"ആംഗ്ലിക്കൻ സഭാ കൂട്ടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Cherishpala (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 6:
 
==ചരിത്രം==
ഇംഗ്ലണ്ടിൽ ക്രിസ്തുമതം ആരംഭം എപ്പോഴാണെന്നതിനു വ്യക്തമായ തെളിവുകളില്ല. എന്നാൽ നാലാം ശതകാരംഭത്തിൽ ബിഷപ്പുമാരുടെ നേതൃത്വത്തിൽ ക്രൈസ്തവസഭ നിലവിലിരുന്നു എന്നതിനു തെളിവുകളുണ്ട്. പതിനൊന്നാം ശതകത്തിലാണ് ഇംഗ്ലണ്ടിലെ ക്രൈസ്തവസഭകളുടെ മേൽ കാന്റർബറി ആർച്ചു ബിഷപ്പിന്റെ ഭരണാധിപത്യം സ്ഥിരപ്പെട്ടത്. ആറാം ശതകം മുതൽ പതിനാറാം ശതകം വരെ ഇംഗ്ലണ്ടിലെ സഭ, കാന്റർബറി ആർച്ചുബിഷപ്പിന്റെ നേതൃത്വത്തിലായിരുന്നു. അതേസമയം റോമൻ സഭാചട്ടങ്ങളും സംഘടനാരീതികളും മറ്റും നടപ്പിലാക്കുന്നതിൽ റോമുമായി ബന്ധം പുലർത്തിയിരുന്നു. കാലക്രമേണ പോപ്പിന്റെ മേൽക്കോയ്മയും പ്രാബല്യത്തിൽവന്നു.പതിനാലാം നൂറ്റാണ്ടിൽ ഹെന്റി എട്ടാമൻ രാജാവ്, തന്റെ ഭാര്യയായ കാതറിൻ രാജ്ഞി ജീവിച്ചിരിക്കെതന്നെ കൊട്ടാരം നർത്തകിയായ അനിബോളിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച് മാർപാപ്പയ്ക്ക് കത്തയച്ചു. എന്നാൽ മാർപാപ്പ വിവാഹത്തിന് അനുവാദം നല്കിയില്ല. ഇതിൽ പ്രതിക്ഷേധിച്ച് രാജാവ് പുതിയ സഭ സ്ഥാപിക്കുകയാണുണ്ടായത്.<ref name="test1">[https://en.wikipedia.org/wiki/Henry_VIII_of_England ]</ref>{{fact}} പുതിയ സഭയിൽ വിശ്വസിക്കാൻ തയ്യാറാകാതിരുന്ന ചാൻസിലർ തോമസ് മൂർ സ്ഥാനഭൃഷ്ടനാക്കപ്പെടുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്തു.<ref name="test1">[https://en.wikipedia.org/wiki/Henry_VIII_of_England ]</ref>{{fact}} പതിനാറാം ശതകത്തിൽ റ്റ്യൂഡർ ഭരണകാലത്ത് ഇംഗ്ലണ്ടിൽ നടന്ന മതനവീകരണമാണ് പോപ്പിന്റെ മേൽ‌ക്കോയ്മയ്ക്കും റോമുമായുള്ള ബന്ധത്തിനും അവസാനം കുറിച്ചത്. മാർട്ടിൻ ലൂഥർ, കാൽവിൻ, മുതലയാവരുടെ നേതൃത്വത്തിൽ നടന്ന മതനവീകരണത്തിന്റെ കാറ്റ് ഇംഗ്ലണ്ടിലും വീശുകയും നവീകരണാശയങ്ങൾ വേദശാസ്ത്ര പണ്ഡിതൻമാരിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. പതിനേഴാം ശതകത്തിന്റെ പൂർവാർധത്തിൽ 'ഹൈചർച്ച്' ചിന്താഗതിയും ഉത്തരാർധത്തിൽ 'പ്രൊട്ടസ്റ്റന്റ്' ചിന്താഗതിയും പ്രബലപ്പെട്ടു. റോമൻ കത്തോലിക്കാ വിശ്വാസാചാരങ്ങളുടെയും പ്രൊട്ടസ്റ്റന്റ് വിശ്വാസങ്ങളുടെയും ഏതാണ്ട് ഇടയ്ക്കുള്ള ഒരു അനുരഞ്ജനപഥമാണ് ആംഗ്ളിക്കൻ സഭയിൽ 1662-ലെ പ്രാർഥനാ പുസ്തകത്തിന്റെ പ്രകാശനത്തോടുകൂടെ തുറക്കപ്പെട്ടത്.
 
രാഷ്ട്രത്തോടു ബന്ധപ്പെട്ടു വളർന്നു വികസിച്ച ചർച്ച് ഒഫ് ഇംഗ്ലണ്ട് ഒരു സുസ്ഥാപിത സഭയെന്നനിലയിൽ (Established Church) രാഷ്ട്രവുമായുള്ള ബന്ധം ഇന്നും പുലർത്തിപ്പോരുന്നു. ഇപ്പോൾ ഇംഗ്ളണ്ടിലെ ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ടുഭാഗം ആംഗ്ലിക്കൻ സഭയുടെ അംഗങ്ങളാണ്.
വരി 36:
{{സർവ്വവിജ്ഞാനകോശം}}
==അവലംബം==
2. https://en.wikipedia.org/wiki/Henry_VIII_of_England
{{Reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.anglicancommunion.org/ ഔദ്യോഗിക വെബ്‌സൈറ്റ്]
"https://ml.wikipedia.org/wiki/ആംഗ്ലിക്കൻ_സഭാ_കൂട്ടായ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്