത്തു ,അക്ഷര പിശക്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 87:
1505-ൽ പോർച്ചുഗീസുകാർ ആദ്യമായി ശ്രീലങ്കയിലെത്തി. ഇക്കാലത്ത് ഇവർ [[മലേഷ്യ|മലയായിലെ]] [[മലാക്ക|മലാക്കയിൽ]] ഒരു വ്യാപാരകേന്ദ്രം തുറന്നു. മലാക്കയിൽ നിന്നും ചരക്കു കയറ്റി വരുന്ന പോർച്ചുഗീസ് കപ്പലുകൾ [[ഗുഡ് ഹോപ്പ് മുനമ്പ്]] ചുറ്റിയുള്ള നീണ്ട യാത്രക്കു മുൻപായുള്ള ഇടത്താവളമായാണ്‌ ശ്രീലങ്കയെ ഉപയോഗപ്പെടുത്തിയിരുന്നത്. മുസ്ലിം വ്യാപാരികൾക്ക് മേൽക്കോയ്മയുണ്ടായിരുന്ന തുറുമുഖ നഗരമായ കൊളംബോയിൽ താവളമടിച്ച് പോർച്ചുഗ്രീസുകാർ തങ്ങളുടെ ആധിപത്യ മു റപ്പിച്ചു. സിംഹളരെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ തുടങ്ങിയ പോർച്ചുഗ്രീസുകാരെ ബുദ്ധമതക്കാർ എതിർത്തു.കാർഡിയയിലെ രാജാവ് ഡച്ചുകാരുടെ സഹായം തേടിയത് അങ്ങനെയാണ്.[[കൊളംബോ|കൊളംബോയും]] ഗാളും ശ്രീലങ്കയുടെ പടിഞ്ഞാറുവശത്തുള്ള പ്രധാനപ്പെട്ട തുറമുഖങ്ങളായി മാറി. 1660-ൽ ഡച്ചുകാർ ചോർച്ചുഗലിനെ തുരുത്തി കാൻഡിയ ഒഴികെയുള്ള ഭാഗമെല്ലാം തങ്ങളുടെ അധീനതയിലാക്കി;1641-ൽ ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും മലാക്ക പിടിച്ചടക്കുകയും തുടർന്ന് 1656-ൽ കൊളംബോയും അവരുടെ അധീനതയിലാക്കി മാറ്റുകയും ചെയ്തു.
ഡച്ചുകാരുടെ സുദീർഘമായ സാന്നിധ്യം, ഇന്നും സങ്കരവർഗ്ഗക്കാരായ ബർഗർമാരിലൂടെ ശ്രീലങ്കയിൽ ദർശിക്കാനാകും.
1919-ൽ സിലോൺ നാഷണൽ കോൺഗ്രസ് രൂപമെടുത്തു.ഇതോടെ ഇൻഡ്യയെ മാതൃകയാക്കി സ്വാതന്ത്രദാഹം ശക്തമായി. മുപ്പതുകളിലാണ് സ്വാതന്ത്രം ആവശ്യപ്പെട്ടുള്ള പ്രക്ഷോപം ആരംഭിച്ചത്.1935-ൽ യൂത്ത് ലീഗ് എന്ന സംഘടനയിൽ നിന്നും വളർന്നു വന്ന മാർക്സ്റ്റ് ലങ്കാസമസമാജ പാർട്ടിയാണ് സ്വാതന്ത്രത്തിനു വേണ്ടി ആദ്യമായി രംഗത്തുവന്നത്.ഇംഗീഷിനു പകരം സിംഹളയും തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.രണ്ടാം ലോകയുദ്ധക്കാലത്ത് ശ്രീലങ്കൻ സ്വാതന്ത്രസമര നേതാക്കളെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു. സിംഹളമഹാസഭ, തമിഴ് കോൺഗ്രസ്,എന്നീ പാർട്ടികളും ഇക്കാലത്ത് ശക്തിയാർജിച്ചിരുന്നു.സിലോൺ നാഷണൽ കേൺഗ്രസ് നേതാവായിരുന്ന [[ഡോൺ സ്റ്റീഫൻ സേനാനായകെ]] 1946-ൽ സ്വാതന്ത്ര്യം എന്ന ലക്ഷ്യവുമായി യുണേറ്റഡ് നാഷണൽ പാർട്ടി (UNP) രൂപീകരിച്ചു 1947-ൽ നടന്ന തിരഞ്ഞെടുപ്പിൽ യു എൻ പി ക്ക് ന്യൂനപക്ഷം സീറ്റുകളെ ലഭിച്ചൊള്ളൂ. സോളമൻ ഖണ്ഡാരനായകെയുടെ സിംഹള മഹാസഭയുമായും, ജി.ജി. പൊന്നമ്പലത്തിന്റെ തമിഴ് കോൺഗ്രസ്സുമായും ചേർന്ന് സേനാനായ കെ സഖ്യമുണ്ടാക്കി.1948-ൽ ശ്രീലങ്കക്ക് ബ്രിട്ടന്റെ ഡൊമിനിയൻ പദവി ലഭിച്ചു.അങ്ങനെ സേനാനായ കെ ആദ്യ പ്രധാനമന്ത്രിയായി.ഇൻഡ്യാക്കാരായ തമിഴ് തോട്ടം തൊഴിലാളികളുടെ വോട്ടവകാശം സേനാനായകെ റദ്ദാക്കി.
 
ഡച്ചുകാരും പോർട്ടുഗീസുകാരും ശ്രീലങ്കയുടെ തീരപ്രദേശങ്ങളിൽ സ്വാധീനം ചെലുത്തിയെങ്കിലും അന്തർഭാഗങ്ങളിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പിന്നീട് ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്ത് അവരുടെ സ്വാധീനം ദ്വീപിന്റെ അന്തർഭാഗങ്ങളിലും പ്രകടമായി<ref name=rockliff/>.
 
"https://ml.wikipedia.org/wiki/ശ്രീലങ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്