"മധുര മീനാക്ഷി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
| website = http://www.maduraimeenakshi.org
}}
തമിഴ് നാട്ടിലെ [[മധുര|മധുരയിൽ]] വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് '''മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം''' അഥവാ '''മധുര മീനാക്ഷി ക്ഷേത്രം'''(IAST mīnākṣi Amman Kovil, Tamil: மீனாட்சி அம்மன் கோவில்/திருஆலவாய்). പരാശക്തിയായ [[പാർവ്വതി|പാർവതീദേവിയെ]] [["മീനാക്ഷി"|"മീനാക്ഷിയായും"]], തൻപതി [[ശിവൻ|ഭഗവാൻ ശിവശങ്കരനെ]] "സുന്ദരേശനായും" ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഉയരം 51.9 മീ.(170 അടി). മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33000-ഓളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കുന്നു.
 
പ്രാചീന തമിഴ് കൃതികളിൽ ക്ഷേത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു. ദിനംപ്രതി 15000 ത്തോളം സന്ദർശകരാണ് ഇവിടെ എത്തുന്നത്. വെള്ളിയാഴ്ചകളിൽ ഈ സംഖ്യ 25000-ത്തോളം എത്താറുണ്ട്. ക്ഷേത്രത്തിന്റെ വാർഷിക വരുമാനം ആറുകോടി [[ഇന്ത്യൻ രൂപ|രൂപയാണ്]]. ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന "തിരു കല്യാണമാണ്" ഇവിടുത്തെ പ്രധാന ഉത്സവം.
"https://ml.wikipedia.org/wiki/മധുര_മീനാക്ഷി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്