"ശ്രീലങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 80:
}}
 
'''ശ്രീലങ്ക''' [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിലെ]] ഒരു രാജ്യമാണ്‌. [[ഇന്ത്യ|ഇന്ത്യയ്ക്കു]] തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ 'സിലോൺ' എന്നായിരുന്നു ഔദ്യോഗികനാമം. [[ശ്രീലങ്കയിലെ വംശീയ കലാപം|സിംഹള ഭൂരിപക്ഷവും തമിഴ്‌ ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം]] ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്‌. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ്‌ [[കൊളംബോ]]. ഇവിടെ നിന്നും [[സൂയസ് കനാൽ]] വഴി ചരക്കുകൾ യുറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. == ചരിത്രം== പ്രാചീന ചരിത്രം.ശ്രീലങ്കയെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ ലിഖിത പരാമർശമുള്ളത് രാമായണത്തിലാണ്. ബുദ്ധമത ഗ്രന്ഥങ്ങളായ മഹാവംശം, ദീപവംശം, എന്നിവയിൽ ശ്രീലങ്കയുടെ ചരിത്രം വെളിപ്പെടുത്തിയിട്ടുണ്ട്. രാമായണകാലത്തിന്നും മുമ്പു തന്നെ ശ്രീലങ്കയിൽ ജനവാസമുണ്ടായിരുന്നു. ഒന്നേകാൽ ലക്ഷം വർഷം മുമ്പേ ശ്രീലങ്കയിൽ മനുഷ്യൻ ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷഷകരുടെ പക്കലുള്ള തെളിവുകൾ വ്യക്തമാക്കുന്നു. ഈ ആദിമവാസികളുടെ ശവകുടീരങ്ങളും തെക്കേ ഇൻഡ്യയിലെ ദ്രാവിഡരുടെതുമായി വളരെ സാദ്യശ്യമുണ്ട്. ബി.സി.ആറാം നൂറ്റാണ്ടു മുതൽ ഇൻഡ്യയിൽ നിന്നുള്ള ഇൻഡോ- ആര്യൻ ജനസമൂഹം കുടിയേറാൻ തുടങ്ങിയതോടെയാണ് ശ്രീലങ്കയുടെ ലിഖിത ചരിത്രം തുടങ്ങുന്നത്. കറുവപ്പട്ട (Cinnamon)യുടെ ജൻമദേശം ശ്രീലങ്കയാണന്ന് കരുതപ്പെടുന്നു.ബി.സി. 1500-ൽ ശ്രീലങ്കയിൽ നിന്നും കറുവപ്പട്ട ഈജിപ്തിലേക്ക് എത്തിയിരുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശ ങ്ങളിലുള്ള വെഡ്ഡ ഗോത്ര വിഭാഗം ആദിമനിവാസികളുടെ പിൻതലമുറക്കാരാണന്നാണ് കരുതുന്നു. ഉത്തരേന്ത്യയിൽ നിന്നും കുടിയേറിയവരുടെ പിൻതലമുറക്കാരായ,ശ്രീലങ്കയിൽ ഭൂരിപക്ഷ സമുദായമായ [[സിംഹളർ]]. എ.ഡി.ആറാം നൂറ്റാണ്ടിലെ മഹാനാമയെന്ന ബുദ്ധഭിക്ഷു എഴുതിയ, ബുദ്ധമത ഗ്രന്ധമായ മഹാവംശയിലാണ് സിംഹളരുടെ പൂർവ്വകാല ചരിത്രങ്ങളെക്കുറിച്ചുള്ള കഥകളുള്ളത്.എ.ഡി.ഒന്നാം നൂറ്റാണ്ടിൽ എഴുതിയ ദീപവംശമെന്ന കൃതിയെ ആധാരമാക്കിയായിരുന്നു മഹാവംശയുടെ രചന. ബി.സി. 543 മുതൽ 361 വരെയുള്ള ചരിത്രം ഈ രചനയിലുണ്ട്.ശ്രീലങ്കൻ ബുദ്ധമതത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നായ മഹാവംശയിൽ ഇൻഡ്യയിലെ രാജവംശത്തെപ്പറ്റിയും ധാരാളം വിവരങ്ങളുണ്ട്. 'മഹാവoശ'യനുസരിച്ച് സിംഹളരുടെ ഉൽപ്പത്തി ചരിത്രം ബി.സി 543-ൽ ഇന്ത്യയിൽ നിന്നെത്തിയ വിജയൻ എന്ന രാജാവുമായി ബന്ധപ്പെട്ടതാണ്. 700 അനുയായികളുമായി കടൽ താങ്ങിയെത്തിയ വിജയൻ ശ്രീലങ്കയിലെ റാണിയായിരുന്ന കുവാനിയെ വിവാഹം കഴിച്ചു. അവരുടെ പിൻതലമുറക്കാരാണ് സിംഹളർ.സിംഹള ഭാഷക്ക് സംസ്കൃതവുമായുള്ള ബന്ധവും എടുത്തു പറയേണ്ടതാണ്. [[അനുരാധപുരം]]കേന്ദ്രമാക്കിയാണ് സിംഹള ഭാഷ ശക്തിയാർജിച്ചത്.ബി.സി.600 മുതലുള്ള മൺപാത്രങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.ഇവിടെ നിന്നും ലഭിച്ചിട്ടുള്ള ശിലാലിഖിതങ്ങളിൽ കാംബോജ, മൗര്യ തമിഴ്, മ്ലേച്ഛ, ജാവക തുടങ്ങിയ ഇന്ത്യൻ വംശങ്ങളെപ്പറ്റി ബ്രാഹ്മി ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. 'മഹാവംശ' പ്രകാരം സിംഹളരുടെ ആദിമ ദേശം, ഗുജറാത്തിലെ ലലാരാത്ത (ലതാരാഷ്ട) യിലെ സിഹപുരമാണ്.കത്തിയവാഡിലെ സിഹോർ ആണന്നും പറയപ്പെടുന്നു.എന്നാൽ ഇതിന് വ്യക്തമായ പിൻബലമില്ല. എന്നാൽ ചില അഭിപ്രായ വ്യത്യാസം ഇപ്പോളും നിലനിൽക്കുന്നുണ്ട്.പ്രാചീന കാലം തൊട്ടുതന്നെ തമിഴ് ജനതയും ശ്രീലങ്കയിലുണ്ടായിരുന്നു. ഭൂമി ശാസ്ത്രപരമായ അടുപ്പം കൊണ്ട് തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലെത്താനുള്ള സാധ്യത സ്വഭാവികമാണ്. തമിഴ്നാട്ടിലെ ചില രാജാക്കൻമാർ സിംഹളരുമായി യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. എ ഡി പത്താം നൂറ്റാണ്ടുവരെ ആയിരം വർഷത്തിൽ ഭൂരിഭാഗം കാലവും തമിഴ് രാജാക്കൻമാരായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്.ശക്തമായ ഒരു രാജവംശം പതിനൊന്നാം നൂറ്റാണ്ടിൽ വിജയ ബാഹു ഒന്നാമൻ രാജാവാണ് സിംഹള രാജവംശം സ്ഥാപിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പരാക്രമബാഹു ഒന്നാമൻ,രാജ്യത്തെയൊട്ടാകെ ഒറ്റ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നു.<ലോക രാഷ്ട്രങ്ങൾ,ഏഷ്യ, >
 
=== ആധുനികചരിത്രം ===
"https://ml.wikipedia.org/wiki/ശ്രീലങ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്